Vani Jayate

ഇതിൽ ആർട്ടുണ്ട്, ക്രാഫ്റ്റ് ഉണ്ട്, എന്റർടൈൻമെന്റ് ഉണ്ട്, ആക്ഷൻ ഉണ്ട്, സ്റ്റൈലുണ്ട്, മ്യൂസിക്കുണ്ട്, പെർഫോമൻസുകളുണ്ട്, മാസ് മൊമെന്റ്‌സ്‌ ഉണ്ട്…. സർവോപരി ഹൃദയത്തിന്റെ ഭാഷയിലുള്ള മെസേജുണ്ട്. എല്ലാം കൃത്യമായ അളവിൽ ആസ്വാദ്യകരമായ രീതിയിൽ ചേർത്തു വെച്ചിട്ടുമുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച പാക്കേജ് ആണ് ജിഗർതണ്ട. അതിനെ മാക്സിമം ഇമ്പാക്റ്റോടെ അവതരിപ്പിക്കാൻ അതിഭാവുകത്വത്തിന്റെ ആശാന്മാരായ രണ്ടു നടന്മാരെ വഴക്കിയെടുക്കുന്നത് ഒരു ജീനിയസിന് മാത്രം കഴിയുന്നതാണ്.. അതാണ് കാർത്തിക്ക് സുബ്ബരാജ് പ്രകടിപ്പിക്കുന്നത്. പാ രാഞ്ജിത്തിനെപ്പോലെ മനഃപൂർവം കുത്തിത്തിരുകുന്ന രാഷ്ട്രീയമല്ല കാർത്തിക്കിന്റെത്, അത് സ്വാഭാവികമായി തന്നെ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഒട്ടും മുഴച്ചു നിൽക്കാതെ അത് ഹൃദയത്തെ സ്പർശിച്ചു പോവുന്നുണ്ട്.

ആദ്യത്തെ ജിഗർതണ്ടയുടെ അതേ ടെംപ്‌ളേറ്റിൽ തന്നെയാണ് രണ്ടാമത്തെതും ആരംഭിക്കുന്നതെങ്കിലും, അതിൽ ഒതുങ്ങി നിൽക്കുന്നതല്ല കൈകാര്യം ചെയ്യുന്ന വിഷയം. ഏറെ പ്രസക്തിയുള്ള ഒരു വിഷയത്തിലേക്കുള്ള ആമുഖം മാത്രമാണ് ആ ഗ്യാങ്‌സ്റ്റർ ടെംപ്ലേറ്റ്. അവസാന രംഗങ്ങളിൽ നിന്നും ഇത് തുടർച്ചയയല്ല മറിച്ചു പ്രീക്വൽ ആണെന്ന് സൂചിപ്പിക്കുന്നുമുണ്ട്. ഒരു വിധം റണ്ണിങ് ടൈമുള്ള ഒരു സിനിമയാണ് പക്ഷെ ഒട്ടും ബോറടിപ്പിക്കാത്ത വിധത്തിലാണ് മുന്നോട്ട് കൊണ്ട് പോയിരിക്കുന്നത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. അതേ സമയം ഇക്കാലത്തെ സിനിമകളിലെ അവിഭാജ്യഘടകമായ ചെടിപ്പിക്കുന്ന വയലൻസ് ഒഴിവാക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല എന്നൊരു പരാതിയുമുണ്ട്. ജിഗർ തണ്ട ഡബിൾ എക്സ് – ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.

You May Also Like

ഈ വക ഐറ്റം ഒകെ തീയേറ്ററിൽ തന്നെ കണ്ടു എക്സ്പീരിയൻസ് ചെയ്യേണ്ട കൂട്ടത്തിൽ ഉള്ളതാണ്

ArJun AcHu ഫൈറ്റർ സിനിമ അന്നൗൻസ് ചെയ്തപ്പോ മുതൽ, എന്തിനു ഫസ്റ്റ് ടീസർ വന്നപ്പോ അതിലെ…

ആ സിനിമയ്ക്ക് വേണ്ടി കണ്ണൂർ ഭാഷ പഠിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നു ഗായത്രി സുരേഷ്

നടി ഗായത്രി സുരേഷ് ആണ് ഇപ്പോൾ താരം . ഗായത്രി പറയുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളെ പോലും…

വൈറലായി “ഡോണ്ട് ബി ലൈക്ക് ഊള ബാബു” പോസ്റ്റുകൾ.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന വാർത്ത

ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം

ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം  Muhammed Sageer Pandarathil ചലച്ചിത്ര/സ്റ്റേജ് നടനും നർത്തകനുമായ…