Connect with us

സുരേഷ്‌ഗോപിയെ മമത പീഡിപ്പിച്ചു, വല്ലാത്ത പീഡനമായിരുന്നു, മനുരാജിനെ വരെ തല്ലാൻതോന്നി

ഞാനും ശ്രീജിത്തും കൂടി ഒരു ദിവസം ന്യൂ തീയറ്ററിന്റെ മുന്നിലൂടെ നടന്ന് വരികയായിരുന്നു.കുറച്ച് വർഷങ്ങൾക്ക് മുൻപാണ്.അപ്പോഴാണ് മംമ്തയെ കാണുന്നത്.മമ്തയെ മയൂഖം സിനിമയിൽ കണ്ട് ഇഷ്ടപ്പെട്ടതായിരുന്നു

 8 total views

Published

on

Jijeesh Renjan

ഞാനും ശ്രീജിത്തും കൂടി ഒരു ദിവസം ന്യൂ തീയറ്ററിന്റെ മുന്നിലൂടെ നടന്ന് വരികയായിരുന്നു.കുറച്ച് വർഷങ്ങൾക്ക് മുൻപാണ്.അപ്പോഴാണ് മംമ്തയെ കാണുന്നത്.മമ്തയെ മയൂഖം സിനിമയിൽ കണ്ട് ഇഷ്ടപ്പെട്ടതായിരുന്നു.എന്തിനാ മംമ്ത അവിടെ നിൽക്കുന്നത് എന്ന് നോക്കിയപ്പോഴാണ് മനസിലായത് പിറ്റേ ദിവസം ഒരു സിനിമ ഇറങ്ങുന്നുണ്ട് “ലങ്ക”.അതിന്റെ പ്രചാരണമാണ് ഉദ്ദേശം.അത് വഴി പോകുന്ന എല്ലാവരോടും പറഞ്ഞ കൂട്ടത്തിൽ ഞങ്ങളോടും പറഞ്ഞു നാളെ സിനിമ റിലീസാണ് കാണണെ.മുന്നോട്ട് നടക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞു മമ്ത പറഞ്ഞ സ്ഥിതിക്ക് നാളെ വൈകിട്ട് ഒന്ന് കണ്ടാലോ.കേട്ടപാടെ ശ്രീജിത്ത് ഒരു ചാട്ടം.പിന്നെ കണ്ട പെണ്ണുങ്ങൾക്ക് വേണ്ടി സിനിമ കാണാനോ അതും വൈകിട്ട് വേറെ ജോലിയില്ലേ.ഞാൻ എന്തോ പറയാൻ വരുന്നതിന് മുന്നേ അവൻ പറഞ്ഞു എന്നാ പിന്നെ ഒരു കാര്യം ചെയ്യാം വേണേൽ മോർണിംഗ് ഷോ കാണാം,വൈകിട്ട് ബീച്ചിൽ പോണം.അയ്യടാ ആള് കൊള്ളാല്ലോ

അങ്ങനെ പിറ്റേ ദിവസം രാവിലെ പത്ത് മണി കഴിഞ്ഞു ഞങ്ങൾ തീയറ്ററിന്റെ മുന്നിലെത്തി.ഭയങ്കരമായ ഇടി ഒന്നുമില്ല.സാധാരണ തിരക്ക് മാത്രം.ഞങ്ങൾ ടിക്കറ്റ് എടുത്ത് തീയറ്ററിന്റെ മുന്നിൽ നിന്നു.ഞാൻ നോക്കുമ്പോൾ പരിചയമുള്ള ഒരു മുഖം.സിനിമാ താരം മനു രാജാണ്.പുള്ളി അത്യവശ്യം അറിയപ്പെടുന്ന നടനാണ്.വാസന്തിയും ലക്ഷ്മിയിലെ പ്രവീണയെ കെട്ടാൻ വരുന്ന താറാക്കാരൻ ആണ് പെട്ടന്ന് ഓർമ്മയിൽ വന്നത്.പിന്നെ കുറെ സീരിയലുകളിലും.മനു രാജ് അവിടെ മൂന്നാലുപേരുമായി വട്ടത്തിൽ നിന്ന് എന്തോ കാര്യമായ ചർച്ചയിലാണ്.ആരോ ഒരാൾ പെട്ടെന്ന് മനുവേട്ടാ എന്ന് വിളിച്ചു.പുള്ളി തിരിഞ്ഞു നോക്കി ഗൗരവത്തിൽ ചർച്ച തുടർന്നു.പിന്നെയും പലരും വിളിക്കുകയും അടുത്ത് ചെന്ന് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

