കുഞ്ചാക്കോ ബോബനെ പോലുള്ള പിള്ളേരോടൊക്കെ പിടിച്ചു നിൽക്കണ്ടേ ?
97 സമയത്ത് വെള്ളിനക്ഷത്രത്തിൽ വന്നത് ഓർക്കുന്നു.മമ്മൂട്ടിയുടെ അഭിമുഖം എടുക്കാൻ പങ്കജ് ഹോട്ടലിൽ അവരുടെ ടീം എത്തി.മമ്മൂക്കാ ഒരു ഫോട്ടോ
132 total views

Jijeesh Renjan
97 സമയത്ത് വെള്ളിനക്ഷത്രത്തിൽ വന്നത് ഓർക്കുന്നു.മമ്മൂട്ടിയുടെ അഭിമുഖം എടുക്കാൻ പങ്കജ് ഹോട്ടലിൽ അവരുടെ ടീം എത്തി.മമ്മൂക്കാ ഒരു ഫോട്ടോ എടുക്കട്ടേ . മമ്മൂട്ടി: ഞാൻ മേക്കപ്പ് ഇട്ടിട്ട് വരാം. മമ്മൂക്കയ്ക്ക് എന്തിനാ മേക്കപ്പ് ? മമ്മൂട്ടി: കുഞ്ചാക്കോ ബോബനെ പോലെയുള്ള പിള്ളേർക്കൊപ്പം പിടിച്ചു നിൽക്കേണ്ട?
അന്നും ഇന്നും എന്നും പുള്ളി ചിന്തിക്കുന്നത് യുവതലമുറയെ പറ്റിയാണ്.പുതിയ കാലത്തെ പറ്റിയാണ്. അതാണ് മമ്മൂട്ടിക്ക് പഴക്കം തട്ടാത്തതും.ഇന്നും മറ്റ് ഏതൊരു യുവ നടനെക്കാളും ഊർജസ്വലതയോടെ പ്രയത്നിക്കുന്ന മമ്മൂട്ടിക്ക് വെറുമൊരു ഫോട്ടോ കൊണ്ട് തന്നെ സൈബർ ലോകത്തെ ഇളക്കി മറിക്കാൻ കഴിയുന്നു.
ഒരിക്കലും ഒരിടത്തും ആരും ആ പഴയ മമ്മൂട്ടി, പഴയ സിനിമകൾ എന്നൊന്നും പറഞ്ഞു കണ്ടിട്ടില്ല.കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി.താൻ ഇപ്പോഴും അഭിനയം പഠിക്കുകയാണ് സ്വയം നന്നാക്കി കൊണ്ടിരിക്കുകയാണ് എന്ന് ചിന്തിക്കുന്ന മഹാ നടൻ.സിനിമയോട് അടങ്ങാത്ത ആർത്തിയാണ് അദ്ദേഹത്തിന്.വര്ഷങ്ങള്ക്ക് മുൻപ് കമലഹാസൻ ഇതേ പറ്റി പറഞ്ഞിട്ടുണ്ട്.മമ്മൂട്ടിക്ക് 90 വയസ് ആയാലും അദ്ദേഹം അഭിനയിക്കാൻ ആർത്തിയോടെ ഓടിയെത്തുമെന്ന്.
കല്യാണം കഴിഞ്ഞു മൂന്നാം നാൾ സെറ്റിലേക്ക് ഓടിയെത്തിയ ആളാണ് മമ്മൂട്ടി.കുട്ടികളുടെ ജനന സമയത്തും അദ്ദേഹം ഷൂട്ടിങിലായിരുന്നു.എന്നാൽ കുടുംബം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും.
വളരെ നിസാരമായി തോന്നുന്ന പത്ത് മിനിറ്റത്തെ പ്രസംഗ രംഗം അസാധ്യ പ്രകടനമാക്കി കൊണ്ട് ഒരു സിനിമയെ ഉയർത്തി ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ കഴിവും താരമൂല്യവുമുള്ള നടനാണ് അദ്ദേഹം.
ഇന്നും വെറും തട്ടു പൊളിപ്പൻ സിനിമയായ ഷൈലോക്കിനെ പോലെയുള്ള മാസ് മസാലകൾ വിജയിപ്പിക്കാനും അതേ സമയം പേരാന്പ്, ഉണ്ട പോലെയുള്ള ക്ലാസ് പ്രകടനം നടത്താനും ഒരു പോലെ കഴിയുന്നു. ഇനിയും മഹത്തരങ്ങളായ കഥാപാത്രങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുന്നു.നാളെ 70 ആം പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിന് ആശംസകൾ.
133 total views, 1 views today
