H E R O
Year • 2002 | Country • China | Language • Mandarin
Genre: Action, Drama, Romance

Maneesh Anandh

ചൈനയുടെ ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന 227 BC യിൽ നടന്ന സംഭവത്തെ ആസ്പദമാക്കി ഷാങ് യിമൗ സംവിധാനം ചെയ്ത്, ജെറ്റ് ലി, ടോണി ല്യുങ്, മാഗ്ഗി ച്യുങ്, ഷാങ് സിയി, ഡോണി യെൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമാ ചിത്രമാണ് ഹീറോ.

ഏഴു നാട്ടു രാജ്യങ്ങളായി ചിതറി കിടന്നിരുന്ന പ്രാചീന ചൈനയിലെ ഷിൻ ചക്രവർത്തി മറ്റുരാജ്യങ്ങളെയെല്ലാം പിടിച്ചടക്കി ഒരൊറ്റ രാജ്യമാക്കാനും അതുവഴി സമാധാനം കൊണ്ടുവരാൻ തിരുമാനിക്കുകയും, അത് മറ്റു രാജ്യങ്ങളിലെ രാജാക്കന്മാരുടെ പൊതുശത്രുവായി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ആ കാരണം കൊണ്ട് തന്നെ വധിക്കാൻ കച്ചകെട്ടിയിറങ്ങിയ മൂന്ന് വീര യോദ്ധാക്കളെ, തന്റെ രാജ്യത്തിലെ ഒരു യോദ്ധാവ് വധിച്ചെന്ന വിവരം രാജാവിന്റെ കാതിലെത്തുകയും തന്റെ അനേകം ഭടന്മാരാൽ കഴിയാത്ത ആ ഉദ്യമം, പൂർത്തീകരിച്ച യോദ്ധാവിന്റെ അടുക്കൽ നിന്ന് തന്നെ സത്യാവസ്ഥ കേട്ടറിയുവാനായി അവനോട് രാജാവ് കൊട്ടാരത്തിലേക്ക് ഹാജരാവാൻ ആജ്ഞാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. രാജാവിന് കാഴ്ചവയ്ക്കാൻ തെളിവുകളുമായി ആ മൂന്ന് യോദ്ധാക്കളുടെ വാളുമായി കൊട്ടാരത്തിലെത്തിയ അവനോട്, അസാമാന്യ കഴിവുള്ള ആ മൂന്ന് പേരെയും എങ്ങനെയാണ് കീഴ്‌പ്പെടുത്തിയത് എന്ന രാജാവിന്റെ ചോദ്യത്തിന് മറുപടിയായി ആ യോദ്ധാവ് തന്റെ സാഹസികത നിറഞ്ഞ പോരാട്ട കഥകൾ വിവരിക്കുന്നതിലൂടെയാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്.

ചരിത്രവും, ആയോധന കലയും, ഭ്രമകല്പനയും സമന്വയിച്ചുള്ള ചൈനീസ് സാഹിത്യരൂപമായ Wuxia ൽ ഉൾപ്പെടുത്താവുന്ന കഥ, ചൈനീസ് നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഒരൊറ്റ രാജ്യവും ഒരൊറ്റ ജനതയുമാക്കി മാറ്റി സ്വാതന്ത്രവും സമാധാനവും സമ്മാനിച്ച ചിലരെ കുറിച്ചാണ് പറയുന്നത്. കഥാ സന്ദർഭങ്ങളെ അഞ്ചോളം വിധത്തിൽ തരംതിരിച്ച് അവയെ ഓരോന്നിനേയും വ്യത്യസ്തങ്ങളായ നിറങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്നതും, ആഖ്യാനിക്കുന്നതുമായ രീതിയാണ് (റോഷോമോൻ എഫക്ട്) ഈ സിനിമ പിന്തുടരുന്നത്. കഥാപാത്രങ്ങൾക്കിടയിൽ വാൾത്തലകൾ കൊണ്ട് സംഭവിക്കുന്ന ഉദ്വേഗജനകമായ ഏറ്റുമുട്ടലുകൾക്ക് പുറമേ, കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും, ഏതൊരു രംഗത്തിനും മിഴിവേകുന്ന ഛായാഗ്രഹണവും കലാസംവിധാനവും, അവതരണ ശൈലിക്ക് പുറമേ സിനിമയെ കാവ്യാത്മകമാക്കുന്ന പശ്ചാത്തല സംഗീതവും, ചിത്രത്തിൽ അണിനിരന്ന മുൻനിര അഭിനേതാക്കളുടെ മികവാർന്ന പ്രകടനവുമെല്ലാം ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

FULL MOVIE

സമർത്ഥരായ യോദ്ധാക്കളുടെ ലക്ഷ്യം ജീവനെടുക്കുന്നതല്ല മറിച്ച് ഐക്യവും സമാധാനവും കൊണ്ട് വരാൻ പോരാടുന്നതാണെന്നും, അവരാണ് യഥാർത്ഥ നായകരെന്നുമുള്ള സന്ദേശം പറഞ്ഞു വയ്ക്കുന്ന ഹീറോ, കേവലം യുദ്ധചിത്രമെന്നോ ചരിത്ര സിനിമയെന്നോ എന്നതിലുപരി ഐതിഹാസിക യുദ്ധ ചലച്ചിത്ര കാവ്യം എന്ന വിശേഷണം അർഹിക്കുന്ന ഒന്നാണെന്ന് സിനിമ കണ്ടു കഴിയുന്ന ഏതൊരു പ്രേക്ഷകനും നിസംശയം പറയുവാൻ സാധിക്കും.

You May Also Like

പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും ഉണ്ട്, വസ്ത്രം എവിടെയെന്ന് ഉർഫിയോട് സോഷ്യൽ മീഡിയ

വിചിത്രമായ ഫാഷനിലൂടെ പ്രശസ്തയായ ഉർഫി ജാവേദ് വീണ്ടും ആളുകളുടെ മനസ്സിനെ പരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ‘ടർക്കിഷ് തർക്കം’

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി .…

സൂപ്പർ സ്റ്റാർ മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 2023 ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തും

സൂപ്പർ സ്റ്റാർ മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 2023 ഏപ്രിൽ…

‘മിസ്റ്റര്‍ എക്സ്’  മഞ്ജു വാര്യർക്ക് തമിഴിൽ ഹാട്രിക് വിജയ ചിത്രമാകുമോ ?

ധനുഷ് നായകനായ ‘അസുരനി’ലൂടെ തമിഴകത്ത് എത്തിയ മഞ്‍ജു വാര്യര്‍ അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും…