ഒന്നിന്റെയും രൂപത്തിൽ ഒന്നും ഉണ്ടാക്കരുത് എന്ന്, എന്നിട്ട് ഹൃദയത്തിന്റെ ആകൃതിയിലുള്ള വിഗ്രഹം കഴുത്തിൽ തൂക്കിയിരിക്കുന്നത് എന്തിനാ ചേച്ചി

475

ജറുസലേമിലെ പെൺകൊച്ച്, ഉല്പത്തി 3: 15ന്റെ വ്യാഖ്യാനം ആയിട്ട് ഇറങ്ങിയിട്ടുണ്ട്,

അവർ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നു അവിടെ പറയുന്ന സ്ത്രീ പരിശുദ്ധ കന്യകാമറിയം അല്ല എന്ന്, അതിനുശേഷം വീഡിയോ നേരെ പോകുന്നത് ബിംബങ്ങളെ ആരാധിക്കരുത് എന്ന് ഉല്പത്തിപ്പുസ്തകം മുതൽ പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞാണ്, അല്ലപെണ്ണെ എനിക്കൊരു സംശയം ഉല്പത്തി 3: 15ലെ സ്ത്രീ മറിയം ആണെങ്കിലും അല്ലെങ്കിലും ബിംബാരാധനയും ആയി ഇതിന് എന്തു ബന്ധം?

പിന്നെ നിങ്ങൾ പറയുന്ന ഒരു കാര്യം ബിംബം ഉണ്ടാക്കരുത് എന്ന് ദൈവം പച്ച മലയാളത്തിൽ പറഞ്ഞിട്ടുണ്ട് (പച്ച മലയാളത്തിൽ – എന്നാ തള്ളാടാ ഉവ്വേ)എന്നാണ്, എന്നാൽ അതേ ദൈവം തന്നെ മോശെയോടു പുറപ്പാട് പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്. “കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: യൂദാഗോത്രത്തില്‍പെട്ട ഹൂറിന്‍െറ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവിക ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്‌ധിശക്‌തിയും വിജ്‌ഞാനവും എല്ലാത്തരം ശില്‍പവേലകളിലുമുള്ള വൈദഗ്‌ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു.” (പുറപ്പാട്‌ 31 : 1-2) അല്ല പെങ്ങളേ, ദൈവം ഇത്രയും മന്ദബുദ്ധി ആണോ? ഒരുകാര്യം ചെയ്യരുതെന്നും പറഞ്ഞു തൊട്ടുപുറകെ അതേ കാര്യം ചെയ്യാൻ ഒരാളെ ചുമതലപ്പെടുത്തുന്നു?

എന്തു കുന്തോനാ പെങ്ങളെ തള്ളുന്നത്, ഈ രണ്ടു വാക്കുകളും കേൾക്കുന്ന പ്രത്യേകിച്ചോരു ഔപചാരികവിദ്യാഭ്യാസവുമില്ലാത്തവർക്കു പോലും മനസ്സിലാകും ദൈവം ആദ്യം പറഞ്ഞത് ആരാധിക്കാൻ വേണ്ടി ബിംബങ്ങൾ ഉണ്ടാകരുത് എന്നാണ് എന്ന കാര്യം.

അടുത്തതായി പറയുന്നത് ഏലിയാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും ” കര്‍ത്താവിന്‍െറ ഗ്രന്‌ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്‍െറ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്‌മാവ്‌ അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തിരിക്കുന്നു.” (ഏശയ്യാ 34 : 16) എന്ന എല്ലാ വചനങ്ങൾക്കും ഇണ വചനങ്ങൾ ഉണ്ട് എന്ന ഭാഗമാണ്. വളരെ ശരിയായ കാര്യം എല്ലാത്തിനും ഇണ വചനങ്ങളുണ്ട് ഉണ്ട് പക്ഷേ ആ ഇണ വചനങ്ങളുടെ വ്യാഖ്യാനം ചേച്ചി നിങ്ങൾ പറയുന്നതുപോലെ അല്ല.

