ആറാം തമ്പുരാനിലെ ഭീമൻ രഘുവും, അപരിചിതനിലെ മന്യയും തമ്മിലുള്ള ബന്ധമെന്ത്?

0
934

Jesin Sarthaj

ആറാം തമ്പുരാനിലെ ഭീമൻ രഘുവും, അപരിചിതനിലെ മന്യയും തമ്മിലുള്ള ബന്ധമെന്ത്?

ഇത് പോലെ clickbait സ്റ്റൈലിൽ ആരുന്നു അക്കാലത്തെ ന്യുസ് റിപ്പോർട്ടിങ് എങ്കിൽ, ഇങ്ങനത്തെ തലക്കെട്ട് വെക്കാമായിരുന്നു.ഇനി കാര്യത്തിലേക്ക് വരാം…

സിനിമ: ആറാം തമ്പുരാൻ

അപ്പൻ തമ്പുരാന്റെ വലംകൈയ്യാണ് ഇതിലെ രഘുവിന്റെ കഥാപാത്രം. ലാലേട്ടന്റെ ജഗന്നാഥൻ, കൊളപ്പുള്ളിയിൽ വരുമ്പോ കുറുവടിയെറിഞ്ഞു വീഴ്ത്തുന്നതും, അങ്ങേരുടെ കള്ളു സഭയിൽ പോയി താറ്റ്‌ കിട്ടുന്നതും, ഇന്റർവെല്ലിനു തൊട്ടു മുൻപുള്ള ഫൈറ്റിൽ, കൊല്ലം അജിത്തിനും, ജോണിക്കും ഒപ്പം കണക്കിന് തല്ലു വാങ്ങിക്കൂട്ടുന്നതും, എല്ലാം ഇതേ രഘു തന്നെയാണ്.😎😎 പക്ഷേ, ട്രസ്റ്റിലെ മെമ്പറായ സുഭദ്രാമ്മ തിരുവാഭരണം കൊടുക്കാൻ സമ്മതം മൂളിയ ശേഷം ആണെന്ന് തോന്നുന്നു, അരുമ ശിഷ്യൻ രഘുവിനെ കാണാതായി. എന്തായാലും ലോകോത്തര ഇടി നടക്കുന്ന, അവസാനത്തെ മണപ്പുറത്തുള്ള ഫൈറ്റിൽ നിന്ന് ഇദ്ദേഹം തന്ത്രപരമായി മുങ്ങിയിട്ടുണ്ട്.

ട്രസ്റ്റിന്റെ തീരുമാനത്തിൽ മനം നൊന്തിട്ടാണോ, അതോ അപ്പൻ തമ്പുരാൻ, തന്റെ ശിഷ്യരിൽ കേമൻ ചെങ്കളം മാധവൻ (കീരിക്കാടൻ ജോസ്) ആണെന്ന് പറഞ്ഞത് കൊണ്ടുള്ള സങ്കടത്തിലാണോ, അതുമല്ല, കണ്ണും മൂക്കുമില്ലാതെ തല്ലുന്ന ജഗന്നാഥന്റെ മുൻപിൽ, ഇനിയൊരിക്കൽ കൂടെ പോയിട്ട് ഇടി കൊണ്ട് നിവരണ്ട എന്ന് വെച്ചിട്ടാണോ എന്നറിയില്ല, രഘു, അപ്പൻ ഗാങ്ങിൽ നിന്ന് പോയിട്ടുണ്ട്. പകരം ചെങ്കളം മാധവൻ, കൊല്ലം അജിത്തിനെയും, ജോണിയെയും ഏറ്റെടുത്ത് കൊണ്ട് പോയി, ഭേഷാ വാങ്ങി കൊടുക്കുകയും, ഒടുക്കം ഭാരതപ്പുഴയിൽ ചത്തതിന് സമമായി കിടക്കുന്നുമുണ്ട്.😔😔 രഘു എങ്ങോട്ട് പോയോ ആവോ? 🤔🤔🤔

