ജയകൃഷ്ണന്റെ ഗ്ളാമർ പലപ്പോഴും പല വേഷങ്ങൾക്കും വിഘാതമായിട്ടുണ്ടാകാം

0
166

Jijeesh Renjan

ടെലിവിഷനിലൂടെ ഏവർക്കും സുപരിചിതനായ നടൻ. സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇനി വരാനിരിക്കുന്ന താത്വിക അവലോകനത്തിൽ നല്ല വേഷമാണെന്ന് തോന്നുന്നു.എക്സിക്യൂട്ടീവ് വേഷങ്ങൾ നന്നായി ഇണങ്ങുന്ന ഒരു നടനാണ് ജയകൃഷ്ണൻ. അദ്ദേഹത്തിൻറെ ഗ്ളാമർ പലപ്പോഴും പല വേഷങ്ങൾക്കും വിഘാതമായിട്ടുണ്ടാകാം എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോൾ അയൻ വീഡിയോ സോങ്ങിലൂടെ വയറൽ ആയ ചെങ്കൽ ചൂളയിലെ കുട്ടികൾക്ക് ഒരു ലക്ഷം രൂപയുടെ മിനി പ്രൊഡക്ഷൻ യൂണിറ്റാണ് നൽകിയിരിക്കുന്നത്.ഞാൻ പുള്ളിയെ ആദ്യമായി കാണുന്നത് പഠിക്കുന്ന സമയത്ത് ടൂഷന് പോകുന്ന വഴിയിലാണ്.അവിടെ കണ്ണേറ്റുമുക്കിലെഒരു ലോഡ്ജിന്റെ മുന്നിൽ May be an image of 1 person, beard and textനിൽക്കുന്നത് കണ്ടപ്പോൾ ഇയാൾ ആൾ കൊള്ളാല്ലോ എന്ന് തോന്നി.പിന്നീട് അവിടെ സ്ഥിരമായി കണ്ടപ്പോഴാണ് അവിടെയാണ് താമസം എന്ന് മനസിലായത്. അതിനിടയിൽ എപ്പോഴോ ടിവിയിൽ ഏതോ പരിപാടിയിൽ കണ്ടു.സൂര്യാ ടിവിയിൽ സിനിമയെ പറ്റിയുള്ള ഒരുപരിപാടിയുടെ അവതാരകനായിട്ടാണെന്ന് തോന്നുന്നു.ദൂരദർശനിലെ സൂര്യകാന്തി എന്ന സീരിയലിൽ നല്ല വേഷമായിരുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം കാറിൽ ഇരുന്ന് വഴിയിലൂടെ നടന്ന് പോകുന്ന ഞങ്ങളോട് വഴി ചോദിച്ചു.നല്ല ശബ്ദമായിരുന്നു.കൂട്ടുകാരൻ ഡേയ് ഇത് സീരിയലിലൊക്കെയുള്ള ലവൻ അല്ലേ എന്ന് ചോദിച്ചു.ഞാൻ പറഞ്ഞു അവൻ തന്നെ.അന്ന് മമ്മൂട്ടിയും മോഹൻ ലാലും വരെ ഞങ്ങൾക്ക് അവൻ ഇവൻ ആയിരുന്നു.പ്രായത്തിന്റെ അല്ല ഉള്ളിലെ അടുപ്പം കൊണ്ടായിരുന്നു അങ്ങനെ.

പിന്നീട് ഒരു ദിവസം പൂജപ്പുരയിലെ ഞങ്ങളുടെ ഹോട്ടലിൽ ചെന്നപ്പോൾ ഒരു വണ്ടി പാർക്ക് ചെയ്ത് ഡ്രൈവറോ മറ്റോ ആണ് പാഴ്‌സൽ വാങ്ങി പോകുന്നു.ജയകൃഷ്ണൻ കാറിൽ ഇരിക്കുന്നു.ഞാൻ പറഞ്ഞു ഇവൻ അങ് രക്ഷപെട്ടല്ലേ പാവം.കൊച്ചച്ഛൻ പൊടിയൻ പറഞ്ഞു ആ ഇപ്പൊ കുറെ സീരിയലിൽ ഉണ്ട്.അന്ന് സീരിയലുകളുടെ കേന്ദ്രം പൂജപ്പുരയാണ്. കേബിളിലെ മെഗാസീരിയൽ കത്തി കയറിയപ്പോൾ രക്ഷപെട്ടവരിൽ പ്രധാനിയായിരുന്നു ജയകൃഷ്ണനും.ഞാൻ മുൻപ് ലോഡ്ജിലെ കാര്യം പറഞ്ഞു.അപ്പോൾ പൊടിയൻ പറഞ്ഞു ഇവിടെ ഭക്ഷണം കഴിക്കാൻ വരുമായിരുന്നു.ആദ്യം പൊറോട്ടയും ഗ്രെവിയുമായിരുന്നു.പിന്നെ പൊറോട്ടയും ബീഫുമായി.ഇപ്പൊ വേറെ ആൾ വന്ന് വാങ്ങിയിട്ട് പോകും.ഇവിടെ വുഡ്ലാൻഡ് അപ്പാർട്ട്മെന്റിലാണ് എന്ന് തോന്നുന്നു.ആൾ നല്ല ഫിഗറാണ്.നല്ല ഇടപെടലാണ്.ചാൻസ് കിട്ടിയാൽ സിനിമയിലും രക്ഷപെടും.ഞാൻ പറഞ്ഞു നല്ല ശബ്ദവുമാണ്.കണ്ണേറ്റുമുക്കിലെ ആ ലോഡ്ജിൽ നിന്നും പുള്ളി അറിയപ്പെടുന്ന ഒരാളായതിൽ സന്തോഷം തോന്നി.അവസരങ്ങൾ തേടി അവിടെ എത്തിയതാകും.ഏതൊരാൾക്കുമുള്ള ആദ്യകാലത്തെ പ്രയാസങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരുന്നിരിക്കാം.സൂര്യയിലെ സീരിയലുകളിലാണ് പുള്ളിയെ കൂടുതലും കണ്ടത്. പിന്നീട് തമിഴ്, തെലുങ്ക് സീരിയലുകളിലൊക്കെ ജയകൃഷ്ണന് നല്ല അവസരങ്ങൾ കിട്ടി.

സ്വയം വര പന്തലിലെ ജയറാമിന്റെ സുമുഖനായ അളിയൻ വേഷത്തിലും പുത്തൂരം പുത്രിയിലെ വെറുപ്പിക്കൽ വേഷത്തിലുമാണ് ജയകൃഷ്ണനെ സിനിമയിൽ കാണുന്നത്.എല്ലാവരും തിരിച്ചറിയപ്പെടുന്ന കഥാപാത്രം കിട്ടിയത് നാട്ടുരാജാവിലാണ്.കുറെ സിനിമകളുമായി ഇപ്പൊ ഒരു താത്വിക അവലോകനത്തിലെ ടീസറിൽ കണ്ടു.മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണ് എന്നൊക്കെ എവിടെയോ വായിച്ചു.ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തേണ്ട ഒരു നടനാണ് ജയകൃഷ്ണൻ.അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.