കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രൊമോ വീഡിയോ വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രൊമോയോട് ചേർന്ന് ടീസറും എത്തിയതോടെ ​ട്രെയിലറിനായ് വൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അനീഷ് ഉദയന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് നിർമ്മിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

You May Also Like

പാൻ -ഇന്ത്യൻ അങ്കത്തിനായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങൾ കൂടി

പാൻ -ഇന്ത്യൻ അങ്കത്തിനായി ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ പരിചയപ്പെടാം കബ്സ : കന്നഡ സൂപ്പർ താരങ്ങളായ…

അനുഷ്ക്കയുടെ ‘മിസ്സ്‌ ഷെട്ടി പൊളി ഷെട്ടി’ നിറഞ്ഞ സദസില്‍

അനുഷ്ക്കയുടെ ‘മിസ്സ്‌ ഷെട്ടി പൊളി ഷെട്ടി’ നിറഞ്ഞ സദസില്‍ തെന്നിന്ത്യൻ താര റാണി അനുഷ്‌ക്ക ഷെട്ടി…

കെജിഎഫ് ഡയലോഗുമായി സഹാറ മരുഭൂമിയിൽ നിന്നും പൃഥ്വിരാജ്. വൈറലായി പോസ്റ്റ്.

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. ഒട്ടനവധി നിരവധി അസാമാന്യ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കാൻ താരത്തിന് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെ എന്നും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമാണ് താരത്തിന്.

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബിടിഎസ് വീഡിയോ

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’…