സുരാറായി പോട്രൂ പറയുന്ന രാഷ്ട്രീയം

0
153

Jerry James

സുരാറായി പോട്രൂ പറയുന്ന രാഷ്ട്രീയം

‘Classism’ – ഈ വാക്ക് അധികം പേരും കേട്ടിട്ടുണ്ടാവില്ല. പക്ഷെ സാധാരണക്കാർ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. ഇവിടെ ക്ലാസ് എന്ന് ഉദ്ദേശിക്കുന്നത് economic and social division ആണ്. Poor class, middle class, upper class എന്നിങ്ങനെ ഈ പട്ടിക നീളും. ഇതിൽ ഉയർന്ന ക്ലാസ്സിൽ ഉള്ളവർക്ക് താഴ്ന്ന ക്ലാസ്സിൽ ഉള്ളവരോട് പുച്ഛവും തൽഫലമായി താഴ്ന്ന ക്ലാസ്സിൽ ഉള്ളവർക്ക് ഉയർന്ന ക്ലാസ്സിൽ ഉള്ളവരുമായി ഇടപെടുമ്പോൾ അപകർഷതാബോധവുമാണ് ഉണ്ടാവുക. കേരളത്തിൽ ജാതി വ്യവസ്ഥ ഒക്കെ ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. അതിന് പകരം വളർന്ന് വരുന്നത് അതിലും എത്രയോ ഭീകരമായ സമൂഹികവിവേചനം എന്ന അവസ്ഥയാണെന്ന് നാം തിരിച്ചറിയുന്നില്ല. എന്റെ ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ ജാതിപരമോ മതപരമോ ആയ വിവേചനം ഒരിക്കൽ പോലും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ചില വ്യാപാര സ്ഥാപനങ്ങളിൽ പോവുമ്പോൾ, ചില ധനികരോട് ഇടപെടേണ്ടി വന്നപ്പോൾ, എന്തിന് ഭക്ഷണം കഴിക്കാൻ ചില വലിയ റെസ്റ്റോറന്റുകളിൽ പോയപ്പോൾ വരെ എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. The way they treat a common man is despicable! പ്രിവിലേജ്ഡ് ആയ ഒരാളോട് പെരുമാറുന്നത് പോലെയല്ല അവർ കാഴ്ചയിൽ സാധാരണക്കാരനായി തോന്നുന്ന ഒരാളോട് പെരുമാറുന്നത്. നമുക്കും അവർക്കും ഇടയിലെന്തോ അദൃശ്യമായ ഭിത്തിയുള്ളത് പോലെ തോന്നും. ഒരു പാവപ്പെട്ടവൻ പണിയെടുത്ത പൈസയ്ക്ക് ഒരു കാർ വാങ്ങിയാൽ അവൻ കട്ടത് ആണെന്ന് പറയുക, നല്ല വസ്ത്രം ധരിച്ചാൽ ആരോ ദാനം ചെയ്തതാണ് എന്ന് പറയുക ഇങ്ങനെ തുടങ്ങും. ഒരു ടാറ്റൂ അടിച്ചാൽ, hair കളർ ചെയ്താൽ മോശം. പ്രിവിലേജ് ക്ലാസിന് എന്തും ആവാം.

വീട്ടിൽ പണിക്ക് വരുന്നവൻ അടുക്കള ചായ്പ്പിൽ ഇരുന്നാൽ മതി. അവന് ചായ കുടിക്കാൻ പോലും സ്‌പെഷ്യൽ കപ്പ് ഉണ്ട്. അറിയാത്ത എങ്ങാനും തൊട്ടുപോയാൽ ഡെറ്റോൾ ഒഴിച്ചൊരു കുളി നിർബന്ധം.
അവന്റെ അധ്വാനത്തിന്റെ ഫലം കൊണ്ട് മാളിക പണിയും. പക്ഷെ ഒപ്പം ഇരുത്തി ഒരു പിടി ചോറുകൊടുക്കില്ല. പണിക്കാർക്കുള്ളത് പുറത്ത്. ഇവിടെ ഞങ്ങൾ മതി. അവന്റെ മക്കൾ പുറത്തുപോയി പഠിക്കാൻ പാടില്ല. കാരണം അവൻ പഠിച്ചു ഒരു നിലയിൽ എത്തിയാൽ നാളെ അച്ഛനു പകരം പണി എടുക്കാൻ ആള് കാണില്ലലോ. ഒരു വിഭാഗം ആളുകൾക്ക് വേണ്ടി മാത്രമുള്ള ഹോട്ടൽ മുറികൾ, ഭക്ഷണ ശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ – ഇതൊന്നും അങ്ങു അമേരിക്കയിലല്ല, ഈ കൊച്ചു കേരളത്തിൽ തന്നെയാണുള്ളത്. ഇതിന് ജാതി, മത, വർണ വ്യത്യാസമില്ല. നിന്റെ വേഷം, നിന്റെ സാമ്പത്തികം, നിന്റെ തൊഴിൽ – നിന്നെ അളക്കാൻ ആവശ്യത്തിനുള്ളതായി. ഇത് ശരിക്കൊന്ന് അനുഭവിച്ചാൽ ജാതി വ്യവസ്ഥയൊക്കെ എത്രയോ ചെറുത് എന്ന് മനസ്സിലാവും. പിടിച്ചതിലും വലുത് മാളത്തിന്റെ ഉള്ളിലാണ് ഉള്ളത്‌ സുഹൃത്തുക്കളെ!