പിന്നെ പറയുന്നു സ്ത്രീകളിൽ ജനിച്ചവരിൽ ഏറ്റവും വലിയവൻ സ്നാപക യോഹന്നാനാണ്, ദൈവം മറിയത്തിന്റെ ഗർഭപാത്രം വാടകയ്ക്കെടുത്തേയുള്ളൂ മറിയത്തിന്റെ അണ്ഡം എടുത്തില്ല എന്നൊക്കെ? ചാച്ചി വിവരക്കേട് പറയുന്നത് ഒരു ലിമിറ്റ്ക്കെ വേണ്ടേ, വിശുദ്ധ യോഹന്നാൻ സുവിശേഷത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് താങ്കൾ വായിച്ചിട്ടില്ലെ? “അവര്‍ ജനിച്ചതു രക്‌തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്‍െറ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര.” (യോഹന്നാന്‍ 1 : 13), ഈ വചന പ്രകാരം സഭയിൽ വിശുദ്ധ മാമോദിസ സ്വീകരിച്ചവർ എല്ലാവരും ദൈവത്താൽ ജനിപ്പിക്കപെട്ടവരാണ്, അതിനർത്ഥം അവർക്കാർക്കും ഭൂമിയിൽ അപ്പനും അമ്മയും ഇല്ല എന്ന് അല്ല.

വീണ്ടും വീഡിയോ മുന്നോട്ടു പോകുമ്പോൾ അവർ പറയുന്നു, ഭാഗ്യപ്പെട്ട ഒരു പദവിയാണ് ദൈവം മറിയത്തിനു നൽകിയത് എന്ന്. അങ്ങനെ ഭാഗ്യപ്പെട്ട പദവി നൽകിയ ഒരാളെ വെറുതെ ദുഃഷിക്കുന്നത് എന്തിനാ ചേച്ചി?

ഇത്രയും പറഞ്ഞിട്ട് ചേച്ചി അങ്ങ് പറഞ്ഞു കളയും ഉല്പത്തി 3 : 15 സ്ത്രീ മറിയും അല്ല എന്ന്. കാരണമാണ് രസകരം ദൈവം മറിയത്തിന്റെ ഗർഭപാത്രം വാടകക്ക് എടുക്കുകയാണ് ചെയ്തത്, എന്റെ പൊന്നേ ദൈവത്തിന്റെ ഒരു കാര്യം, എന്റെ പൊന്നു പന്തോചേച്ചി, ഈ ദൈവത്തെ നിങ്ങൾ വിശ്വസിക്കരുത് കേട്ടോ, ഒരിക്കൽ പറയും, സ്വന്തം ഭാര്യയോടുകൂടി മാത്രമേ ശയിക്കാവുള്ളു, അവളിൽ നിന്നും മാത്രമേ സന്താനത്തെ ജനിപ്പിക്കാവുള്ളൂ എന്നൊക്കെ, എന്നിട്ട് സ്വന്തം കാര്യം വന്നപ്പോൾ ഇതേ ഗർഭപാത്രം വാടകയ്ക്ക് എടുക്കാൻ പോയിരുന്നു? എന്ത് ദൈവമാണ് പന്തോ നിങ്ങളുടെ ദൈവം? പന്തോകൾ വിശ്വസിക്കുന്ന ദൈവം ഇത്രയ്ക്ക് ചീപ്പ് ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.

പിന്നെ ചേച്ചി ഇടക് നേരം കിട്ടുമ്പോൾ, ഈ വചനങ്ങളൊക്കെ കൂടി ഒന്ന് വായിക്കണം “നിന്‍െറ സ്രഷ്‌ടാവാണു നിന്‍െറ ഭര്‍ത്താവ്‌. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം. ഇസ്രായേലിന്‍െറ പരിശുദ്‌ധനാണ്‌ നിന്‍െറ വിമോചകന്‍. ഭൂമി മുഴുവന്‍െറയും ദൈവം എന്ന്‌ അവിടുന്ന്‌ വിളിക്കപ്പെടുന്നു.” (ഏശയ്യാ 54 : 5)

പിന്നെ ചേച്ചിയുടെ മരണമാസ് തള്ള് ആണ്, 2000 വർഷമായിട്ട് ഒരേ രീതിയിൽ, തുടർച്ചയായിട്ട് ഒരേ പാരമ്പര്യത്തിൽ, വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്ന കത്തോലിക്കാസഭയ്ക്ക് ബൈബിൾ വാഖ്യാനിക്കാനറിയില്ല എന്ന്. ചേച്ചി കത്തോലിക്കാസഭ ബൈബിൾ വ്യാഖ്യാനിക്കാൻ തുടങ്ങുന്ന സമയത്ത് നിങ്ങളുടെ തലതൊട്ടപ്പൻ ലൂദർ ആന്ധ്രയിലെ നെല്ലിൽ പോലും ഉണ്ടായിട്ടില്ല, അതേപോലെ 1914ൽ കേരളത്തിൽ പന്തക്കുസ്തസഭ കൊണ്ടുവന്ന കുക്ക് സായിപ്പിന്റെ കാര്യം പറയുകയും വേണ്ട, പിന്നെയാണ് ചേച്ചി.

