കടവ് എം ടി സംവിധാനം ചെയ്ത ചിത്രമാണ്.സന്തോഷ് ആന്റണി എന്ന കൗമാരക്കാരനായിരുന്നു മുഖ്യ കഥാപാത്രം.മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്,മികച്ച ചിത്രം ഉൾപ്പടെ നിരവധി സംസ്ഥാന – ദേശീയ അവാർഡുകൾ ചിത്രത്തിനു ലഭിച്ചു.പല ഫെസ്റ്റിവലുകളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.രാജു എന്ന കടത്തുകാരൻ പയ്യന്റെ ഗ്രാമത്തിലേക്ക് പട്ടണത്തിൽ നിന്നും ഒരു പെൺ കുട്ടി വരുന്നു.അവളുമായി കൂട്ടായി പിന്നീട് മടങ്ങാൻ നേരം പട്ടണത്തിൽ വരാൻ രാജുവിനെ ക്ഷണിക്കുന്നു.പിന്നീട് രാജു അവളുടെ ഒരു പാദസരം കണ്ടെത്തുകയും അതുമായി അവളെ കാണാൻ പുറപ്പെടുകയും ചെയ്യുന്നു.വളരെ കഷ്ടപ്പാട് സഹിച്ച് അവളെ കണ്ടെത്തുമ്പൊൾ മുഖ പരിചയം പോലുമില്ലാത്തവളെ പോലെ അവൾ പെരുമാറുന്നു.പാദസരം കാണികുമ്പൊ ഇത് തന്റേതല്ല എന്നും പറയുന്നു.നിറകണ്ണുകളൊടെ അവൻ മടങ്ങുന്നു.പിന്നീട് കടവിലേക്ക് മടങ്ങി വരുന്ന രാജുവിനു ആശ്വാസം പോലെ തോണി അവനെ തഴുകുന്നു.ഇത് ടിവിയിൽ വന്നതിനു ശേഷം ഇങ്ങനെ പെൺ പിള്ളേരുടെ പിറകെ നടന്ന് തേപ്പ് കിട്ടുന്നവരെ കടവ് ചെക്കൻ എന്ന് വിളിച്ചിരുന്നു.അമ്മാതിരി തേപ്പായിരുന്നു അതിലെ പെൺ കുട്ടി ചെയ്തത്.സന്തോഷ് ആന്റണിക്ക് അവാർഡ് കിട്ടിയെങ്കിലും പിന്നീട് ചിത്രങ്ങൾ ഒന്നും കിട്ടിയില്ല.കേരള എക്സ്പ്രസ് എന്ന പരിപാടിയിൽ കുറേ നാൾ മുൻപ് കണ്ടിരുന്നു.ഇത്തരത്തിൽ വീണ് പോയവരെ തേടിപ്പോയിരുന്ന കേരളാ എക്സ്പ്രസ് എന്ന പരിപാടിയും ഇഷ്ടമായിരുന്നു.
Home Entertainment ഇത് ടിവിയിൽ വന്നതിനു ശേഷം പെൺ പിള്ളേരുടെ പിറകെ നടന്ന് തേപ്പ് കിട്ടുന്നവരെ കടവ് ചെക്കൻ...