സി ബി ഐ 5 ദി ബ്രെയിൻ -മാന്യമായ അന്വേഷണം
Slight spoilers..

Jijeesh Renjan

സിബി ഐ സീരീസിനോടും സേതുരാമയ്യരോടും 80-90 കാലഘട്ടത്തിലെ യുവാക്കൾക്കും കിഡ്സിനും വല്ലാത്ത ഒരിഷ്ടമുണ്ട്.അത് കൊണ്ട് തന്നെ ഒരു സി ബി ഐ പടം വരുമ്പോൾ ഓർമ്മ പുതുക്കൽ കൂടിയാണ്.ഞങ്ങൾ കാണാൻ പോയപ്പോൾ എറ്റവും മുന്നിൽ നിന്ന് രണ്ടാമത്ത നിരയിലാണ് ടിക്കറ്റ് കിട്ടിയത്.അപ്പോ അടുത്ത് ഇരുന്ന ഒരാളെ മുന്നിൽ ഇരുന്ന അയാൾ പരിചയം പുതുക്കുന്നത് കണ്ടു.ഭീഷ്മ പർവം എന്ന് എന്ന് ചോദിക്കുമ്പോൾ ഓ ഇപ്പോ കാണൽ ഒന്നുമില്ലെടാ പിന്നെ സിബി ഐ ആയത് കൊണ്ട് വന്നതാ എന്ന് പറയുന്നത് കേട്ടു.എറ്റവും മുന്നിലായിട്ടും ടിക്കറ്റ് ചാർജ് കുറവില്ലാത്തത് എന്താണെന്നും ചോദിച്ചു.പണ്ടൊക്കെ തീയറ്ററിൽ എറ്റവും മുന്നിലെ രണ്ട് ഭാഗത്തിന് ടിക്കറ്റ് നിരക്ക് വളരെ കുറവായിരുന്നു.

സിനിമയിലേക്ക് വന്നാൽ സിബിഐ ഉദ്യോഗസ്ഥരായ രഞ്ജി പണിക്കരും പിഷാരടിയും ഐപിഎസ് ട്രെയിനികൾക്ക് പണ്ട് ഏറെക്കുഴപ്പിച്ച ഒരു കേസിനെ പറ്റി വിവരിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.2012 ൽ ഒരു മന്ത്രി ഫ്ലൈറ്റിൽ വച്ച് സംശയാസ്പദമായി മരണപ്പെടുന്നു.പിന്നെ ഒരു ഡോക്ടറും.ഈ മരണങ്ങൾ കൊലപാതകമാണെന്നും അത് ബാസ്കറ്റ് കില്ലിംഗ് ആണെന്നും റിപ്പോർട്ട് ചെയ്ത ഒരു മാധ്യമ പ്രവർത്തകനെയും പിന്നീട്‌ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. ഈ കേസ് അന്വേഷിച്ച സി ഐ ജോസ് മോൻ കൊല്ലപ്പെട്ടുന്നത്തോടെയാണു കേസ് സിബി ഐയിൽ എത്തുന്നത്.

ജോസ് മോന്റെ കൊലപാതകം അന്വേഷിച്ച സത്യദാസ് വസ്തുതകൾ മറച്ചു പിടിക്കുകയാണ് എന്ന് ജോസ് മോൻറെ കുടുംബത്തിന് സംശയം ഉണ്ടാകുന്നത്തോടെ ഐ ജിയുടെ സഹായത്തോടെ കേസ് കോടതി വഴി സിബി ഐയിൽ എത്തുന്നു.അങ്ങനെ കേസ് അന്വേഷിക്കാൻ സേതുരാമയ്യർ സിബിഐ എത്തുന്നതോടെ കഥ പുരോഗമിക്കുന്നു. പിന്നീട് സ്വാഭാവികമായ കേസ് അന്വേഷണം വഴികളിലൂടെ സിബിഐ സംഘം പ്രതികളെ കണ്ടുപിടിക്കുന്നു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചുനിർത്താൻ ഒരു പരിധിവരെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സിനിമയുടെ നട്ടെല്ല് മമ്മൂട്ടിയാണ് ട്രെയിലർ ഒക്കെ കണ്ടതുപോലെ ലേസി ആയിട്ടുള്ള ഒരു പ്രകടനമല്ല സേതുരാമയ്യർ ആയി സിനിമയിൽ മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്. മേക്കപ്പിലും മാനറിസങ്ങളും പ്രശ്നങ്ങളില്ല.എന്നാൽ വലിയ സംഭവവുമല്ല. അതുപോലെതന്നെ സായികുമാറും സിനിമയിൽ നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ജഗതിയെ വെള്ളിത്തിരയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമവും വിജയിച്ചിട്ടുണ്ട്.സ്ഥിരമായി ഇപ്പോൾ പോലീസ് വേഷം അവതരിപ്പിക്കുന്ന ജയകൃഷ്ണനു ഇതിൽ പോലീസ് വേഷമാണെങ്കിലും സി ഐ ജോസ് മോൻ എന്ന മർമ്മ പ്രധാനമായ ഒരു കഥാപാത്രമാണ് ചെയ്തിരിക്കുന്നത്.

