ചിത്രം മോശമായതിന് പ്രേക്ഷകരെ പഴിക്കുന്നത് എന്തിന് ?

0
45

Jijeesh Renjan

ചിത്രം മോശമായതിന് പ്രേക്ഷകരെ പഴിക്കുന്നത് എന്തിന് ? പറഞ്ഞു വരുന്നത് സംവിധായകൻ സിദ്ദിക്കിന്റെ പ്രസ്താവനകളെക്കുറിച്ചാണ്.പ്രതിഭാധനനായ സംവിധായകനാണ് അദ്ദേഹം എന്നതിൽ ആർക്കും സംശയമില്ല.ഇന്നും മലയാളികൾ ആവർത്തിച്ചു കാണുന്നവയാണ് പുതുമ നഷ്ടപ്പെടാത്ത സിദ്ദിക്ക്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ. പിന്നീട് ഒറ്റക്ക് സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ എന്നിവയും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.

എന്നാൽ സമീപകാലത്തെ അദ്ദേഹത്തിൻറെ ചിത്രങ്ങൾക്ക് നിലവാരം കുറഞ്ഞു കുറഞ്ഞു വന്നിരുന്നു.അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ പ്രതീക്ഷക്കും താഴെയായിരുന്നു ആ ചിത്രത്തിൻറെ നിലവാരം.നല്ല ഒരു ത്രെഡ് മോശമായ തിരക്കഥയിലൂടെയും മേക്കിങ്ങിലൂടെയും നശിപ്പിച്ചു എന്ന് തന്നെ പറയാം.മോഹൻ ലാൽ നല്ല ലുക്കിലും പ്രസരിപ്പിലും ഉണ്ടായിരുന്നത് ഒഴിച്ചാൽ മറ്റൊരു മേന്മയും ചിത്രത്തിനില്ല.ഒരു നടനെ കണ്ട് കൊണ്ടിരിക്കാൻ മാത്രമായി സിനിമയ്ക്ക് പോകുന്ന കാലം കഴിഞ്ഞു.അത് കൊണ്ട് തന്നെ ബിഗ് ബ്രദറിനെ പ്രേക്ഷകർ കൈ വിട്ടു.

് പോകുന്ന കാലം കഴിഞ്ഞു.അത് കൊണ്ട് തന്നെ ബിഗ് ബ്രദറിനെ പ്രേക്ഷകർ കൈ വിട്ടു. എന്നാൽ തന്റെ സിനിയെ മനഃപൂർവം നശിപ്പിക്കുവാൻ പലരും ശ്രമിക്കുന്നു എന്ന ആരോപണങ്ങളുമായി സംവിധായകൻ രംഗത്ത് വന്നിരുന്നു.ചെറിയ സിനിമകളെ ഇഷ്ടപ്പെടുന്നവർ വലിയ ചിത്രങ്ങളെ ആക്ഷേപിക്കുകയും തകർക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിൻറെ പുതിയ വാദം.

മമ്മൂട്ടി-മോഹൻ ലാൽ ഫാൻസ്‌ എന്ന പേരിൽ ചേരി തിരഞ്ഞു സിനിമകളെ നശിപ്പിക്കുന്ന ഒരു കൂട്ടരുണ്ട് എന്നത് സത്യമാണ്.എന്നാൽ ബിഗ് ബ്രദർ അത് കൊണ്ടല്ല പ്രതീക്ഷിച്ച വിജയം സംവിധായകന് നൽകാത്തത് എന്ന് കണ്ടവർക്ക് അറിയാം.വളരെ മാന്യനായ ഒരു സംവിധായകൻ ആയിട്ടാണ് സിദ്ധിക്കിനെ സിനിമാ ലോകം വിലയിരുത്തുന്നത്.അദ്ദേഹം ആരോടെങ്കിലും മോശമായി പെരുമാറിയതായി പറഞ്ഞു കേട്ടിട്ടില്ല.പുതിയ ചിത്രങ്ങളുമായി വരുന്നവരെ പ്രോത്സാഹിക്കിപ്പിക്കുകയും വേണ്ട സഹായം ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് അദ്ദേഹം.

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ പരാജയത്തിൽ നിന്നുണ്ടായ നിരാശയാണ് അദ്ദേഹത്തെ പ്രേക്ഷകരെ കുറ്റം പറയുന്നതിൽ എത്തിക്കുന്നത്. ഇപ്പൊ യൂടൂബിൽ അതിനു വ്യൂസ്‌ കിട്ടിയപ്പോൾ അർഹരായ പ്രേക്ഷകരിൽ എത്തിയപ്പോൾ സിനിമ സ്വീകരിക്കപ്പെട്ടു എന്നാണു അദ്ദേഹം അവകാശപ്പെടുന്നത്‌.തന്റേത്‌ മികച്ച സൃഷ്ടിയായിരുന്നു എന്നാണു ഇപ്പോഴും വിശ്വസിക്കുന്നത്‌.എന്തായാലും അതൊക്കെ മാറി നല്ല ഒരു ചിത്രവുമായി അദ്ദേഹം എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.