ഇന്ത്യയിലെ 5 ശതമാനം പേർക്ക് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴ് കോടിയോളം പേർ തടങ്കൽ പാളയങ്ങളിൽ പോകേണ്ടി വരും

185
എറണാകുളത്ത് മുസ്ലിം സംഘടനകളുടെ കോര്ഡിനേഷന് കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന സമ്മേളനത്തിലെ ജിഗ്നേഷ് മേവാനിയുടെ പ്രസംഗത്തില് നിന്ന്:
1987 നു ശേഷം ജനിച്ചവർ അവരുടെയല്ല അവരുടെ മാതാപിതാക്കളുടെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്,
ചേരിനിവാസികൾ, ദളിതർ, ഗിരിവർഗക്കാർ , ആസാമിലും ബീഹാറിലും വർഷംതോറുമുണ്ടാവുന്ന വെള്ളപ്പൊക്കങ്ങളിൽ എല്ലാ രേഖകളും നഷ്ടപ്പെട്ടവർ, ഇവരൊക്കെ എങ്ങിനെ രേഖകൾ ഹാജരാക്കും ?
ഇന്ത്യയിലെ 5 ശതമാനം പേർക്ക് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴ് കോടിയോളം പേർ തടങ്കൽ പാളയങ്ങളിൽ പോകേണ്ടി വരും. അതിൽ മുസ്ലിംകൾ മാത്രമല്ല. എല്ലാ മതങ്ങളിലുള്ളവരും ഉൾപ്പെടും.
ഇവരെയെല്ലാം രണ്ടാം തരം പൗരൻമാരാക്കുന്നതിനാണ് മോഡി ഉദ്ദേശിക്കുന്നത്. അവർ ഇന്ത്യയിലെ വില കുറഞ്ഞ തൊഴിലാളികളായി മാറും. അടിമത്തൊഴിലാളികളായി മാറും .
ജാതി വ്യവസ്ഥ മറ്റൊരു രീതിയിൽ തിരിച്ചു കൊണ്ടുവരാനാണ് ആർ.എസ്.എസ്- ആഗ്രഹിക്കുന്നത്. ഇത് ആരാണ് സ്വാഗ തം ചെയ്യുക എന്നറിയാമോ ? അംബാനി ഇതിനെ സ്വാഗതം ചെയ്യും. അദാനിമാർ ഇത് ആഗ്രഹിക്കുന്നു.
ഇന്ത്യയിലെ എല്ലാ കുത്തക മുതലാളിമാരും മോഡിയുമായും അമിത് ഷായുമായും ആർ.എസ്.എസുമായും ഇതിന് വേണ്ടി കൈ കോർത്തിരിക്കുകയാണ്. ആധുനിക അടിമകളെ സൃഷ്ടിക്കുക. അതാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്ന കളി,