വൺ വേ പ്രണയങ്ങൾ ഉള്ളവരുടെയെല്ലാം ദേശീയ ഗാനമായിരുന്നു ഒരു കാലത്ത്‌ ബാസിഗറിലെ ആ പാട്ട്

130

Jijeesh Renjan

കോളേജിൽ ഒക്കെ പഠിക്കുമ്പോൾ പലർക്കും അപകർഷത ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട്‌ പറയാൻ കഴിയാതെ പോയ പ്രണയങ്ങൾ ഉണ്ടാകാറുണ്ട്‌.ഇഷ്ടപ്പെട്ട പെൺ കുട്ടിയെ കാണുമ്പോൾ നെഞ്ചിടിപ്പ്‌ കൂടുകയും തുറന്ന് പറയാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത്‌ അവസാനം വേറേ ആരെങ്കിലുമായി ഇഷ്ടത്തിലാകുമ്പൊൾ നിർവ്വികാരതയോടെ നോക്കി നിൽക്കേണ്ടി വന്നവരുണ്ട്‌. അങ്ങനെ വൺ വേ പ്രണയങ്ങൾ ഉള്ളവരുടെയെല്ലാം ദേശീയ ഗാനമായിരുന്നു ഒരു കാലത്ത്‌ ബാസിഗർ എന്ന സിനിമയിലെ ‘ചുപാനാ ഭീ നഹി ആത്താ’ എന്ന പാട്ട്‌.

കുട്ടിക്കാലത്ത്‌ പാട്ട്‌ കാണുമ്പോൾ ഷാരൂഖിനേയും കജോളിനേയും നോക്കിയിരുന്ന് പിന്നീട്‌ മുതിർന്നപ്പോൾ മുതൽ ഇന്ന് വരേയും ശ്രദ്ധിക്കുന്നത്‌ മറ്റൊരു താരത്തെയാണ്.പറയാൻ കഴിയാതെ പ്രണയം ഉള്ളിലൊതുക്കി കജോളിനെ നോക്കി നിൽക്കുന്ന സിദ്ധാർത്ഥ്‌ റേ എന്ന നടനെ.അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയത്തേക്കാളും പാട്ടും സന്ദർഭവുമാണ് ശ്രദ്ധ നേടിക്കൊടുക്കുന്നത്‌.ജീവിതത്തിലും നിർഭാഗ്യവാനായിരുന്നു മറാത്തി നടനായിരുന്ന സിദ്ധാർത്ഥ്‌ റേ.നാൽപ്പത്‌ വയസുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം വിട പറഞ്ഞു.ഞങ്ങളുടെ കോളേജ്‌ ഹോസ്റ്റലിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട ഗാനമായിരുന്നു ചുപാബാ ഭീ നഹീ ആത്താ. ഞങ്ങൾക്ക്‌ കിട്ടിയ വേഴ്ഷനിൽ നഹീ ആത്താ എന്ന് വരുമ്പോൾ ഒരു സെക്കൻഡ്‌ ഹാങ്ങ്‌ ആകുമായിരുന്നു.