പുലിമുരുകനിൽ മോഹൻലാൽ പറ്റിച്ചതുപോലെ ജീവിതത്തിൽ തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നു ജയകൃഷ്ണൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
79 SHARES
950 VIEWS

പ്രശസ്ത അഭിനേതാവ് ജയകൃഷ്ണനെ കുറിച്ച് ജിജീഷ് രഞ്ജൻ എഴുതിയത്

Jijeesh Renjan

വ്യക്തിപരമായി അത്യാവശ്യം അടുപ്പമുള്ള ഒരു നടനാണ് ജയകൃഷ്ണൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഇന്റർവ്യൂകൾ ശ്രദ്ധിക്കാറുണ്ട്.ഇപ്പൊ ലേറ്റസ്റ്റ് ആയി സ്റ്റാർ ഹബ് എന്ന ഒരു ഓൺ ലൈൻ അഭിമുഖത്തിൽ വളരെ നന്നായി ജയകൃഷ്ണൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മൂന്നാലു പൊതി അധികം വാങ്ങാറുണ്ടെന്നും വഴിയിൽ കാണുന്ന അർഹരായ ആർക്കെങ്കിലും നല്കാറുണ്ടെന്നുമാണ്.വീട്ടിൽ ആണെകിലും കഴിച്ചിട്ട് ഇറങ്ങുമ്പോൾ ഒരു പൊതി എടുത്ത് വയ്ക്കുമത്രേ.അതൊക്കെ നല്ല കാര്യങ്ങളാണ്.ഒരുപാട് താരങ്ങൾ ഇങ്ങനെ പലതും ചെയ്യാറുണ്ട്.

പുലിമുരുകനിലെ മോഹൻലാൽ ചന്ദന തടി കടത്താൻ മലയാറ്റൂർ പള്ളിയിലേക്ക് എന്ന് പറഞ്ഞ് ഫോറസ്റ്റ് ഓഫീസറായ ജയകൃഷ്ണനെ പറ്റിച്ച് 500 രൂപ സംഭാവനയും വാങ്ങി പോകുന്ന രംഗം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അത് പോലെ ജീവിതത്തിൽ ആരെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് ആ അഭിമുഖത്തിൽ ചോദിച്ചപ്പോൾ ജയകൃഷ്ണൻ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് മറുപടി പറഞ്ഞു. ഒരു ദിവസം തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് ഷൂട്ടിങ്ങിന് പോകാൻ ജയകൃഷ്ണൻ ഇറങ്ങുമ്പോൾ അവിടെ അടുത്ത് മിക്കപ്പോഴും കാണാറുള്ള ഒരാൾ ഓടി ചെന്ന് മകൾ ആർ സിസി യിലാണ് അത്യാവശ്യമായി കുറച്ച് പണം വേണമെന്ന് പറഞ്ഞു.അയാൾ ചോദിച്ചത്രയും പേഴ്സിൽ ഉണ്ടാകാതിരുന്നത് ഉള്ളത് കൊടുത്തു. അതിന് ശേഷം അയാൾ ചോദിച്ചത് കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിൽ ജയകൃഷ്ണൻ വണ്ടിയിൽ പോകുമ്പോ വഴിയിൽ വച്ച് അയാളെ വീണ്ടും കണ്ടു.നോക്കുമ്പോൾ മദ്യപിച്ച് ഫിറ്റായി അയാൾ ബാറിൽ നിന്നും ഇറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറാൻ പോകുന്നു.

അന്ന് കണ്ടപ്പോൾ സ്വാഭാവികമായും ദേഷ്യം വന്ന് കാണുമെങ്കിലും ജയകൃഷ്ണൻ ചിരിച്ചു കൊണ്ടാണ് അത് ഓർമ്മിച്ചെടുക്കുന്നത്. ഇത് പോലെയുള്ള തട്ടിപ്പുകാർ ഉള്ളത് കൊണ്ടാണ് നമുക്ക് പലപ്പോഴും സഹായിക്കാൻ മടി തോന്നുന്നത് എന്ന് അവതാരക പറഞ്ഞെങ്കിലും ജയകൃഷ്ണൻ വളരെ പോസിറ്റീവ് ആയി അങ്ങനെ ചിന്തിക്കുന്നില്ല എന്ന് മറുപടി കൊടുത്തു.ശരിക്കും അത് മാതൃകാപരമാണ്.ആ ഒരു മനോഭാവത്തിന് അഭിനന്ദനം.

മോശം അനുഭവങ്ങൾ ഉണ്ടായത് കൊണ്ട് അർഹരായവരെ സഹായിക്കാതിരിക്കുന്നവരുണ്ട്. പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന സമയം തീരെ അവശൻ എന്ന് തോന്നുന്ന ഒരാൾ വന്ന് ഭക്ഷണം കഴിക്കാൻ പൈസ ചോദിച്ചു.അയാൾക്ക് ഒരു പത്ത് രൂപ ഞാൻ കൊടുത്തു.എന്നാൽ അത് കണ്ട് എന്റെ സുഹൃത്ത് ശ്രീജിത്ത് ചീത്ത പറഞ്ഞു.അവൻ പറഞ്ഞു “ഞാൻ ഒരാൾക്കും വെറുതെ കൊടുക്കില്ല.പണ്ട് എന്റെ അപ്പ പറഞ്ഞത് ഓർമ്മയുണ്ട്. അപ്പ കിഴക്കേകോട്ടയിൽ നിൽകുമ്പോൾ ഒരാൾ വിശക്കുന്നു എന്ന് പറഞ്ഞ് പൈസ ചോദിച്ചു.അപ്പ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ എന്തോ കൊടുത്തു.അപ്പ നോക്കുമ്പോൾ അയാൾ അപ്പയുടെ മുന്നിലൂടെ ഒരു വിൽസും വാങ്ങി വലിച്ചോണ്ട് പോണു.അപ്പ അന്ന് ബുദ്ധിമുട്ട് കാരണം ചാർമിനാർ ആണ് വലിക്കുന്നത്. അത് കേട്ടതിൽ പിന്നെ ആർക്കും ഒന്നും കൊടുക്കാൻ തോന്നിയിട്ടില്ല”.

അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.അവന്റെ അപ്പ അത്രയും കഷ്ടപ്പെട്ടാണ് മൂന്ന് പിള്ളേരെ വളർത്തിയത്.ശ്രീജിത്ത് പോയി കഴിഞ്ഞ് ഞാൻ ക്രോസ് ചെയ്ത് അപ്പുറത്തെ ചായക്കടയുടെ അവിടെ എത്തിയപ്പോൾ ഞാൻ പൈസ കൊടുത്ത ആൾ അവിടുന്ന് എന്തോ വാങ്ങി കഴിക്കുന്നു.അത് കണ്ടപ്പോ സമാധാനമായി.ശ്രീജിത്ത് കണ്ടില്ലല്ലോ എന്ന് കരുതി വിഷമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