നരസിംഹം എന്ന സിനിമ പൂവള്ളി ഇന്ദുചൂഡന്റെയോ മണപള്ളി പവിത്രനെന്ന ക്രിമിനലിന്റെയോ ?

76

ജെസ് ഐസക്ക് കുളങ്ങര

നരസിംഹം എന്ന സിനിമ പൂവള്ളി ഇന്ദുചൂഡൻ എന്ന മാസ്സ് കഥാപാത്രത്തിന്റെ കഥയാണോ ?

ശെരിക്കും അതു മണപള്ളി പവിത്രൻ എന്ന ബുദ്ധിരാക്ഷസനായ ക്രിമിനൽ തന്റെ കൂർമ്മ ബുദ്ധയിൽ മെനഞ്ഞുണ്ടാക്കിയ കഥ അല്ലെ നമുക്ക് ഒന്നു ചിന്തിച്ചു നോക്കാം

സീൻ 1 : മണപള്ളി പവിത്രൻ തന്റെ അച്ഛന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒരുക്കാൻ വരുന്നു..വെള്ളത്തിൽ നിന്നു മാസ്സ് കാണിച്ചു കേറി വരുന്ന ഇന്ദുചൂടനും കൂട്ടുകാരും അതു തടയുന്നു .തോൽവി ഏറ്റുവാങ്ങി പവിത്രൻ തിരിച്ചു പോവുന്നു…പക്ഷെ അന്ന് ആ മണൽ തരിയെ സാക്ഷി ആക്കി പവിത്രൻ ഒരു ശബദ്ധം എടുക്കുന്നു….തന്റെ അച്ഛന്റെ ചിതാഭസ്മം തിരികെടാതെ ഒരു ദീപത്തിനു മുൻപിൽ സൂക്ഷിക്കും അതായിരുന്നു ആ തീരുമാനം…എന്നിട്ടു പുള്ളി ഒരു ഡയലോഗ് അടിക്കുന്നു..”നിനക്കും ഉണ്ടല്ലോ ജന്മം തന്ന ഒരാൾ “ ആ വാക്കിൽ തന്നെ ഉണ്ടായിരുന്നു ഇതിനു പ്രതികാരമായി താൻ എന്താ ചെയ്യാൻ പോകുന്നതെന്ന്….വിജയശ്രീലാളിതനായി പാട്ടും പാടി പോകുന്ന ഇന്ദുചൂടൻ അറിഞ്ഞിരുന്നില്ല തനിക്ക് ഇനി സംഭവിക്കാൻ പോകുന്നത് നഷ്ടങ്ങൾ ആണെന്ന്….

എൻ്റെ കൈ കൊണ്ട് ചാവാനുള്ള ഒരു ക്ലാസ് നിനക്കില്ലാ..! | Mohanlal , N.F  Varghese - Ustaad - YouTubeസീൻ: 2 : ചന്ത കവലയിൽ പവിത്രന്റെ സഹായി ആയ ഭാസ്കരനുമായി അടികഴിഞ്ഞുള്ള രംഗങ്ങളിൽ ഇന്ദുചൂടന്റെ അമ്മാവനായ ചന്ദരഭാനു ( ജഗതി) ഇന്ദുചൂടനോട് ചോദിക്കുന്നുണ്ട് പവിത്രൻ തന്റെ അച്ഛന്റെ ചിതാഭസ്മം തൊട്ടിലോ കടലിലോ എവിടെങ്കിലും ഒഴുക്കട്ടെ അതിനു നിനക്കു എന്താണെന്നു…കാരണം അമ്മാവന് ആയിരുന്നു പവിത്രൻ ആരാണെന്നു…ഇന്ദുചൂടൻ അവിടേയും പവിത്രനെ വില കുറച്ചാണ് കാണുന്നത്..

ഇന്ദുചൂഡൻ അവിടെ താങ്കണക്ക പാട്ടും പാടി ഡാൻസും കളിച്ചു ഇരിക്കുമ്പോൾ പവിത്രൻ ഇവിടെ MK മേനോനുള്ള കരുക്കൾ നീക്കുവായിരുന്നു..പവിത്രന്റെ മനസ്സിൽ മേനോന്റെ മരണം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്, പാവം ഇന്ദുചൂഡൻ അതറിഞ്ഞില്ല.. അതിന്റെ ആദ്യഘട്ടം എന്നോണം മേനോന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ ഇന്ദുലേഖ എന്ന കുട്ടിയെ കളത്തിൽ ഇറക്കുന്നു…നാട്ടിൽ വലിയ അഭിമാനി ആയിരുന്ന ജസ്റ്റിസ് മേനോന് അതൊരു മാനകേടാവും തന്മൂലം അയാൾ ആത്മഹത്യ ചെയ്യും എന്ന് പവിത്രൻ കണക്കു കൂട്ടി…പക്ഷെ പവിത്രന് തെറ്റി ,മേനോൻ അത്ര പെട്ടന്നു വീഴുന്ന മരം അല്ലായിരുന്നു….അച്ഛൻ പറഞ്ഞ കള്ളം വിശ്വസിച്ചു , ഇന്ദുചൂഡൻ പവിത്രന്റെ ആളുകളെ അറഞ്ചം പുറഞ്ചം തല്ലി ഓടിച്ചു….പക്ഷെ ജരാസന്തത്തി ആയ മോൾക് മകന്റെ പേരിനോട് സാമ്യം ഉള്ള ഇന്ദുലേഖ എന്നു ഇട്ട മേനോന്റെ ബുദ്ധി ഇന്ദുചൂഡൻ ആദ്യം മനസിലാക്കാതെ പോയി…

