തയ്യാറാക്കിയത് രാജേഷ് ശിവ

Ashwin Anup സംവിധാനം ചെയ്ത Jerry – An Ode To Parallels (സമാന്തരങ്ങൾക്കൊരു ഭാവഗീതം) സ്നേഹത്തിനു ലിംഗഭേദമില്ല എന്ന് വിളിച്ചുപറയുന്ന ഷോർട്ട് മൂവിയാണ്. lgbtq സമൂഹത്തിനാകെയും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ മൂവി അത്രമാത്രം പ്രണയസൗരഭ്യം നിറഞ്ഞൊഴുകുന്നുണ്ട്. മാനവികതയുടെ തോണിയിലേറി നമ്മെ വിശാലതയുടെ ഭൂഭാഗങ്ങളിൽ കൊണ്ടുപോകാനും അവിടെ സ്നേഹം മതമായൊരു അലിഖിത നിയമത്തിന്റെ വക്താവാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആണിനും പെണ്ണിനും മാത്രമല്ല ആണിനും ആണിനും , പെണ്ണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും എല്ലാം പരസ്പരം പ്രണയിക്കാൻ തുല്യമായ ഒരിടം. കപട സദാചാരങ്ങളുടെ ദുർഗന്ധ ശാസനകളും പുരുഷ ലിംഗബോധത്തിന്റെ കടിഞ്ഞാണില്ലാത്ത അധികാരസ്വാതന്ത്ര്യവും പൊളിച്ചെഴുതി ലിംഗമൈത്രിയോടുകൂടി മനുഷ്യർക്ക് ജീവിക്കാൻ ആ ഭൂഭാഗങ്ങളിൽ സാധിക്കും.

vote for jerry

ഇതൊരു സ്വപ്നമാകാം. മതശാസനകളുടെയും യാഥാസ്ഥിതിക കല്പനകളുടെയും അന്ധകാരലോകത്തു ഇതൊരു സ്വപ്നം തന്നെയാകാം. തന്റെ ഇണയെ കണ്ടുപിടിക്കേണ്ടത് കുടുംബമോ സമൂഹമോ അല്ല താൻ തന്നെയാണ്, കാരണം ഒരാളുടെ മനസ്സിൽ തോന്നുന്ന താത്പര്യങ്ങൾ അയാളുടെ മാത്രം സ്വന്തമാണ്. അതെന്തുകൊണ്ട് എന്ന് ചോദിക്കേണ്ടതില്ല. കാരണം പ്രകൃതി അത്രമാത്രം വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഭൂമിയിൽ സ്ഥാപിച്ചിട്ടുണ്ട്. അത് ദിനരാത്രങ്ങൾ പോലെയും വിവിധ ഋതുക്കൾ പോലെയും വിവിധ നിറങ്ങൾ പോലെയും നമ്മുടെ ജനിതകബോധങ്ങളിലെ ഉപബോധമായി പ്രവർത്തിക്കുന്നു.

സജാതീയധ്രുവങ്ങൾ വികർഷിക്കുന്നു വിജാതീയ ധ്രുവങ്ങള്‍ ആകർഷിക്കുന്നു . എന്നത് മാഗ്നറ്റിന്റെ ശാസ്ത്രീയസത്യമാണ്. നോക്കൂ..ഇതുവായിക്കുമ്പോൾ തോന്നും പ്രകൃതിയുടെ കല്പന ആണെന്ന്. കാരണം ചേരുമ്പോൾ പ്രത്യുത്പാദനം സംഭവിക്കണം അത്രേ. ഇതാണ് പല മനസ്സുകളിലും ഇന്നും നിൽക്കുന്ന ബോധം. എന്നാൽ ഇത്തരം ശാരീരികഘടനകൾ പ്രകൃതിയാണ് എഴുതിയത് എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് സജാതീയ ധ്രുവങ്ങൾ കൊണ്ട് പ്രണയിക്കാനുള്ള മനസ് അതെ പ്രകൃതി മനുഷ്യർക്ക് കൊടുത്തു എന്നും മറുപടി തരേണ്ടതുണ്ട്. ആണും പെണ്ണും വിരുദ്ധലിംഗമാണ് എന്തുകൊണ്ട് അതാണ് ശരിയെന്നു പറയുന്നവർ സജാതീയമെന്ന സ്വന്തം ജാതിയിൽ മാത്രം വിഹാഹം കണ്ടെത്തുനന്തു എന്തുകൊണ്ട് ? സ്വമതത്തിൽ നിന്നുമാത്രം വിവാഹം കണ്ടെത്തുന്നത് എന്തുകൊണ്ട് ? അപ്പോൾ സ്വലിംഗ പ്രണയത്തെയും അംഗീകരിക്കാവുന്നതേയുള്ളൂ. അതെ വിജാതീയമായതിനെ അംഗീകരിക്കാത്ത നിങ്ങൾ സജാതീയമായ ലിംഗപ്രണയങ്ങളെയും അംഗീകരിക്കേണ്ടതുണ്ട്.

