കുടുംബജീവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തവർ ആദ്യം വെറുക്കാൻ തുടങ്ങുന്നത് പലപ്പോഴും പങ്കാളിയിൽ ഉണ്ടായ കുട്ടികളെ ആയിരിക്കും

155

Jibu Abraham

ആളുകൾക്ക് ഇഷ്ടപ്പെടാൻ അല്ലെങ്കിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയം ആണ് താഴെ ഇടുന്നത്.

കുടുംബജീവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തവർ ആദ്യം വെറുക്കാൻ തുടങ്ങുന്നത് പലപ്പോഴും പങ്കാളിയിൽ ഉണ്ടായ കുട്ടികളെ ആയിരിക്കും. പ്രത്യേകിച്ച് ആ കുഞ്ഞ് അപ്പന്റെ തനി പകർപ്പാ അല്ലേൽ അമ്മയുടെ അതേ രൂപം ആണ് എന്നൊക്കെ പറയുന്ന കുട്ടികളോടാവും ദേഷ്യം കൂടുതൽ. പരസ്പരം വഴക്കിടുമ്പോൾ പകരം ദേഷ്യം തീർക്കുന്നത് പലപ്പോഴും കുഞ്ഞുങ്ങളുടെ മേൽ ആവും. കുട്ടികളുടെ കുറുമ്പുകളിൽ കൊടുക്കുന്ന ചെറിയ ശിക്ഷകളെ അല്ല പരാമർശിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും ഇതൊക്കെ. അങ്ങിനെ ഉള്ളിടത്തു കുട്ടിയേ ഒഴിവാക്കുന്നതും തല്ലുന്നതും ഒക്കെ പങ്കാളിയോടുള്ള പ്രതികാരം തീർക്കൽ ആണ്. അവിടെ ആ വികാരം ആണ് അവരെ ലീഡ് ചെയ്യുന്നത്. കുട്ടിയേ തലക്കടിച്ചു കൊല്ലുമ്പോൾ പോലും അവർ അവർക്ക് ദേഷ്യം ഉള്ളവരോടുള്ള പകപോക്കൽ ആയാണ് കാണുന്നത്. മാനസിക വൈകല്യം ആണിത്. മുൻപേ തിരിച്ചറിഞ്ഞു ചികിൽസിക്കേണ്ടത്. കുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങുന്നിടത്തു തന്നെ തിരിച്ചറിയേണ്ടത്. സ്വന്തം മക്കളുടെ മക്കളെ ഉപദ്രവിക്കുന്ന മുത്തച്ഛനും അമ്മൂമ്മയും ഒക്കെ ഈ ഗണത്തിൽ വരും. സൈക്കോ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാവുന്ന വിഷയം അല്ലിത്.
© Jibu Abraham

Advertisements