ഇനി ചേച്ചി അടിച്ച വെടി മുഴുവൻ നിരത്തി എഴുതുന്നില്ല, വെളിപാട് 12 :1 കാണുന്ന സ്ത്രീയും ഉല്പത്തി 3:15ൽ കാണുന്ന സ്ത്രീയും ഒരാൾ തന്നെയാണ്, വെളിപാട് പുസ്തകം എന്നല്ല ബൈബിളിലെ ഒരു ഗ്രന്ഥവും എഴുതുന്ന സമയത്തും അധ്യായം തിരിച്ചോ അല്ലെങ്കിൽ ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഹെഡിങ്ങുകൾ കൊടുത്തോ അല്ല എഴുതിയിരുന്നത്, പിന്നീട് ബൈബിൾ ബൈബിൾ വ്യാഖ്യാനിക്കേണ്ടതിന്റെ എളുപ്പത്തിനായി അധ്യായങ്ങളായും ഖണ്ഡികകളായും തിരിക്കുകയാണ് ചെയ്തത്. അപ്പോൾ വെളിപാട് പുസ്തകത്തിൻറെ 11 അധ്യായത്തിലെ അവസാനവാക്ക്യമായ പത്തൊമ്പതാം വചനം മുതൽ പന്ത്രണ്ടാം അദ്ധ്യായം വായിക്കാൻ തുടങ്ങിയാൽ ഇങ്ങനെ ആവും വരിക, “അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്‍െറ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്‌ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കന്‍മഴയും ഉണ്ടായി. സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.”

ഇതിൽനിന്ന് വാഗ്ദാനപേടകം തന്നെയാണ് സ്വർഗ്ഗത്തിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ എന്ന് മനസ്സിലാക്കാം, വാഗ്ദാനപേടകം എന്നാൽ ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന എന്ന പേടകം എന്നാണല്ലോ. അങ്ങനെയാവുമ്പോൾ ഉൽപ്പത്തി 3:15ൽ ദൈവം നൽകുന്ന ആദ്യ വാഗ്ദാനവും അതിൽ ഉണ്ടാവണമല്ലോ? അങ്ങനെയാണെങ്കിൽ ഇതിൽ പിശാചിന്റെ തല തകർത്തവൻ്റെ അമ്മയ്ക്കു മാത്രമേ ഈ പദവി സ്വീകരിക്കാൻ പറ്റൂ. ചുരുക്കി പറഞ്ഞാൽ വചനം ആകുന്ന- കുരിശുമരണത്താലും ഉദ്ധാനത്താലും സാത്താന്റെ തലത്തകർത്ത- മിശിഹായെ ഉള്ളിൽ വഹിച്ച മറിയത്തിനു മാത്രമേ വാഗ്ദാനപേടകം എന്ന പദവി സ്വീകരിക്കാൻ പറ്റൂ. അബദ്ധത്തിൽ ആണേലും ചേച്ചി ഇത് വീഡിയോയുടെ തുടക്കത്തിൽ ഒന്നു പറഞ്ഞിരുന്നു, മറിയത്തിന് ദൈവം വിശിഷ്ടമായ പദവി കൊടുത്തിട്ടുണ്ട്, ഭാഗ്യപ്പെട്ട പദവി കൊടുത്തു എന്ന്, എന്റെ ചേച്ചി മറിയത്തിന് ദൈവം ദൈവം കൊടുത്ത ചേച്ചി പറഞ്ഞ ആ വിശിഷ്ടമായ പദവിയാണ് ഈ പദവി.

അടുത്തതായി “ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌.”(മിക്കാ 5 : 2) വചനം വായിച്ചിട്ട് ചേച്ചി പറയും ഇത് ഇസ്രായേൽ എന്ന ഭൗതിക രാജ്യത്തെ കുറിച്ചുള്ള പ്രവചനം ആണ് എന്ന്. എന്താ ചേച്ചി അവരാണോ യുഗങ്ങൾക്കു മുമ്പേ ഉണ്ടായിരുന്നത്? അങ്ങനെയാണെങ്കിൽ “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.” (യോഹന്നാന്‍ 1 : 1) എന്ന വചനം ഭാഗത്ത് ‘വചനം’ എന്ന ഉദ്ദേശിച്ചിരിക്കുന്നത് ഇസ്രായേലിനെ ആണ് എന്ന് പറയേണ്ടിവരും.

