അനാർക്കലി സിനിമ എന്ത് കൊണ്ടാണ് ഇത്ര മനോഹരം ആയത് ?

0
183

Jesliya Jose

അനാർക്കലി സിനിമ എന്ത് കൊണ്ടാണ് ഇത്ര മനോഹരം ആയത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
കാത്തിരിപ്പിന്റെ തീവ്രത ഒന്ന് മാത്രമാണോ അതിനു കാരണം.. അല്ല എന്നാണ് തോന്നുന്നത്. അത് ആവിഷ്കാരത്തിൽ കൊണ്ട് വന്ന സത്യസന്തത കൊണ്ടാണ്.

Sachy: 'We were warned that Anarkali's spirit would haunt our film' | Malayalam  Movie News - Times of Indiaപ്രണയത്തിൽ ലവലേശം സംശയം തോന്നാത്തവർ ഉണ്ടാകുമോ? ഒരിക്കൽ എങ്കിലും എതിർ ചിന്ത വരാത്തവർ ഉണ്ടാകുമോ. സംശയമാണ്.ശാന്തനു ഒരു സാദാരണ മനുഷ്യനാണ്. നല്ല ഒരു ജീവിതം, പ്രണയം, പ്രണയിനിയുടെ സാമീപ്യം ഒക്കെ എല്ലാരെ പോലെയും അയാളും ആഗ്രഹിക്കുന്നുണ്ട്. ഒടുക്കമില്ലാത്ത കാത്തിരിപ്പും ജീവിതത്തിൽ വന്നു ചേരുന്ന വിരസതയും അയാളെ നിരാശൻ ആക്കുന്നുണ്ട്. പലപ്പോളും സംശയിപ്പിക്കുന്നുണ്ട്. കരയിക്കുന്നുണ്ട്.

Anarkali': The love of Salim | Prithviraj | Anarkali | Sachy | Priyal Ghor  | Biju Menon | Malayalam movie | Movie review | Movie Review | Film Review  | Cinema Reviewഈ ഒരൊറ്റ ഒരാളെ കിട്ടിയില്ലെങ്കിൽ ജീവിതം നഷ്ടമാകും എന്ന് കരുതാൻ ഈ നാട്ടിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത്ര ക്ഷാമം ആണോ? എന്ന് അയാളൊരിക്കൽ പറയുന്നുണ്ട്. അതിലൂടെ പുറത്തു വരുന്നത് മൊത്തം വര്ഷങ്ങളായി അയാളുടെ ഉള്ളിൽ തന്നെ ഉള്ള തോന്നലുകളാണ്. സംഘർഷങ്ങളാണ്. ജീവിതം പതുക്കെ തീർന്നു പോകുന്നതിലുള്ള നിസ്സഹായത ആണ്.

Biju Menon and Prithviraj Sukumaran's 'Ayyappanum Koshiyum'goes on floors |  Malayalam Movie News - Times of Indiaഎന്നിട്ടും അയാൾ അത് തന്നെ തെരഞ്ഞെടുക്കുന്നതും കാണാം. എല്ലാ വിധ എതിർ ചിന്തകൾക്കും ഒടുവിൽ അയാൾ എത്തി ചേരുന്ന തീരുമാനം കാത്തിരിക്കാൻ തന്നെയാണ്.ഇയാൾക്ക് എന്തിന്റെ കേടാണ് എന്ന് തുടക്കത്തിൽ ബിജു മേനോന്റെ കഥാപാത്രത്തിനെ പോലെ പ്രേഷകനും തോന്നുന്നു. ശാന്തനുവിനും ഇടക്കൊക്കെ അത് തന്നെ തോന്നുന്നുണ്ട്. ഒടുവിൽ അയാൾക്കൊപ്പം പ്രേഷകരും പതിയെ മനസിലാക്കുകയാണ്.

കുറവുകളും സംശയവും ഉള്ള ശാന്തനുവിനോപ്പം നില്കാൻ പ്രേഷകന് തോന്നുകയാണ്.
കാരണം അതിൽ ഉള്ള സത്യസന്ധത ആണ്.യഥാർത്ഥ ജീവിതം പോലെ. ദിവ്യ പ്രണയം എന്ന ലേബലിൽ വരുന്ന നിരവധി കഥകളെക്കാൾ മനോഹരം.. ബലഹീനനായ മനുഷ്യന്റെ, അവനെ വേദനിപ്പിച്ചിട്ടും വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്ന പ്രണയം പോലെ…