കാമത്തിൽ പ്രേമം ഉണ്ടെങ്കിലുമില്ലെങ്കിലും പ്രേമത്തിൽ തീർച്ചയായും കാമം ഉണ്ട്

0
286

Jibin Krishna

ദിവ്യപ്രണയം and Phyiscal intimacy – In movies

ഈയടുത്തു നല്ല trending ആയൊരു sentece ആയിരുന്നു – “കല്യാണം വരെ കാമുകിയുടെ കന്യകത്വം കാത്തുസൂക്ഷിക്കുന്നവനാണു യഥാർത്ഥ കാമുകൻ, Condom ത്തിനു pad വാങ്ങി കൊടുക്കുന്നതാണ് True love” എന്നൊക്കെ ദിവ്യപ്രണയം/True love എന്നാൽ അത്‌ മനസ്സ് കൊണ്ടുള്ള intimacy മാത്രം ആണ് എന്നും,Sexual intimacy ഇടയിൽ വരുമ്പോൾ അത്‌ true love അല്ലാതെ ആവും എന്നും, നമ്മളിൽ പലരിലേക്കും ചെറുപ്പത്തിലെ കുത്തിവെക്കപെട്ട ഒരു ഐഡിയ ആണ്…’ഞങ്ങളുടേത് serious love ആയോണ്ട് ഞാൻ അവളെ തൊട്ടിട്ടില്ല ‘ എന്നും ഒരുപാട് പേർ ജീവിതത്തിൽ പറയുന്നത് കെട്ടിട്ടുണ്ട്

ഈയൊരു “ദിവ്യപ്രണയം=No physical intimacy” എന്നൊരു ആശയം spread ചെയ്യാൻ നമ്മുടെ നാട്ടിലെ സിനിമകളുടെ പങ്ക് ഒന്ന് നോക്കാം. എന്ന് നിന്റെ മൊയ്‌തീനിൽ പ്രണയത്തിന്റെ പരിശുദ്ധി കാക്കാൻ ആയി കാഞ്ചനമാലയെ തൊടാതെ ഇരിക്കുന്ന മൊയ്‌തീനെ കാണാം…രാത്രീ വീടിന്റെ മച്ചിൽ കേറി അവളെ കാണുന്ന മൊയ്‌തീൻ അവളുടെ കൈ തൊടാൻ വരുന്നതും എന്നാൽ കൈയിന്റെ തൊട്ടടുത്തു എത്തി നിർത്തുന്നതും,നമുക് ഇനിയും കാത്തിരിക്കാം എന്ന് യാത്ര പറഞ്ഞു പോവുന്നതും ആയ സീൻ കാണാം…യഥാർത്ഥ ജീവിതത്തിൽ അവർക്ക് physical intimacy കാണിക്കാൻ ഉള്ള അവസരങ്ങൾ ഒന്നും കിട്ടിയില്ലായിരിക്കാം,എന്നാൽ സിനിമയിലേക്ക് വരുമ്പോൾ അങ്ങനെ മൊയ്‌ദീൻ നായികയെ തൊടാത്തത് ആ പ്രണയം എത്ര ദിവ്യം ആണ് എന്ന് കാണിക്കാൻ ഉപയോഗിച്ചത് പോലെ തോന്നി
Same സംഭവം രാമന്റെ ഏതൻതോട്ടത്തിലും കാണാം…ഇതിൽ Anu സിതാരക്കും കുഞ്ചാക്കോ ബോബനും പരസപരം ഇഷ്ട്ടം ആണ്,They are showing mental intimacy towards each other..But even after divorce both are not ready for physical intimacy…
അവർ പരസപരം തൊടുന്നില്ല എന്നത് വൻ ത്യാഗം ആയി തന്നെ ആണ് ആ film മുഴുവൻ portray ചെയ്ത് വച്ചിരിക്കുന്നത്…എല്ലാം അറിഞ്ഞു വരുന്ന Joju വിനും ആകെ ആയൊരു ചോദ്യം മാത്രമേ ചോദിക്കുന്നുള്ളൂ,’നിങ്ങൾ തമ്മിൽ കിടന്നോ” എന്ന്…Both are having mental intimacy എന്നത് പടത്തിൽ ഒരാൾക്കും ഒരു വിഷയമേ അല്ല..അവർ തൊടുമോ ഇല്ലയോ,തൊടാത്തത് കൊണ്ട് അത്‌ serious love ആണ് എന്ന് imply ചെയ്യാൻ film കഷ്ടപ്പെട്ട പോലെ തോന്നി.

ഇതിന്റെ മറ്റൊരു example കാണാൻ പറ്റിയത് ’96’ ഇൽ ആണ്…ജാനുവും രാംമും തമ്മിൽ mental intimacy യുടെ അങ്ങേയ്റ്റം പടത്തിൽ കാണിക്കുന്നുണ്ട്…ഒരു കമിതാക്കൾ ആയിതന്നെയാണ് അവർ ആ റൂമിൽ ഇരിക്കുന്നത്…എന്നാൽ പടത്തിൽ ഒരിടത്തും അറിയാതെ പോലും അവരുടെ വിരലുകൾ പോലും കൂട്ടിമുട്ടുന്നില്ല എന്നത് ശ്രെദ്ധിക്കേണ്ടതാണ്
ഇനി ഒരു അവിഹിതം ആയാലോ എന്നാണ് ജാനുവിന്റെ പേടി എങ്കിലും,അവൾ mental intimacy റാമിനോട് കാണിക്കുന്നുണ്ടല്ലോ,അതും ഭർത്താവിനോടുള്ള വഞ്ചന തന്നെയല്ലേ

അതേസമയം അവർ തൊടുമോ ഇല്ലയോ എന്നൊരു conflict പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കാൻ പടം ബോധപൂർവം ശ്രെമിക്കുന്നും ഉണ്ട്
അവസാനം ഒരു friendly hug പോലും ഇല്ലാതെ അവർ പിരിയുമ്പോൾ,ഈ lack of physical intimacy ആ പ്രണയത്തിന്റെ dignity കൂട്ടി കാണിക്കാൻ tool ആയി ഉപയോഗിച്ച പോലെ feel ചെയ്തു…ചിലപ്പോൾ പൊതുബോധത്തെ തൃപ്തിപെടുത്താൻ ചെയ്തത് ആയിരിക്കാം
പ്രണയത്തിൽ sex mandatory ആണ് എന്നല്ല ഞാൻ പറയുന്നത്..പ്രണയത്തിൽ sex ഉണ്ടെങ്കിലും ഇല്ലേലും,അതും പ്രണയത്തിന്റെ Dignitiyum ആയി ഒരു ബന്ധവും ഇല്ല എന്ന് മാത്രമാണ് കാമത്തിൽ പ്രേമം ഉണ്ടായാലും ഇല്ലെങ്കിലും, പ്രേമത്തിൽ തീർച്ചയായും കാമം ഉണ്ട് ( Except in case of assexual peoples)