പിന്നെ ചേച്ചിയുടെ ചാരിത്ര്യപ്രസംഗം ആണ്, ക്രിസ്തീയ സ്നേഹത്തിൽ രൂപപ്പെട്ടതാണ് സഹനത്തിൽ രൂപപ്പെട്ടതാണ് ആണ് എന്നൊക്കെ? അല്ല ചേച്ചി ഒന്നാം നൂറ്റാണ്ടിലെയോ രണ്ടാം നൂറ്റാണ്ടിലെയോ മൂന്നാം നൂറ്റാണ്ടിലെയോ ഒരു പാസ്റ്ററുടെ പേര് പറയാമോ? നിങ്ങളുടെ മൂത്ത പാസ്റ്റർ പതിനാറാം നൂറ്റാണ്ടിലെ ലൂതർ അപ്പൂപ്പൻ ഉണ്ടാകുന്നതിനു മുമ്പ് ഒരു പാസ്റ്റർ ഉണ്ടായിട്ടുണ്ടോ? പുള്ളി പോലും കത്തോലിക്കാസഭയിലെ വൈദികനായിരുന്നു. അപ്പളാ ചേച്ചിടെ ഒരു ചാരിത്ര്യപ്രസംഗം. പിന്നെ അതിന്റെ ഇടയ്ക്ക് എന്തോ എന്ന് പറഞ്ഞല്ലോ കുരിശുയുദ്ധം അല്ലേ, ചേച്ചിക്ക് ഇപ്പോൾ ജെറുസലേം എന്നുപറഞ്ഞ് പോസ്റ്റ് ഇടണമായിരുന്നു എങ്കിൽ ആ കുരിശുയുദ്ധങ്ങളൊക്കെ വേണമായിരുന്നു, അത് മറക്കാതിരുന്നാൽ കൊള്ളാം, ഇല്ലെങ്കിൽ ഇസ്രായേൽ എന്ന രാജ്യം പിന്നീട് രൂപപ്പെട്ട വരുമായിരുന്നു എങ്കിൽ കൂടി, ചരിത്രസ്മാരകങ്ങൾ ഒന്നും അവിടെ കാണുമായിരുന്നില്ല, ചുമ്മാ ഇരിക്കുമ്പോൾ ഇപ്പോൾ വല്ല നല്ലചരിത്ര പുസ്തകങ്ങൾ വായിച്ചു നോക്കിക്കൂടെ.

പിന്നെ ചേച്ചി പറയുന്ന കാര്യം കേട്ട് എന്റെ പൊന്നേ പേടിയാവുന്നു ചേച്ചി പറയുന്നതു കേട്ട് മുങ്ങി ഇല്ലെങ്കിൽ പ്രാണൻ നഷ്ടപ്പെടുമത്രേ? പക്ഷേ വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കാൻ ഈശോ തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ട് ചേച്ചിയുടെ ഭീഷണിയൊന്നും ഏൽക്കില്ല, ഇതു നസ്രാണിയാ, നല്ല നാടൻ നസ്രാണി. പിന്നെ നിങ്ങൾ പറയുന്ന മറിയക്ക് കുറെ പിള്ളേർ ഉണ്ടെങ്കിൽ മറിയയുടെ കെട്ടിയോൻ നോക്കിക്കോളും നിങ്ങൾ പറയുന്ന മറിയയും, ഞങ്ങൾ പറയുന്ന കർത്താവീശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയവും രണ്ടും രണ്ടു പേരാണ്, നിങ്ങൾ പറയുന്നവരെ ഞങ്ങൾക്ക് അറിയില്ല. പതിനെട്ടാം നൂറ്റാണ്ടിലെ കണ്ടുപിടുത്തമല്ലേ.

പിന്നെ നിങ്ങൾ പറയുന്നു മറിയ ആരാധന മറിയാരാധന എന്നൊക്കെ, താങ്കളെ ഞാൻ പരിശുദ്ധ സഭയിലോട്ട്, മിശിഹായുടെ മൗതിക ശരീരമായ സഭയിലോട്ടു ക്ഷണിക്കുന്നു വന്ന് കാണുക, പുറത്തു നിന്നു നോക്കിയാൽ എല്ലാം മനസ്സിലായി എന്നുവരില്ല.

പിന്നെ ചേച്ചി പറഞ്ഞായിരുന്നു, ഒന്നിന്റെയും രൂപത്തിൽ ഒന്നും ഉണ്ടാക്കരുത് എന്ന്, എന്നിട്ട് ഹൃദയത്തിന്റെ ആകൃതിയിലുള്ള വിഗ്രഹം കഴുത്തിൽ തൂക്കിയിരിക്കുന്നത് എന്തിനാ ചേച്ചി. (ഇമേജ് ആണ് താഴത്തെ ഇമേജ്)

Previous articleമുളകുപുരാണം
Next articleകേരളത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളി റിപ്പർ ജയാനന്ദൻ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.