വിവാഹത്തിനുള്ളിലെ ബലാത്സംഗം എന്ന കാര്യം പലർക്കും പിടി കിട്ടിയിട്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
244 VIEWS

Jijo Puthanpurayil സോഷ്യൽ മീഡിയയിൽ എഴുതിയത് 

വിവാഹത്തിനുള്ളിലെ ബലാത്സംഗം എന്ന കാര്യം പലർക്കും പിടി കിട്ടിയിട്ടില്ല എന്ന വസ്തുതയാണ് ചില കമൻ്റുകൾ, പോസ്റ്റുകൾ കാണുമ്പോൾ തോന്നുന്നത്. അതോ ഇനി അറിയില്ലെന്ന് അഭിനയിക്കുകയാണോ എന്നറിയില്ല. ലളിതമായി ഇതാണ്. സമ്മതമില്ലാതെ ബലമായി ചെയ്യുന്ന സെക്സ്. വിവാഹത്തിൽ ബലമായി ചെയ്യുന്ന സെക്സ് ഉണ്ടോ? ഒന്ന് പോടോ ഓരോ വിവരക്കേട് പറയാതെ എന്നൊക്കെ ചിന്തിച്ചേക്കാം.ഈ ബലമായി ചെയ്യുന്ന സെക്സ് എന്നത് ