ജിഗർദണ്ഡ ഡബിൾ എക്സ് ട്രൈലെർ പുറത്തിറങ്ങി

വർഷം 2014 തമിഴിലിൽ ഒരു ട്രെൻഡ്സെറ്റെർ ഐറ്റം പുറത്തിറങ്ങുന്നു…. പിന്നീട് അത് കേരളത്തിലേക്ക് പടർന്നിറങ്ങുന്നു… ആ പടത്തിന്റെ പേരായിരുന്നു ജിഗർദണ്ഡ. സിദ്ധാർഥ്‌ വിജയ് സേതുപതി ബോബി സിംഹ ലക്ഷ്മി മേനോൻ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.ഏറെ ചർച്ചയായിരുന്ന ജിഗർദണ്ഡ സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് പിന്നീട് തലൈവർ പടം പേട്ട, ലണ്ടൻ പശ്ചാത്തലമാക്കി കൃത്യമായി തമിഴ് രാഷ്ട്രീയം പറയുന്ന ജഗമേ തന്തിരം, ആന്തോളജി ഗണത്തിൽ നവരസാ സീരിസിൽ പീസ് എന്ന ചിത്രം തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒട്ടേറെ ഹിറ്റുകളുടെ അമരക്കാരനായത് ചരിത്രം. അന്ന് തരംഗമായ ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി സംവിധായകൻ കാർത്തിക്ക് എത്തുമ്പോൾ കിട്ടുന്ന വേഷങ്ങൾക്ക് തനിക്ക് മുകളിൽ ആളില്ല എന്ന് അടിവരയിട്ട് തെളിയിക്കുന്ന എസ് ജെ സൂര്യ മുഖ്യ കഥാപാത്രമായി എത്തുന്നു എന്നത് തന്നെ ആദ്യ ഷോ ടിക്കറ്റ് ഉറപ്പാക്കാൻ പോന്ന ഒന്നാണ്. ഒപ്പം രാഘവ ലോറൻസ് എന്ന സാനിധ്യവും പ്രതീക്ഷ നൽകുന്നു. എഴുപതുകളുടെ കഥയുമായി വരുന്ന ചിത്രത്തിന് ജിഗർദണ്ഡ ഡബിൾ എക്സ് എന്നാണ് പേര്.

ഇത്തവണ ചിത്രത്തിൽ ശ്രദ്ധേയമായ മലയാളി സാന്നിധ്യവുമുണ്ട്… ഷൈൻ ടോം ചാക്കോ നിമിഷ സജയൻ എന്നിവരുടെ സാന്നിധ്യം ശക്തമാണ് എന്ന സൂചനോയോടെയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്… 2014 ൽ ഫോർബ്‌സ് മാഗസിനിൽ ഇടം പിടിച്ച ജിഗർദണ്ഡയുടെ രണ്ടാം വരവ് ബോക്സ് ഓഫിസ് റെക്കോർഡുകൾ ലക്ഷ്യമിട്ട് തന്നെയാണ് എത്തുന്നത് എന്ന് നിസ്സംശയം പറയാം….
ചിത്രത്തിന്റെ തിരക്കഥ സംവിധാനം കാർത്തിക്ക് സുബ്ബരാജ്ജ്, കാർത്തികേയെൻ സന്തനം എസ് കതിരേശൻ അലങ്കാര പാണ്ട്യൻ എന്നിവരാണ് ച്ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിരു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നു. സന്തോഷ് നാരായൺ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

You May Also Like

ചാക്കോച്ചനും ദിവ്യപ്രഭയും ‘അറിയിപ്പുമാ’യി, അറിയിപ്പിന്റെ ട്രെയ്‌ലർ എത്തി

മഹേഷ് നാരായണൻ ചിത്രം അറിയിപ്പിന്റെ ട്രെയിലർ എത്തി. ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തുന്നു.…

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Nivin Pauly , Mahaveeryar From July 21 St രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി…

ദിയക്കൊപ്പം ചുവടു വച്ച് കൃഷ്ണകുമാർ , ദിൽ ദിൽ സലാം സലാം

മകൾ ദിയക്കൊപ്പം ദുബായ് യാത്രയ്ക്കിടയിൽ കൃഷ്ണകുമാർ ഡാൻസ് ചെയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഷാർജ റ്റു…

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിക്ക് അഭിനന്ദനപ്രവാഹം

ബോളിവുഡ് സിനിമാതാരം അനുഷ്‌ക ശർമ്മയുടെ ഭർത്താവ് വിരാട് കോഹ്‌ലി തന്റെ 35-ാം ജന്മദിനത്തിൽ സ്‌ഫോടനാത്മക ക്രിക്കറ്റ്…