പിന്നീട് ഇന്ദുലേഖ സ്വന്തം പെങ്ങൾ ആണെന്ന് മനസിലാക്കുന്ന ചൂടൻ അച്ഛനുമായി തെറ്റുന്നു…ഈ തക്കം നോക്കി പവിത്രൻ തന്റെ അടുത്ത കരു നീക്കുന്നു..ഒരു ഇരുട്ടിന്റെ മറവിൽ ഭരതന്റെ വീടിനു തീവെച്ചു ചൂടനെ വീട്ടിൽ നിന്ന് ഇറക്കിയിട്ടു , ഇന്ദുലേഖയെ പവിത്രൻ കൊല്ലുന്നു.. ആ കുറ്റം മേനോന്റെ തലയിൽ വെക്കുന്നു…ഒന്നെങ്കിൽ സ്വന്തം മകളെ കൊന്നത് താൻ ആണെന് ലോകം വിലയിരുത്തിയാൽ അതിൽ മനം നൊന്തു ഹൃദയാഘാതം മൂലം മേനോൻ മരിക്കും അല്ലെങ്കിൽ ജയിലിട്ടു മേനോനെ കൊല്ലാം…. ഇതായിരുന്നു പവിത്രന്റെ കണക്കുകൂട്ടലുകൾ..അതിനു DYSP ശങ്കരനാരായണനെ ( ഭീമൻ രേഖു) സ്ഥലംമാറ്റം നടത്തി കൊണ്ടു വരുന്നു….പക്ഷെ ഇന്ദുചൂഡൻ അഡ്വ നന്ദഗോപാൽ മാരാറിനെ തക്ക സമയത്തു ഇറക്കിയത് കൊണ്ടു പവിത്രന്റെ കണക്കുകൂട്ടൽ ചെറുതിയിട്ടു പാളുന്നു…..മേനോനെ പുഷപ്പം പോലെ കേസിൽ നിന്ന് മാരാർ ഊരി എടുക്കുന്നു. ഒടുവിൽ മകന്റെ സ്നേഹത്തിന്റെ മുന്നിൽ തോറ്റുപോയ മേനോൻ ഹൃദയപൊട്ടി മരിച്ചു വീഴുന്നു…പവിത്രന്റെ പ്ലാൻ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിജയിക്കുന്നു. അതുലെങ്കിലും നമ്മൾ എന്തെങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അതു സാധിച്ചു തരാൻ പ്രപഞ്ചം മുഴവൻ കൂട്ടുനിൽക്കും എന്നല്ലേ… ഇവിടെ വിജയം പവിത്രന്റെ കൂടെ ആയിരുന്നു..

അവസാനം അയാൾ തന്റെ അച്ഛന്റെ ചിതാഭസ്മവുമായി വരുമ്പോൾ മേനോന്റെ ചിതാഭസ്മം ഒഴുക്കാൻ ഇന്ദുചൂഡൻ നിൽക്കുന്നു..അപ്പോഴാണ് പവിത്രൻ താൻ ആദ്യം പറഞ്ഞ വാക്കുകൾ ചൂടനെ ഓർമിപ്പിക്കുന്നു ….’നിനക്കും ഇല്ലേ ജന്മം തന്ന ഒരാൾ , അയാളെ ഒരു കുടത്തിൽ ആക്കി ഇവിടെ എത്തിച്ചത് കാലം, അല്ല ഞാൻ തന്നെ”. ശെരിക്കും പവിത്രൻ മെനഞ്ഞു ഉണ്ടാക്കിയ മാസ്റ്റർപ്ലാനിൽ ഇന്ദുചൂഡൻ അറിയാതെ ഓരോ രംഗവും അഭിനയിച്ചു ഒടുവിൽ സ്വന്തം അച്ഛനെ കൊലക്കുകൊടുത്തു. .പണ്ട് പവിത്രനെ ഒന്നു തടഞ്ഞത് കൊണ്ടു ഇന്ദുചൂടന് നഷ്ടമായത് സ്വന്തം അച്ഛനെയും പെങ്ങളെയും ആണെന്നു അറിഞ്ഞപ്പോൾ താൻ കളിച്ചതു മൂർഖാൻപാമ്പിനോട് ആണെന്ന് മനസ്സിലാവുന്നു….ഒടുവിൽ പവിത്രനെ അടിച്ചു ഇഞ്ചക്കോലം ആക്കിയിട്ടു അനുധാരയോടൊപ്പമുള്ള ജീവിതം ഓർത്തിട്ടു പവിത്രനെ കൊല്ലാതെ വിടുന്നു….പവിത്രൻ മരിക്കുന്നില്ല ,അവിടേയും ജയിച്ചത് പവിത്രൻ തന്നെ….

അയാൾ ഇപ്പോഴും മണപള്ളിയിൽ ഉണ്ട്….ഉമ്മറത്തെ ഒരു ചാരുകസേരയിൽ പാതി തളർന്ന ശരീരവും ഒരിക്കലും തളരാത്ത കൂര്മ ബുദ്ധിയുമായി അയാൾ ഇരിപ്പുണ്ട്…തന്റെ ജീവൻ രക്ഷിക്കാൻ താൻ മാറ്റി വെച്ച തന്റെ അവസാനത്തെ കരുവുമായി…അതേ അവൾ തന്നെ ഇന്ദുചൂഡൻ അവസാനം വണ്ടിയിൽ കയറ്റി കൊണ്ടുപോയ തന്റെ സന്തതസഹചാരി ആയ മൂപ്പിൽ നായരുടെ മകൾ ….അനുരാധ…The Last Move for Poovalli Indhuchoodan….