ജലത്തിന് മുകളിൽ കൂടി നടക്കുന്ന പല്ലികൾക്ക് പറയുന്ന പേരേന്ത്?

അറിവ് തേടുന്ന പാവം പ്രവാസി

മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്. ഇവരുടെ വിളിപ്പേര് ‘ജീസസ് ലീസാഡ്’ എന്നാണ്. ജലത്തിന്റെ പ്രതലബലത്തെ അതിലംഘിക്കാതെ ഈ ജീവികൾക്ക് വെള്ളത്തിന് മീതെ നടക്കാനുള്ള കഴിവ് ഉണ്ട്.മധ്യ അമേരിക്കയില്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ പുഴകളുടെ വക്കത്ത് താമസിക്കുകയും,ആവശ്യമുള്ളപ്പോള്‍ വെള്ളത്തിന് മീതെ സഞ്ചരിച്ച് ചിലപ്പോൾ വെള്ളത്തിന് മീതെ ഓടി അക്കരെ കടക്കുകയും ചെയ്യുന്ന ഇവരുടെ യഥാര്‍ഥ പേര് ‘ബാസിലിക്‌സ് പല്ലികള്‍’ (basilisk lizards) എന്നാണ് .

ശാസ്ത്രീയ നാമം ബാസിലസ്‌കസ് വിറ്റാറ്റസ് (Basiliscus vittatus).ധൃതഗതിയിലാണ് ഇവരുടെ നീക്കം.ജലോപരിതലത്തില്‍ പാദം പതിക്കുന്നി ടത്ത് കുമിളകളുണ്ടാവുകയും, അവ പൊട്ടും മുമ്പ് ഇവര്‍ മുന്നോട്ടു നീങ്ങുകയുമാണ് ചെയ്യുന്നത്.ദിവസവും വെയില്‍ കാഞ്ഞ് സുഖിക്കുകയെന്നത് ഈ പല്ലി വര്‍ഗത്തിന്റെ ജീവിതചര്യയാണ്. അതുവഴി, ഇവർ മാര്‍ജാരന്‍മാര്‍ക്കും, പക്ഷികള്‍ക്കും ഇരയാവാന്‍ സാധ്യത വര്‍ധിക്കുന്നു. അത് മറികടക്കാനുള്ള ഒരു പലായനമാര്‍ഗമാണ് പ്രകൃതി ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ശത്രുക്കളെ കണ്ടാല്‍ വെള്ളത്തില്‍ ചാടുക. എന്നിട്ട്, വെള്ളത്തിന് മീതെ വേഗത്തില്‍ ഓടി രക്ഷപ്പെടുക.നിശ്ചിത വേഗത്തില്‍ ഓടിയാലേ വെള്ളത്തിന് മീതെ ഇവര്‍ക്ക് പോകാനാകൂ. വേഗം കുറച്ചാല്‍ മുങ്ങും.മെക്‌സിക്കോയ്ക്ക് തെക്കുള്ള മധ്യ അമേരിക്കന്‍ രാജ്യമായ ബെലിസിന്റെ തലസ്ഥാനമാണ് ബെലിസ് സിറ്റി.

 

അവിടെ നിന്ന് 60 കിലോമീറ്റര്‍ അകലെ മഴക്കാടുകളിൽ ഈ ജീവികളെ ധാരാളം കാണാം.’ബാസിലിക്‌സ് പല്ലികള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടിയാല്‍ 80 ശതമാനം സമയവും വെള്ളത്തില്‍ നീന്തുക യാവും ചെയ്യുക, ബാക്കി 20 ശതമാനം നേരമാണ് വെള്ളത്തിന് മീതെ ഓടുക’.ഇത്തരം പല്ലികളുടെ പാദം ജലത്തില്‍ ചെലുത്തുന്ന ബലത്തിന്റെ സവിശേഷതയാണ് അവയെ വെള്ളത്തിന് മീതെ നടക്കാൻ പ്രാപ്തരാക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. പല്ലികള്‍ വെള്ളത്തിന് മീതെ സഞ്ചരിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി അതിന്റെ സഹായത്തോടെ, കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണ് പഠനം നടത്തിയത്.

You May Also Like

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? പേരു വന്നതിനു പിന്നിലെ ചരിത്രപരമായ കഥ

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? അറിവ് തേടുന്ന…

ചതുപ്പുനിലങ്ങളുടെ മുകളിൽ അദ്ഭുതകരമായി പടുത്തുയർത്തിയ ഒരു നിഗൂഢ താവളമാണ് ധാരാവി

ഏഷ്യയിലെ ഏറ്റവും വലിയ ചേരി 📌 കടപ്പാട്: എം.പി. നാരായണപിള്ള തയ്യാറാക്കിയത് : അറിവ് തേടുന്ന…

ഇടിമിന്നലുകൾ മണലിൽ തീർക്കുന്ന അപൂർവ ശില്പങ്ങൾ എന്ന പ്രതിഭാസത്തിന് പറയുന്ന പേരേന്ത്?

ശക്തമായ ഇടിമിന്നലിനെത്തുടർന്ന് കനത്ത ചൂടിൽ മണൽ ഉരുകിയാണ് ഇത്തരത്തിൽ മനോഹരമായ പ്രതിഭാസകൾ സൃഷ്ടിക്ക പ്പെടുന്നത്.

ഗവണ്മെന്റ് പറയുന്നു വിശ്രമിക്കാൻ, സൗത്ത് കൊറിയൻ തൊഴിലാളികൾ പറയുന്നു വേണ്ടന്ന്

ജോലി ഇത്രവേണ്ട അല്പം വിശ്രമം ആകാം അറിവ് തേടുന്ന പാവം പ്രവാസി മടിയൻമാരായ ജോലിക്കാരെക്കൊണ്ട് പൊറുതി…