പേഴ്‌സണാലിറ്റി ഡിസോർഡർ എന്നത് സൈക്കോപാത്ത് അല്ല

52

Jerry James

കുമ്പളങ്ങി നൈറ്റ്‌സിൽ personality disorder ഉള്ള ഷമ്മിയെ കേവലമൊരു psychopath ആയി misrepresent ചെയ്തത് ശരിയായില്ല എന്നാണ് എന്റെ ഒരിത്. അതുവഴി അയാളുടെ എല്ലാ പ്രവർത്തികളും ഒരു ഭ്രാന്തന്റെ ചെയ്തികൾ എന്ന വിധത്തിൽ ന്യൂട്രലൈസ് ചെയ്യപ്പെടുകയാണുണ്ടായത്. ഭ്രാന്തന്മാർക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വമില്ലല്ലോ. കസ്‌തൂരിമാനിലെ ഷമ്മി തിലകനെ പോലെ ഭാര്യയുടെ വീട്ടിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന, അവളുടെ അനിയത്തിയുടെ വ്യക്തിജീവിതത്തിൽ പോലും ഇടപെടുന്ന, തികച്ചും പുരുഷമേൽക്കോയ്മ ഉയർത്തിപ്പിടിക്കുന്ന ഒരാൾ( അയാൾക്ക് മീരയോടുള്ള താല്പര്യം ഒഴിവാക്കിയാൽ). അയാൾ ഒരിക്കലും ഒരു ഭ്രാന്തനാവാൻ പാടില്ല. ക്ഷമയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെടുമ്പോൾ, അതിനെതിരെ പ്രതികരിക്കുന്ന അതുവരെ നിശ്ശബ്ദയായിരുന്ന ഭാര്യ. ഒടുവിൽ അയാളെ തിരുത്തുന്ന മറ്റുള്ളവർ. ഇങ്ങനെ ഒരു വ്യത്യാസം വരുത്തിയിരുന്നെങ്കിൽ നന്നായേനെ. തൊണ്ണൂറുകളിൽ ഇറങ്ങിയ ഒരുപാട് ചിത്രങ്ങളിൽ ഗൗരവമുള്ള ഒരു കഥ പറഞ്ഞിട്ട് അവസാനം ക്ലൈമാക്സ് രംഗം മുഴുവൻ കോമഡിയാക്കി എഴുതുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. ശ്യാം പുഷ്കരൻ ഇത് അനുകരിക്കാൻ ശ്രമിച്ചതാണോ എന്നറിയില്ല. ഇതുപോലെ തിരക്കഥയിലെ പാളിച്ച കൊണ്ട് സംഭവിച്ച മറ്റൊരു ദുരന്തമായിരുന്നു സൗബിൻ ഡോക്ടറുടെ മടിയിൽ കിടന്ന് കരയുന്ന രംഗം. അതിനെപ്പറ്റി കൂടുതലൊന്നും പറയുന്നില്ല. എന്തായാലും ഷമ്മിയെ ഒരു കോമഡി പീസ് ആക്കിയത്‌വഴി നല്ലൊരു പൊളിറ്റിക്കൽ എലമെന്റ് കളഞ്ഞുകുളിച്ചത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.