പുത്തൻ പുരയ്ക്കലിന്റെ ആനനുണകളെ അക്കമിട്ടു പൊളിച്ചടുക്കുന്നു

0
201
Jiffin George
ജോസഫ് പുത്തൻ പുരക്കൽ അച്ചനോട് ഏറെ താല്പര്യത്തോടെ ‘ആളുടെ ചിരിയും ചിന്തയുമുള്ള ക്ലാസ്സുകൾ കേൾക്കാനായി ഇഷ്ടപ്പെട്ട അല്മായനായിരുന്നു ഞാൻ. പണ്ട് ബ്രിട്ടാസും ഒത്തു നടത്തിയ അഭിമുഖത്തിൽ തനിക്കു വൈദികൻ ആയില്ലെങ്കിൽ രാഷ്ട്രീയക്കാരൻ ആകാൻ ആർന്നു ഇഷ്ടമെന്നു അച്ചൻ പറയുന്നുണ്ട്.
പക്ഷെ അച്ചൻ ഈ നാടിനോടും, ജനാധിപത്യ രാഷ്ട്രത്തോടും ചെയ്ത വലിയ ഉപകാരം ആയിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.ഈ നാടിനു അച്ചൻ നൽകിയ വലിയ സംഭാവന അതാണ്.
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ അച്ചൻ പറഞ്ഞ കാര്യത്തിലേ തെറ്റുകൾ എഴുതിയിടാം.
1.1799ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമരണം വരിച്ച ടിപ്പുവിനെ 515 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സൈന്യാധിപനായി ചിത്രീകരിച്ചതാണ് ആ പ്രസംഗത്തിലെ ആദ്യ തെറ്റ്.
2. ടിപ്പു സുൽത്താൻ വൊഡയാർ രാജാവിന്റെ സൈന്യാധിപനായിരുന്നു. തെറ്റ്. അദ്ദേഹം മൈസൂരിന്റെ രാജാവായിരുന്നു.
3.മലബാറിൽ വന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെടിവെച്ചുകൊല്ലുകയും ഹിന്ദുക്കളെ ഇല്ലാതാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അതാണു ശരിയെങ്കിൽ ഇപ്പോൾ മലബാറിൽ ഹിന്ദുക്കളേ ഉണ്ടാകാൻ പാടില്ല. മലബാർ ഇപ്പോഴും ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്.
4.ശിവസേന ഉള്ളതുകൊണ്ടല്ല, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടാണ് ഇന്ത്യയിൽ ക്രിസ്ത്യാനികൾ ജീവിക്കുന്നത്. എന്റെ മുൻപിൽ അച്ചൻ ഇതു പറഞ്ഞു വരാത്തത് നന്നായി…
5 മക്കയിലെ ശുമൈസി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പുള്ള റോഡിലെ നെയിംബോർഡാണ് മറ്റൊരു പരാമർശം. മക്കയിൽ രക്തം വീഴാതിരിക്കാൻ ഹുദൈബിയ സന്ധി നടക്കുകയും മക്കക്കാരുടെ അനുമതി കിട്ടാത്തതിനാൽ പ്രവാചകൻ പോലും മദീനയിലേക്ക് മടങ്ങിയതും ഇവിടെ വെച്ചാണ്. വിശുദ്ധ ഹറം അതിർത്തിയുടെ പവിത്രത കാത്തുസൂക്ഷിക്കാനായി ഏർപ്പെടുത്തിയ സംവിധാനം മാത്രമാണത്. എല്ലാ ആൾത്താരയിലും അരമനയിലും എല്ലാവർക്കും പ്രവേശനമില്ലാത്തതു പോലെയുള്ള ഒരു നിയന്ത്രണം. ശബരിമല നിയന്ത്രണം ഒക്കെ ഇതിൽ വായിക്കാം.
5. മൈസൂർപ്പട കേരളം ആക്രമിച്ചു കീഴടക്കിയതല്ല. സാമൂതിരി പാലക്കാട് ആക്രമിച്ചപ്പോൾ പാലക്കാട് രാജാവിന്റെ അഭ്യർത്ഥന പ്രകാരം മലബാറിലെത്തിയതാണ് മൈസൂർപ്പട. പാലക്കാട് – കോങ്ങാട് -മണ്ണാർക്കാട് വഴിയാണ് കോഴിക്കോട്ടേക്ക് പടനയിച്ചത്. ടിപ്പുവിന്റെ ഇടപെടലിലൂടെ സാമൂതിരി പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ പാലക്കാട് രാജാവായ കോമുവച്ചന് തിരിച്ചുകൊടുത്തു.
12,000 രൂപ യുദ്ധച്ചെലവും കൊടുത്തു. ബ്രിട്ടീഷുകാരോടാണ് ടിപ്പു പ്രധാനമായും പോരാടിയത്. 1797ൽ പടക്കോപ്പുകൾ നൽകി പഴശ്ശിയെ സഹായിക്കുകയും ചെയ്തു.
Fr.Joseph PuthenPurackal ന്റെ വർഗ്ഗീയ പ്രസംഗം വീഡിയോ