സിനിമ: അപരിചിതൻ

ഈ സിനിമയുടെ എനർജി എന്ന് പറഞ്ഞാൽ മന്യ ആണ്. മൂവർസംഘത്തിലെ ഏറ്റവും മിടുക്കിയും, തന്റേടിയും അവള് തന്നെ. നെല്ലിയാമ്പതിയിലെ ബംഗ്ളാവിൽ പ്രേതങ്ങളുടെ ഫാഷൻ പരേഡ് നടക്കുമ്പോൾ, വിനീത് കുമാറിന്റെ കഥാപാത്രം തന്റെ കൂട്ടുകാരൻ ഊള ആണെന്ന് മനസ്സിലാക്കുകയും, മന്യ ഉൾപ്പെടെയുള്ള മൂവർ സംഘത്തോട് എത്രയും പെട്ടെന്ന് അവിടുന്ന് പോകണമെന്ന് പറയുകയും ചെയ്യുന്നു. ബംഗ്ലാവിന്റെ അപ്പുറത്തുള്ള കണ്ടം വഴി ഓടുന്ന സംഘത്തിൽ നിന്ന് കുറച്ചു കഴിയുമ്പോൾ മന്യ അപ്രത്യക്ഷയാവും.😁😁 വിനീതിന്റെ കഥാപാത്രം, മന്യയോട് ആ വഴി ഓടല്ലേ എന്നൊക്കെ പറഞ്ഞ്, അവൾക്ക് വഴി തെറ്റിയതാണെന്നു നമ്മളെ മനസ്സിലാക്കിക്കാൻ ഒരു ശ്രമമൊക്കെ നടത്തുന്നുണ്ട്. നേരത്തെ പറഞ്ഞ കൂട്ടുകാരൻ, ഗ്യാങിലെ ബാക്കിയുള്ള വിനീത്, കാവ്യ, കാർത്തിക എന്നിവരെ പിന്തുടർന്ന് പിടിക്കുമെങ്കിലും, അപ്പോഴേക്കും ഫുൾ ടൈം പ്രേതമായി മാറിക്കഴിഞ്ഞിരുന്നു മമ്മൂക്കയുടെ രഘുറാം, വില്ലനെ ഓടിച്ചും, നീന്തിച്ചും, ചതുപ്പിൽ മുക്കിയുമൊക്കെ കൊല്ലും.😎😎 ഇഹലോക കർമങ്ങൾ ചെയ്തു തീർത്ത് പോകാൻ നിൽക്കുന്ന രഘുറാമിന്റെ അടുത്ത്, നമ്മുടെ ഗ്യാങ് എത്തുമ്പോൾ, കുറച്ചകലെയായും, മരങ്ങൾക്കിടയിൽ ഒരു മരഭൂതത്തെ പോലെയും (കമന്റിൽ ഇടാം), ഒരു പെണ്ണിനെ കാണിക്കുന്നുണ്ട് 👹👹. അവസാനം എല്ലാവരും നടന്നു പോകുന്നത് പിന്നിൽ നിന്ന് കാണിക്കുമ്പോൾ, ഒരാളെ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നുമുണ്ട്; പക്ഷേ മുഖം കാണിക്കില്ല. മന്യ നെല്ലിയാമ്പതിയിൽ നിന്ന് വഴിതെറ്റി വല്ല പറമ്പികുളത്തും പോയി വന്നതും ആവാം. എന്തായാലും രഘു ചെയ്ത ചതി മന്യ ചെയ്തില്ല, മുങ്ങുമ്പോ ഒരു ഡ്യൂപ്പിനെയെങ്കിലും കൊടുത്തു.🤷‍♀️🤷‍♀️

വാൽ: കൊടുത്ത ഡേറ്റിലും അപ്പുറം ഷെഡ്യൂൾ നീങ്ങുമ്പോഴോ, അല്ലെങ്കിൽ അഭിനേതാവിന്, ക്രൂവുമായിട്ട് ഒത്തുപോകാൻ പറ്റാത്ത വിഷയങ്ങൾ വരുമ്പോഴോ ഒക്കെയായിട്ട്, സിനിമയിൽ ഇത് പോലുള്ള മിസ്സിംഗ് വരാറുണ്ട്. പഴശ്ശിരാജയിലെ പത്മപ്രിയയുടെ കഥാപാത്രം എന്തോ കാരണം കൊണ്ട് ഇങ്ങനെ മിസ്സ് ആയിട്ടുണ്ട്, ചെലപ്പോൾ ദൈർഘ്യം കുറക്കാൻ വേണ്ടി ചെയ്തതും ആവാം. ഇത് പോലെ നിങ്ങൾക്കറിയാവുന്ന മുങ്ങലുകൾ കമന്റ് ചെയ്യൂ…🙋‍♂️