ഞങ്ങൾ തീയേറ്ററിന് അകത്ത് കയറി.പതുക്കെ താഴെ ഫുൾ ആയി.ചെറുപ്പക്കാരാണ് എല്ലാം.സുരേഷ് ഗോപി ഫാൻസുകാരുമുണ്ട്.അങ്ങനെ സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേ തന്നെ തനിക്കൊണം കാണിച്ചു.വല്ലാത്ത പീഡന മാണ് സുരേഷ് ഗോപി മമ്തയോട്.പക്ഷേ അത് അനുഭവിക്കുന്നത് പ്രേക്ഷകരും കൂടിയായിരുന്നു.സഹികെട്ട ഏതോ ഒരു ചേട്ടൻ , അണ്ണാ വേറെ പടം വല്ലോം ഇരുപ്പുണ്ടോ
ഒന്ന് നിർത്തുമോ എന്ന് വേറാരൊ . പെട്ടെന്ന് ഒരാൾ ആ മനു രാജ് ബാൽക്കണിയിൽ ഉണ്ട്.അവനെ പോയി തല്ലിയാലോ എന്നായി. തീയറ്ററിൽ കൂട്ടച്ചിരി.എടാ മനുരാജേ ഇറങ്ങി വാ..നീ ഇങ്ങോട്ട് വരുന്നോ അതോ ഞങ്ങൾ അങ്ങോട്ട് വരണോ എന്നൊക്കെയായി. ആ എന്തായാലും ഇന്റർവെൽ ആകട്ടെ എന്ന് ചിലർ.

ഞാൻ ശ്രീജിത്തിനോട് അയ്യോ പാവം.അയാളെ ഈ പ്രാന്തന്മാർ വല്ലോം ചെയ്യുമോ.അവൻ എന്നോട് ചൂടായി ഒന്ന് പോടാ ഇവിടെ അപ്പയോട് കേരവി വാങ്ങിച്ച കാശ് പോയല്ലോ എന്ന് ആലോചിച്ച് ഇരിക്കുമ്പഴാ അവസാനം ഇന്റർവെൽ ആയി.ഞങ്ങൾ പുറത്തിറങ്ങി.മനു രാജിനെ കാണാൻ ഇല്ലാരുന്നു.പുള്ളി പുറത്തിറങ്ങിയില്ലേ അതോ മുങ്ങിയോ.കുറെ പേർ സഹികെട്ട് ഇറങ്ങി പോയിരുന്നു.രണ്ടാം പകുതിയിൽ മമ്ത സുരേഷിഗോപിയെ പീഡിപ്പിക്കുന്നു.അന്നേരവും ഇരയായത് ഞങ്ങൾ.അവസാനം സിനിമ തീർന്നപ്പോൾ ഓടി പുറത്തിറങ്ങി.മനു രാജ് നേരത്തെ ജീവനും കൊണ്ട് രക്ഷപെട്ട് കാണുമെന്ന് തോന്നി.പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ വിളിച്ചു കയറ്റിയ മംമ്തയെയും കാണാൻ ഇല്ലാരുന്നു.ആവേശം മൂത്തോ അല്ലെങ്കിൽ കലി കൊണ്ടോ അവിടെ നിന്ന മംമ്തയെ ഏതോ ഒരുവൻ കുത്തി കീറി കൊണ്ട് പോയി.അവിടെ നിന്ന് ഞങ്ങളോട്‌ പറയാതെ പറഞ്ഞതായിരുന്നു ആ പോസ്റ്റർ.

മമ്ത പിന്നീട് നല്ല തിരക്കേറിയ നടിയായി മാറി.നല്ല കഥാപാത്രങ്ങളും ചെയ്തു.മനുരാജ് കുറച്ച് സിനിമകൾ ചെയ്ത് പിന്നെ പേര് മൻരാജ് എന്നാക്കിയിരുന്നു.അത്യാവശ്യം ഹാസ്യവും സ്വഭാവ വേഷങ്ങളും വഴങ്ങുന്ന നടനാണ് അദ്ദേഹം.അന്ന് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാനുള്ള ആവേശം കൊണ്ട് വന്നതാകണം.മൻ രാജിനും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്നും ആഗ്രഹിക്കുന്നു

 9 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment17 hours ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment20 hours ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment2 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment3 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment3 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment4 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment4 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment5 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment5 days ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment6 days ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment4 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Advertisement