സ്വവർഗ്ഗവിവാഹം ഇന്ത്യൻ പരമോന്നതനീതിപീഠം അംഗീകരിച്ചപ്പോൾ ഞാൻ എഴുതിയ ഗദ്യകവിതയാണ് ചുവടെ

സജാതീയം വിജാതീയം

“ഇരുളിലാ കരിയില വേദിയിൽപ്പടരുന്ന ജ്വലിക്കും പ്രണയകാമത്തിൻ അലിഖിതഭാഷ്യങ്ങളിൽ
രണ്ടു സൂര്യകാന്തിപ്പൂക്കൾ ഇതളുകളുരുമിയും വിഹ്വലതകൾ ഒളിപ്പിച്ചും മറന്നുനിന്നു.

കണ്ണുകെട്ടിയ ദേവത പുരോഗമനത്തിന്റെ പുത്തൻ സൂര്യനുദിപ്പിച്ചതറിഞ്ഞു നെറ്റിചുളിച്ച വന്മരങ്ങൾ
പ്രതിഷേധശാഖ പടർത്തിയെറിഞ്ഞു അന്ധകാരമെഴുതുന്ന ഭൂഭാഗങ്ങൾ
കഴുകൻകണ്ണുകൾക്കും നാട്ടുപാട്ടിന്റെ കാകമൊഴികൾക്കും ഇരയാകാതെ ഹൃദയങ്ങളുടെ
പരസ്പരസാന്ത്വനം തെളിർനിലവായി ഒഴുകിപ്പരന്നു

പ്രണയഭാഷ്യത്തിലെ വൈരുധ്യംകണ്ടു അതിലഹ്യതപൂണ്ട് കമ്മ്യൂണിസ്റ്റ് പച്ച, മുക്കൂറ്റി, തകരകൾ അടുത്തുനിന്ന കാഞ്ഞിരത്തോടു കുരുവിരന്നു
കലിയുടെ മൂർത്തരൂപങ്ങളിൽ സുരക്ഷിതമല്ലാത്ത പ്രണയപരാഗങ്ങൾ കരിയിലകളിൽ യഥേഷ്ടം ചിതറിവീണ് സൃഷ്ടിവിവേചനങ്ങളെ ചോദ്യംചെയ്തു

മൃദുകരങ്ങൾക്കുള്ളിൽ കാമം അമർത്തിയ കുപ്പിവളത്തുണ്ടുകൾ പെയ്തിറങ്ങി
കിരുകുരാ ശബ്ദത്തിൽ കരിയിലകളോട് ഭയംപറഞ്ഞു ഉള്ളിലൊളിച്ചു
ഒടുവിൽ, സദാചാരത്തിന്റെ പകൽ പേക്കൂത്തിൽ കരിയിലകൾ പാറിപ്പറന്നപ്പോൾ
വളതുണ്ടുകളുടെ അസ്തിത്വം രണ്ടായി തിരിച്ചു

അവജ്ഞയോടെ ശവംനാറിപ്പൂക്കളും പുറംകടിയുടെ ചൊറിയണങ്ങളും
കള്ളിപ്പൂച്ചകളുടെ പോക്കുവരവുകൾ അപഗ്രഥനം ചെയ്തുകൊണ്ട് അവിടമാകെ പടർന്നുവിലസി

സജാതീയധ്രുവങ്ങളാൽ സംഭവിച്ച പൂക്കളുടെ വികര്ഷണങ്ങളെ
വൈകൃതം ചാലിച്ച് അച്ചുനിരത്തിയപ്പോൾ
വിജാതീയധ്രുവങ്ങളാൽ ആകർഷിച്ച ആത്മദളങ്ങൾ ഒരുമിച്ചു
ഭാവിയുടെ മഹാപ്രണയഭൂമികയിൽ പ്രണയസമത്വത്തിൻ
വസന്തവര്ഷങ്ങള് തീർത്തുകൊണ്ടിരുന്നു ….”

അല്ലെങ്കിൽ തന്നെ ജീവിതത്തിനു പ്രത്യേക നിർവ്വചനങ്ങൾ ഒന്നുംതന്നെയില്ല. കാരണം മേല്പറഞ്ഞതുകൊണ്ടുതന്നെയാണ് . നിങ്ങളുടെ ജീവിതം നിങ്ങൾ തിരഞ്ഞെടുക്കുന്നതാണ്. അതിലെ തെറ്റുശരികൾ വിധിക്കാൻ നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും അവിടെ അവകാശമില്ല. നമ്മുടെ മനസിനെയും ശരീരത്തിനെയും തൃപ്തിപ്പെടുത്താൻ നമ്മുടെ എതിർലിംഗം തന്നെ വേണമെന്ന യാഥാസ്ഥിതിക ശാസനകൾക്കും സ്ഥാനമില്ല.

