Jiji Sam
മുന്നൂറ് കോടിയിൽ നിന്നും ഓർമയുടെ മൂലയിലേക്ക്
മനുഷ്യന്റെ താല്പര്യങ്ങളും പ്രകൃതിയുടെ താല്പര്യങ്ങളും ഏറ്റുമുട്ടുമ്പോൾ എന്ത് സംഭവിക്കും എന്നുള്ളതിന്റെ മികച്ച ഉദാഹരണമാണ് വടക്കെ അമേരിക്കയിലെ സഞ്ചാരി പ്രാവുകളുടെ കഥ (passenger pigeon ). യൂറോപ്യൻ മാർ അമേരിക്കൻ ഭൂഖണ്ഡം കണ്ടെത്തുമ്പോൾ 300 കോടിക്കും 500 കോടിക്കും ഇടയിലായിരുന്നു ഈ പ്രാവുകളുടെ എണ്ണം. Cotton Mather അവയുടെ ദേശാടനത്തെ പറ്റി ഇങ്ങനെ രേഖപ്പെടുത്തി യിരിക്കുന്നു ” ഒരു മൈൽ വീതിയുള്ള കൂട്ടം തലയ്ക്കു മുകളിലൂടെ കടന്ന് പോകാൻ മണിക്കൂറുകൾ എടുത്തിരുന്നു. അവ കടന്നു പോകുന്ന സമയമത്രയും മഴക്കാറുകൾ കൊണ്ടെന്ന പോലെ സൂര്യൻ മറഞ്ഞിരുന്നു.
കൊളംബസ് അമേരിക്കയിൽ വഴി തെറ്റി എത്തിയത് 1492ൽ ആണ്. അത് പിന്നീട് ഒരു പുതിയ ഭൂഖണ്ഡത്തിന്റെ കണ്ടെത്തലായി. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. യാതൊരു ചെലവും ഇല്ലാതെ കിട്ടുന്ന ഉഗ്രൻ ഇറച്ചി. ഉന്നം പിടിക്കേണ്ട ആവശ്യം പോലും ഇല്ല. തോക്കിൻ കുഴൽ ആകാശത്തോട്ട് ആയിരിക്കണം എന്ന് മാത്രം.ദേശാടകർക്കു നേരെയുള്ള ഒറ്റ വെടിയിൽ തന്നെ അനേകം പക്ഷി കൾ ചത്തു വീഴും. ബാക്കി വന്നവ മനുഷ്യ കുടി യേറ്റത്തിൽ ആ വാസ വ്യവസ്ഥ നഷ്ടപ്പെട്ട് ഇല്ലാതായി.
വെറും 400 വർഷങ്ങൾ കഴിഞ്ഞപ്പോൾ 1909ൽ സഞ്ചാരി പ്രാവിനെയോ അതിന്റെ കൂടോ കണ്ടെത്തുന്നവർക്ക് American Ornithologists’ Union പക്ഷി ഒന്നിന് 1500 ഡോളർ വാഗ്ദാനം ചെയ്യണ്ട അവസ്ഥ യിൽ എത്തി. പക്ഷെ ആ പണം കൈപ്പറ്റാൻ ആർക്കും കഴിഞ്ഞില്ല!! എല്ലാം കഴിയുമ്പോൾ വൈകി പ്പോയി എന്ന് വിലപിക്കുന്ന ആ സ്ഥിരം ഹോമോ സാപ്യൻസ് രീതി ഉണ്ടല്ലോ അതിവിടെയും ആവർത്തിക്കപ്പെട്ടു. മനുഷ്യർ കൂട്ടിലിട്ട് വളർത്തുന്ന പ്രാവുകളെ ഇണ ചേർക്കാൻ ശ്രമം നടത്തി. പക്ഷെ അപ്പോളേക്കും വളരെ വളരെ വൈകിയിരുന്നു.
Cincinnati Zoological Garden ൽ 1914 സെപ്റ്റംബർ 1 ന് ഉച്ചകഴിഞ്ഞു ഒരു മണിക്ക് തന്റെ 29 ആം വയസ്സിൽ ‘മാർത്ത ‘ എന്ന അവസാന പക്ഷിയും ചലനമറ്റ് വീണപ്പോൾ ‘MAN THE WISE ‘ ന് വെറുതെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
Below my clay model of Passenger pigeon
**