മുകേഷ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച് പഴയ ചാക്കോയെ ഓർമ്മിപ്പിച്ചിട്ടുണ്ട്.ആശാ ശരത്, രഞ്ജി പിഷാരടി, പിഷാരടി, അനൂപ്, അനൂപ് മേനോൻ തുടങ്ങിയവർക്ക് സ്ഥിരം പാട്ടേൺ തന്നെയാണ്. സേതുരാമയ്യർ എന്ന കഥാപാത്രം ആദ്യവസാനം കയ്യടി നേടാൻ ശ്രമിക്കുന്ന കഥാപാത്രമല്ല. അതുപോലെ രാക്ഷസൻ അഞ്ചാം പാതിര മെമ്മറീസ് ഗണത്തിൽ പെടുന്ന സിനിമയല്ല സി ബി ഐ സീരീസ്.ദി ബ്രെയിൻ എന്ന ഈ സിനിമ ഭയങ്കരമായ അമ്പരപ്പും ആവേശവും ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഭേദപ്പെട്ട സിനിമ തന്നെയാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയും കെ മധുവിന്റെ സംവിധാനവും ശരാശരിക്ക് മുകളിലാണ് എന്ന് പറയാം.ബിജി എം സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

ഈ കാലഘട്ടത്തിലും സിബി ഐ ഉൾപ്പടെയുള്ള അന്വേഷണ സംഘത്തിന് മുന്നിൽ എത്തുന്ന പല സാധാരണ കേസുകൾ പോലെ തന്നെയാണ് ഇതിലും.വെല്ലു വിളിക്കുകയോ ബൈബിൾ വചനങ്ങൾ കോറിയിടുകയോ പസിലുകൾ നൽകുകയോ ചെയ്യാതെ നിയമ ത്തിന്റെ കണ്ണ് വെട്ടിച്ച് മറഞ്ഞിരിക്കുന്ന കുറവാളികളാണ് ഈ സിനിമയിൽ ഉള്ളത്.എന്നാൽ കൊല ചെയ്യാനുള്ള ശക്തമായ ഒരു മൊട്ടീവ് ഇതിൽ ഇല്ല എന്നത് വലിയ ന്യൂനതയാണ്.സിനിമ അവസാനിപ്പിച്ചത് വലിയ വിവാദമായേക്കാവുന്ന ഒരു തുടർച്ചയ്ക്ക് സൂചന നൽകി കൊണ്ടാണ്.സംഭവിക്കുമോ എന്നതിന് ഉറപ്പില്ല.

Leave a Reply
You May Also Like

ഒരു സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് വിജയ് ആന്റണി നായകനാകുന്ന ‘ഹിറ്റ്‌ലർ’

വിജയ് ആന്റണി നായകനാകുന്ന ഹിറ്റ്‌ലറിന്റെ ഫസ്റ്റ് ലുക്ക് റിലീസായി വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന…

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച…

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

കർമ (കിരൺ രാമനാഥൻ ) സംവിധാനവും എഡിറ്റിങ്ങും കഥയും തിരക്കഥയും സൗണ്ടും vfx ഉം കളറും…

എന്നിൽ ബാധ കയറ്റിയ വേഷങ്ങൾ, കുറിപ്പ്

Jokson John ആദ്യമായി ഒരു ഇംഗ്ലീഷ് സിനിമ തീയേറ്ററിൽ കാണുന്നത് ജാക്കി ചാൻറെ പോലീസ് സ്റ്റോറിയാണ്.…