ജെറി ഒരു ഓർമപ്പെടുത്തലാണ്, ജെറി ഒരു സന്ദേശമാണ്, ജെറി ഒരു തിരിച്ചറിവാണ്, ജെറി ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ് . അത് കപടസദാചാരികളുടെ ‘അർദ്ധരാത്രിയിലെ സ്വാതന്ത്ര്യമില്ല’, പകലിലിന്റെ ഏതൊരു തീക്ഷ്ണമായ ജ്വാലയിലും ആർജ്ജവത്തോടെ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനം. തന്റെ വയസാംകാലത്തു ഓർമക്കുറിപ്പുകളിലൂടെ ജെറി ഭൂതകാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ആത്മസംഘര്ഷത്തിന്റെ തേരിലേറി യാത്രചെയ്യുന്ന കൗമാരംവിട്ട ഒരു യുവാവിനെ കാണാൻ സാധിക്കും. തനിക്കു ഇഷ്ടമുള്ളവനോടുള്ള പ്രണയം വെളിപ്പെടുത്താൻ സാധിക്കാതെ  നടക്കുന്ന ജെറി. എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ള തന്റെ ചേച്ചിയോട് അവൻ തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയപ്പോഴും അവനു ശകാരവും പുച്ഛവുമായിരുന്നു മറുപടിയായി കിട്ടിയത്. പാട്രിയാർക്കിയും സ്റ്റീരിയോ ടൈപ്പ് ബോധങ്ങളും കൊടികുത്തി വാഴുന്ന അവന്റെ തറവാട്ടിൽ തന്നെ അംഗീകരിപ്പിക്കാൻ അവനു വളരെ ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ കാലത്തിന്റെ പൊളിച്ചെഴുത്തുകൾ അവർക്കു വായിക്കേണ്ടിവന്നു..വായിച്ചു പഠിക്കേണ്ടിവന്നു.

നോക്കൂ..ആ കടൽക്കരയിൽ ജെറി അവന്റെ കാമുകനോടുള്ള പ്രണയം തുറന്നുപറയുകയാണ്. അവർക്കു മുന്നിലെ കടൽ പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പരപ്പും അവരുടെ സ്നേഹത്തിന്റെ ആഴവും വഹിക്കുന്നതായിരുന്നു. അതിന്റെ തിരമാലകൾ അവർക്കുള്ളിലെ വൈകാരികതകളുടെ കുതിച്ചുചാട്ടമായിരുന്നു. ചില സമയത്തുള്ള കടലിന്റെ ശാന്തതയിൽ …അന്നേരം അത് കരയോട് അടക്കം പറയുന്നതുപോലെ അവർ രണ്ടുപേരും മൗനമായൊരു അനുഭൂതിയിൽ …അകമേ വാചാലതകളുടെ കടലിരമ്പങ്ങളിൽ അഭിരമിച്ചു. കടൽപ്പെരുക്കങ്ങളിൽ അവർ പ്രണയത്തെ ഛർദ്ദിച്ചുവച്ചു. അങ്ങകലെ കപ്പലുകളിലെ ഡെക്കുകളിൽ നിന്നുകൊണ്ട് ലോകമാനമുള്ള lgbtq സഞ്ചാരികൾ അവരെ കൈവീശിക്കാണിച്ചു. കടൽക്കാക്കകൾ വൈവിധ്യപൂർണ്ണമായ നിറങ്ങളിൽ പാറിപ്പറന്നു… ഒരു ശംഖിനു കടലിനോടു തോന്നുന്ന പ്രണയത്തെ പോലെ അവർ പരസ്പരം പ്രണയിച്ചു. ഇനിയും എത്ര ജൻമം ജനിച്ചാലാണ് നിന്നെയൊന്നു സ്നേഹിച്ചു തീരുകയെന്ന ശംഖിന്റെ ആത്മഗതം സ്വന്തമാക്കാൻ അവർ മത്സരിച്ചു. അതെ…മറ്റൊരാളെ കടലിനെ പോലെ തന്നെ ഉൾക്കൊള്ളാൻ ..രണ്ടുപേരും ഒരുപോലെ ആഗ്രഹിക്കുന്ന പ്രണയം. അതുതന്നെയാണ് ജെറിയുടെ മനസ്സിൽ കാലങ്ങളോളം അവൻ താലോലിച്ചതും

