ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

Jijeesh Renjan

കയ്യൊപ്പ് സിനിമ മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയം കൊണ്ട് ശ്രദ്ധ നേടിയ ഒരു സിനിമയാണ്. രഞ്ജിത്തിന്റെ ചുവട് മാറ്റം കൂടിയായിരുന്നു കയ്യൊപ്പ്.അതിൽ ജാഫർ ഇടുക്കിയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിൽ എത്തുന്ന മമ്മൂട്ടിയെ എസ് ഐ ആയ ബിജു പപ്പൻ അടിക്കുന്നു. ബാലചന്ദ്രൻ ഫാത്തിമയ്ക്ക് ചികിത്സക്ക് പണം കൊണ്ട് പോകുന്നത് എസ് ഐക്ക് വിശ്വസിക്കാനാവുന്നില്ല. ജാഫറിനും തീവ്രവാദി ബന്ധമുണ്ടെന്നാണ് അയാളുടെ വിലയിരുത്തൽ.ഡയൽ ചെയ്യാൻ എടുത്ത ഫോൺ അയാൾ എറിഞ്ഞുടയ്ക്കുന്നു.ചിതറി വീണ ഫോൺ എടുക്കാൻ കുനിഞ്ഞ മമ്മൂട്ടിയുടെ കയ്യിൽ അയാൾ ബൂട്ട് കൊണ്ട് ചവിട്ടുന്നു.പിന്നെ ഫോൺ എടുത്ത് കൊണ്ട് മമ്മൂട്ടിയുടെ മികച്ച പ്രകടനമുണ്ട്.ആത്മരോഷം ഇല്ലാതെ ആത്മ ബോധവും മിതത്വവും കൊണ്ട് നീതി നിഷേധത്തോട് പ്രതികരിക്കുന്ന നിസ്സഹായാനായ ബാലചന്ദ്രനെ മമ്മൂട്ടി ഉജ്ജ്വലമാക്കുകയായിരുന്നു.അയാളുടെ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നു.

“സാർ ചോദിച്ചില്ലേ ഇവനെന്റെ ആരാണെന്ന്..ഇവനെന്റെ അനിയനാണ് സാർ.നാളത്തെ ഓപ്പറേഷന് പണവും കൊണ്ട് ചെല്ലുമെന്ന് കരുതി കാത്തിരിക്കുന്ന ഫാത്തിമ എന്റെ അനിയത്തിയാണ്.ബാലചന്ദ്രന് ഫാത്തിമ എന്നൊരു അനിയത്തി കുറെ കാലം മുൻപ് വരെ ഒരത്ഭുതമായിരുന്നില്ല.ആറ് വർഷമായി ഞാൻ അവനെ അറിയുന്നത് ബാബു എന്ന പേരിലാണ്.അവന്റെ ജാതിയും മതവുമൊക്കെ ഞാൻ ഇന്നാണ് കേൾക്കുന്നത്.ആ പെട്ടിക്കകത്ത് മൂന്ന് ലക്ഷമല്ല മൂന്ന് കോടി പകരം തന്നാലും നഷ്ടപ്പെടാൻ വയ്യാത്ത ഒരു കെട്ട് കടലാസുകൾ ഉണ്ട്.അതെന്താണെന്ന് അറിയില്ലല്ലോ സാറിന് രാവും പകലും ഞാൻ നെഞ്ചിലെ നോവായി കൊണ്ട് നടന്ന് അക്ഷരങ്ങളായി വാക്കുകളായി പകർത്തിയ എന്റെ സങ്കല്പങ്ങൾ എന്റെ സന്ദേഹങ്ങൾ ഉത്കണ്ഠകൾ എന്റെ കണ്ണീര് ഭ്രാന്ത് എന്റെ സ്വപ്‌നങ്ങൾ.എന്ത് കുറ്റം ചെയ്തിട്ടാണ് അവനെ തടവിൽ വച്ചിരിക്കുന്നത് എന്നറിയാൻ മാത്രം വന്നവനാണ് ഞാൻ.അതിനുള്ള അവകാശം പോലും നിഷേധിക്കാൻ മാത്രം ഈ നാടിന് എന്താണ് സാർ സംഭവിച്ചത് ദേഹോപദ്രവം ഏൽപ്പിച്ചത് കൊണ്ടോ പുലഭ്യം പറഞ്ഞത് കൊണ്ടോ എന്നെ നിശ്ശബ്ദനാക്കാൻ നിങ്ങൾക്ക് കഴിയില്ല.കാരണം ഞാനൊന്നും മോഷ്ടിച്ചിട്ടില്ല.ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല.ഞാനൊരു കുറ്റവാളിയല്ല.നന്മയിലും സത്യത്തിലും ഇനിയും വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യൻ മാത്രമാണ് സാർ ഞാൻ”.

ഇത് കേട്ട് കൊണ്ട് അവിടേയ്ക്ക് വന്ന സിഐയായ അബു സലിം മമ്മൂട്ടിയെയും ജാഫറിനെയും മോചിപ്പിക്കാൻ എസ് ഐയോട് പറയുന്നു. ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും.നന്മമരം എന്ന് പരിഹസിക്കും.ശരിക്കും പലപ്പോഴും ഇത്തരം കമന്റുകളും പോസ്റ്റുകളും കാണുമ്പോൾ തോന്നാറുണ്ട് ഈ നാട്ടിൽ നന്മയുള്ള ഇല്ല വേണ്ട എന്നൊക്കെയാണോ ഒരു വിഭാഗത്തിന്റെ ചിന്ത എന്ന്. പ്രഹസനത്തെ മാത്രമല്ല എതിർക്കുന്നത്. ഇന്നും നമ്മളൊക്കെ നില നിൽക്കുന്നത് പരസ്പര സഹായങ്ങൾ കൊണ്ട് തന്നെയല്ലേ.ഒപ്പം അത്ഭുതമാകുന്ന മത സൗഹാർദവും. പിന്നെ ഇന്നലെ കോഴിക്കോട് നടികൾക്ക് നേരെ അതിക്രമം ഉണ്ടായ വാർത്തയ്ക്ക് കീഴിൽ സ്മൈലി ഇടുന്ന ധാരാളം ചെറുപ്പക്കാരെ കണ്ടു.സത്യത്തിൽ ഇതൊക്കെ എന്താണ്.അസ്വസ്ഥമാക്കുന്ന മനോഭാവം.കയ്യൊപ്പിൽ പറഞ്ഞത് പോലെ എന്താണ് ഈ നാടിന് സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.