6. ലോകത്ത് ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം നടക്കുന്നതിൽ 15-ാം സ്ഥാനത്താണ് ഇന്ത്യ. അക്രമികൾ സംഘപരിവാറും, പിന്നെ മുസ്ലിം രാജ്യങ്ങളിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളും പീഡിതരാണ്

7. കൂനമ്മാവ് കഥയും മഞ്ഞിൽ പള്ളി മറിഞ്ഞതുമൊക്കെ വെറും കെട്ടുകഥയാണ്. നാലാം ആംഗ്ലോ- മൈസൂർ യുദ്ധത്തിലെ രക്തസാക്ഷ്യമാണ് ടിപ്പുവിന്റെ മലബാർ ആധിപത്യത്തിനും അന്ത്യം കുറിച്ചത്. അല്ലാതെ മുഗൾ ഭരണം നശിച്ച കാലത്ത് മൈസൂർ ഭരിച്ചിരുന്ന വൊഡയാർ രാജാവ് വിളിച്ചിട്ട് ക്രിസ്ത്യാനികളെ ആക്രമിക്കാതെ തിരിച്ചു പോയതല്ല.
അച്ചന് മിനിമം വേണ്ടത് ചരിത്ര ബോധമാണ്.വിഷയത്തെ കൃത്യമായി പഠിക്കാതെ പറയുന്നത് വിവേകം ഇല്ലാഞ്ഞിട്ടാണ്.പിന്നെ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ അതിനെ അപലപിക്കാൻ നട്ടെല്ലുള്ള ഒരു പാതിരിയെയും കണ്ടില്ല.
പിന്നെ ഇവിടെ ഫാസിസ്റ്റുകൾ കൂട്ടത്തോടെ ഇസ്ലാമിനെ ആക്രമിക്കുമ്പോൾ, കേവലം ഒരു ശതമാനം പോലും ഇല്ലാത്ത അവരുടെ പുരോഹിതരോടും, മത മൗലിക വാദികളുടെയും, പേര് പറഞ്ഞു അവരെ വേട്ടയാടുമ്പോൾ എനിക്കീ രക്തത്തിൽ പങ്കില്ലെന്ന് കൈ കഴുകേണ്ടി വരുന്നു.
കരുണയുടെയും, മാനവികതയുടെയും ,പൊതുഭാവനത്തിന്റെയും സങ്കല്പങ്ങൾ നിറഞ്ഞ ഫ്രാൻസിസ് പാപ്പയെയും, സിദ്ധാർഥ് വരാധരാജന്റെ ഗുജറാത്തും,ഇന്ത്യ ചരിത്രവും ഒക്കെയാണ് അച്ചൻ വായികേണ്ടത്‌
അല്ലെങ്കിൽ ഞാൻ തിരിച്ചു ചോദിക്കുന്നു.ഇവിടെ കൊട്ടിയവും, അഭയയും, ഫ്രാങ്കോയും, കൂടി വരുന്ന പീഢനക്കേസിലും പ്രതിയാകുന്ന സഭ, കുരിശു യുദ്ധത്തിൽ ഹിംസ മാത്രം ചെയ്ത സഭ, പീഡഫിലുകളും,അധികാര കൂട്ടിക്കൊടുപ്പു മാത്രം നടത്തി 16 മത്തെ നൂറ്റാണ്ട് വരെ ജീവിച്ച സഭ.
അവരോടു പറയാൻ എന്തു അര്ഹതയാണ് നമുക്കുള്ളത്.
വേശ്യായായ മഗ്ദലേനയെ കല്ലെറിയാൻ കൊണ്ടു വന്നപ്പോൾ യേശു പറഞ്ഞതു നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ എന്നാണ്.
മാപ്പു നല്കിയവന്റെ, സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷൻ ആണ് അച്ഛൻ എങ്കിൽ വരുന്ന അമ്പതു നോമ്പു നോറ്റു അച്ചൻ പ്രായചിത്വം ചെയ്യണം.ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന മുസ്ലിം സഹോദരങ്ങളോട് മാപ്പു പറയണം.
“എത്രയോ വട്ടം കുരിശു ചുമന്നു ഞാൻ.
എന്നിട്ടും ഞാനെന്തേ ക്രിസ്തുവാകുന്നില്ല”
എന്ന ചുള്ളിക്കാടിന്റെ കവിത അച്ചൻ ഹൃദയത്തിൽ ചോദിക്കുന്നത് നന്നായിരിക്കും.