ആ തീരത്ത് അവനും അവന്റെ പ്രിയതമനും മാത്രമല്ല… ആണും പെണ്ണും .. പെണ്ണും പെണ്ണും എല്ലാം പ്രണയം കണ്ടെത്തുന്നുണ്ട്.  അന്നേരം അതൊരു പ്രണയസമത്വത്തിന്റെ, ലിംഗ സമത്വത്തിന്റെ സ്വർഗ്ഗതീരമായി മാറിയിരിക്കുന്നു. നമുക്ക് കൈകോർത്തു പാടാം

Like a bird on a tree
I’m just sitting here
I get time
It’s clear to see

From up here
The world seems small
We can seat together
It’s so beautiful

You and me
We meant to be
In the great outdoors
Forever free

Sometimes you need to go
And take a step back
To see the truth around you
From a distance you can tell

You and me
We meant to be
In the great outdoors
Forever free

ജെറി നിങ്ങൾ കണ്ടിരിക്കണം…. ഒരുപക്ഷെ ഏതൊക്കെയോ നിര്ബന്ധകല്പനകളിൽ തട്ടിത്തകർന്ന പളുങ്കുകൾ പോലുള്ള നിങ്ങളുടെ സ്വകാര്യപ്രണയങ്ങളെ ഒന്നുകൂടി താലോലിക്കാൻ ഇത് പ്രചോദനമായേക്കും. ‘ജെറി’ നിങ്ങള്ക്ക് ധൈര്യം പകരുന്ന പേരാകട്ടെ….

***

ചില സന്ദർഭങ്ങളിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിൽനിന്ന് ഒരുപാട് ദൂരെയാണ്. നാം കാണുന്ന സ്വപ്നങ്ങൾ സർവസാധാരണമായിരിക്കണമെന്നും യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കണമെന്നും പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. സാധാരണമായ കാര്യങ്ങൾ പലപ്പോഴും ആഘോഷിക്കപ്പെടേണ്ടവയല്ല, അവ നിർബന്ധമായും നിലനിർത്തപ്പെടേണ്ടവയാണ്. എന്നാൽ ലോകം ഇന്ന് സാധരണത്ത്വത്തെ ഒരു ആനുകൂല്യമാക്കിയിരിക്കുന്നു, പലർക്കും ലഭ്യമല്ലാത്ത ഒരാനുകൂല്യം. “ജെറി” ഒരു സ്വപ്നത്തേക്കുറിച്ചാണ് സംസാരിക്കുന്നത്, വെറും സാധാരണമായ ഒരു സ്വപ്നം, എല്ലാവർക്കും ഒരുപോലെ കാണാവുന്ന ഒന്ന്.

ഈ സീറോ ബജറ്റ് ഹ്രസ്വ ചിത്രം നിങ്ങൾ ആസ്വദിക്കും എന്ന് കരുതുന്നു. നന്ദി

Sometimes reality is very far from the dreams that we need. The fact that our dreams are made up of things that are supposed to be normal is absurd. Things that are normal aren’t supposed to be noticed, they’re just supposed to exist. And the world we live in has turned ‘normal’ in to a privilege. A privilege not many has, here in “Jerry” we’re talking about a dream that should be normal, a dream for everyone.

We hope you’ll enjoy this Zero- Budget short film. Thank you.

Writer & Director
Ashwin Anup

Cinematography
Avinash Kamath
Krishnamohan M.N
Anand Padmanabhan

Editor, Di & Creative Director
Krishnamohan M.N

Additional Cinematography
Ashwin Anup

Singers
Aarya Janardhanan
Chanchal Chacko

Sync Sound
Jomon Francis

Cast
Frentzel Reena Francis
Roshni Reena Francis
Alwin Antony
Rohan Lona
N Padmanabhan
Amarthyan
Jomon Francis
Sreelakshmi K.S
Mouresha CM
Darshana

Additional Cast
Avinash Kamath
Francis
Ashwin Anup

Voice Cast
Thayyba K.M
Narendrababu M.S

End Credits Art
AML

End Credit Effects
Amal Bose
Krishnamohan M.N.

VFX
Alwin Antony

Poster Design
Thayyba KM
Ashwin Anup

Subtitles
Indhulekha Honey (Hindi)
Keerthana Dagubbati (Telugu)
Ashwin Anup ( English )
Swathy Santosh ( Malayalam )

Voice – Over Script
Ashwin Anup
Swathy Santosh

Leave a Reply
You May Also Like

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്. അത് മറ്റാരുമല്ല…

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’, ഒഫീഷ്യൽ ട്രെയ്‌ലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങി

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്…

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാക്ഷസി

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാക്ഷസി .റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ…

ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്

Sunil Kolattukudy Cherian ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന…