‘പാവാട’ വിളിക്കാരായ ഗോത്ര ടീമുകളേ ഇതിലേ ഇതിലേ…

76

Jibin Krishna

‘പാവാട’ വിളി

ഈ അടുത്ത് സോഷ്യൽ മീഡിയ യിൽ വളരെ പൊതുവായി കാണുന്ന ഒരു വാക്ക് ആണ് പാവാട എന്ന്. പ്രധാനമായി ഏതെങ്കിലും ഒരു ആണ് തുല്യതയെപ്പറ്റിയോ പുരോഗമനപരമായോ പറയമായോ എന്തെങ്കിലും പറഞ്ഞാൽ അയാളുടെ കമന്റ്‌ ബോക്സ് നിറയെ ഈ പറഞ്ഞ ‘പാവാട’ വിളികളുടെ ബഹളം ആയിരിക്കും.അതേപോലെ ഇത്തരം ആളുകളെ സപ്പോർട്ട് ചെയ്തു കമന്റ്‌ ചെയ്യുന്നവർക്കും ഇതേ ‘പാവാട’ വിളികൾ കേൾക്കാറുണ്ട് .എന്റെ പോസ്റ്റ്‌ ഈ വിളി കേൾക്കുന്നവരെ പറ്റിയല്ല… ഇങ്ങനെ ആളുകളെ ക്രൈട്ടീരിയ നോക്ക് സെലക്ട് ചെയ്തു ‘പാവാട’ എന്ന് വിളിക്കുന്നവരെ പറ്റിയാണ്.ആദ്യം എന്റെ കാര്യം തന്നെ പറയാം. എന്റെ രണ്ടു പോസ്റ്റിന്റെ താഴെ ആണ് എനിക്ക് പ്രധാനമായി ഇത്തരം കമെന്റുകൾ കിട്ടിയത്.ഒന്ന് അർജുൻ റെഡ്‌ഡി എന്ന സിനിമയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയും,രണ്ട് സ്വപനയുടെ ക്ലിപ് തേടി നടക്കുന്നവർ അസ്സൽ ലൈംഗിക ദാരിദ്ര്യം ഉള്ളവർ ആണ് എന്ന പോസ്റ്റിനു താഴെയും.

ഈ രണ്ട് കേസിലെ ആളുകളും ആയി കുറച്ചു സംസാരിച്ചപ്പോൾ മനസിലായ കാര്യം ഇവർ രണ്ടാളും നല്ല അസ്സൽ ഗോത്രവർഗം ടീംസ് ആണ്. എന്ന് വച്ചാൽ നൂറ്റാണ്ടുകൾ മുൻപ് ഉണ്ടായിരുന്ന ചിന്താഗതിയും വച്ച് നടക്കുന്ന ആളുകൾ”അർജുൻ റെഡ്‌ഡിയിൽ കാണിച്ചതിൽ എന്താ തെറ്റ്? പെണ്ണ് എന്നും ആണിന്റെ അടിമ പോലെ താഴെ തന്നെ നിൽക്കണം .അതാണ് നമ്മുടെ സംസ്‍കാരത്തിന് യോജിച്ചത്” എന്നൊക്കെ നിഷ്കളങ്കമായി ആ ‘പാവാട’ വിളിക്കാരൻ പറഞ്ഞത് ഇന്നും ഓർക്കുന്നു

മുൻപ് ഭാര്യയുടെ കൺട്രോളിൽ നിൽക്കുന്ന ഭർത്താക്കളെ ‘നട്ടെല്ല്’ ഇല്ലാത്തവർ എന്ന് വിളിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു.അതിന്റെ ഒരു ന്യൂജെൻ വേർഷൻ ആയിത്തന്നെ ആണ് ഇപ്പോൾ ‘പാവാട’ യും വന്നിട്ട് ഉള്ളത്. ഇന്നും നേരം പുലർന്നിട്ട് ഇല്ലാത്ത കൊറേ ഗോത്രവർഗ ടീമ്സിനു ആണ്-പെണ്ണ് സമത്വം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ അസ്സൽ ആയി കുരു പൊട്ടുന്നുണ്ട്.അവരുടെ ചിന്താരീതിക്കോ നിലപാടിനോ ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാര്യം ആണ് അത്. ഒരു സ്ത്രീ ഒരു തന്നോട് എതിർക്കുന്നതോ, ബോൾഡ് ആയി സംസാരിക്കുന്നതോ സ്വന്തം അഭിപ്രായങ്ങൾ, ആഗ്രഹങ്ങൾക്കായി വാദിക്കുന്നതോ ഒരു തരത്തിലും സ്വീകരിക്കാൻ പറ്റാത്ത മാലിന്യങ്ങൾ ആണ് ഇവർ.

ഇവരിൽ തന്നെ ‘തട്ടം’ ഇടീച്ചും ഫ്‌ളാഷ്‌മോബ് നോക്കിയും നരകത്തിലെ വിറകുകൊള്ളികളെ സെലക്റ്റ് ചെയ്യുന്ന ഒരു വിഭാഗം നല്ലൊരു ശതമാനം തന്നെ ഉണ്ട് .ഇവരുടെ ചിന്താഗതികളെ എതിർത്താൽ ഇവർക്ക് കുരുപൊട്ടാൻ തുടങ്ങും.അതിൽ എതിർക്കുന്ന ആണുങ്ങളെ എങ്ങനെ ഒതുക്കം എന്നായി അടുത്ത ചിന്ത.അപ്പോഴാവാം തങ്ങളെ എതിർക്കുക എന്നത് തന്നെ ഒരു വലിയ ‘കുറവ്’ ആണ് എന്ന പൊതുബോധം സെറ്റ് ചെയ്യാൻ ഇവർ ‘പാവാട’ വിളി കൊണ്ട് വന്നത്.അതായത്,

*തന്റെ lover/wife ഷാൾ ഇടുന്നുണ്ടോ വയർ കാണിക്കുന്നുണ്ടോ എന്നൊന്നും വേവലാതിപ്പെടാതെ ഷാൾ ഇടാത്തതിന് അവളെ ചുറ്റിക കൊണ്ട് അടിക്കാതെ അവളെ അവളുടെ ഇഷ്ടത്തിന് അവൾക്ക് comfortable ആയ വസ്ത്രം ധരിച്ചോട്ടെ എന്നൊരാൾ കരുതിയാൽ അവൻ ‘പാവാട’

*അവന്റെ പങ്കാളിക്ക് അവനെക്കാൾ സാലറി ഉണ്ടെങ്കിൽ അതിൽ അവൻ ഒരു ഈഗോയും കാണിക്കുന്നില്ലെങ്കിൽ അവൻ ‘പാവാട’. പെണ്ണിന്റെ ചിലവിൽ ഒരു ആണ് ജീവിക്കുന്നത് വലിയ ‘തെറ്റ്’ ആണ് എന്ന ഗോത്രചിന്തകൾ തന്നെ ആണ് ഇവിടെയും വർക്ക്‌ ആവുന്നത്. ഭാര്യ ജോലിക്ക് പോവാനേ പാടില്ല എന്ന് വരെ ചിന്തിക്കുന്ന ഗോത്രചിന്ത ടീംസ് ഉണ്ട്.

*അടിമ-ഉടമ ബന്ധം വിട്ടു പങ്കാളിയെ ഒരു നല്ല സുഹൃത്തായി കണ്ടു അവളെ ഒരു വ്യക്തി എന്ന നിലയിൽ ബഹുമാനിച്ചാൽ ,അവൾ പുറത്തു പോവുന്നതിലോ അവളുടെ ആൺ സുഹൃത്തുക്കളോട് സംസാരിക്കുന്നതോ എല്ലാം ഒരാൾ നോർമൽ കാര്യങ്ങൾ ആയി കണ്ടാൽ അവൻ ‘പാവാട’

*തന്റെ ഇൻബോക്സിൽ കേറി വന്നു അനാവശ്യമായി ലിംഗം ഫോട്ടോ അയച്ച ആളെ ഒരു പെണ്ണ് പബ്ലിക് ആയി വിമർശിക്കുമ്പോൾ അവളെ സപ്പോർട്ട് ചെയ്താൽ അവൻ ‘പാവാട’

*cyber bullying നല്ല രീതിയിൽ നേരിടുന്ന ഒരു പെണ്ണിനെ തന്റെ യുക്തിക്ക് അനുസരിച്ചു സപ്പോർട്ട് ചെയ്താൽ അവൻ ‘പാവാട’..പെണ്ണിനെ സപ്പോർട്ട് ചെയ്താൽ മാത്രേ ഈ വിളി കേൾക്കേണ്ടി വരൂ കേട്ടോ.

*എന്തിനെറെ ‘ഫെമിനിസം’ എന്ന word ഒരു ആണിന്റെ വായിൽ നിന്ന് അറിയാതെ വീണാൽ പോലും അവൻ ‘പാവാട’

ഈ അടുത്ത് Mallu analyst എന്ന youtuber ക്ക് എതിരെയും ഇതേപോലെ അവൻ ‘പാവാട’ ആണെന്നാ തോന്നുന്നേ എന്ന രീതിയിൽ കമന്റ്‌സ് കണ്ടു. അവിടെയും അയാൾ ഈ വക ഗോത്രചിന്ത ടീമ്സിന്റെ അണ്ണാക്കിൽ കൊടുക്കുന്നത് കണ്ട് കുരു പൊട്ടി വിളിക്കുന്നത് തന്നെ ആവണം. ഉദ്ദേശം ഇത്രയേ ഉള്ളൂ അവൻ സമത്വത്തെ പറ്റി സംസാരിക്കുന്നത് എങ്ങനെ എങ്കിലും ഇവർക്ക് ഒന്ന് നിർത്തണം. അതിന് മൂപ്പരെ ‘പാവാട’ എന്ന് വിളിച്ചു ഒതുക്കണം. എന്തോ എഴുതി വന്നത് ആണ്. എഴുതി വന്നപ്പോൾ വേറെ എന്തൊക്കെയോ ആയി പോയി. ഗോത്രചിന്ത ടീംസ് പോസ്റ്റ്‌ വായിക്കുന്നുണ്ടെങ്കിൽ കമന്റിൽ വന്നു എന്നെ ‘പാവാട’ ആക്കൂ.