നടി ഇഷ ആല്യ വെടിയേറ്റു മരിച്ചതിൽ വൻ ട്വിസ്റ്റ്, സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളുടെ കവർച്ചാശ്രമം ചെറുക്കുന്നതിനിടെ ആണ് നടിക്ക് വെടിയേറ്റതെന്നായിരുന്നു ഭർത്താവ് പോലീസിനോട് പറഞ്ഞിരുന്നത്. ജാര്‍ഖണ്ഡിലെ പ്രമുഖനടിയാണ് ഇഷ ആല്യ. റിയാ കുമാരി എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയ്ക്കായാണ് ഇഷ എന്ന പേര് സ്വീകരിച്ചത്.ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന് കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. ഇയാൾ റിയയെ ഉപദ്രവിക്കുമായിരുന്നു എന്നും ആ പരാതിയിന്മേൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു എന്നും പോലീസ് പറയുന്നു. ഹൗറയിൽ വച്ചായിരുന്നു നടിയെ കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ആദ്യം ഭർത്താവ് പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത് ഇങ്ങനെ ആയിരുന്നു
“പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകൾ ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്കാന് ഇഷ അപ്പോള്‍ കാർ ഒതുക്കാന്‍ ആവശ്യപ്പെട്ടു, .ഞാൻ കാർ പാർക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാർ ഞങ്ങളുടെ പുറകിൽ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേർ ഇറങ്ങി, ഒരാൾ എന്നെ ആക്രമിച്ചു. ആയാള്‍ എന്റെ പേഴ്സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു” പ്രകാശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.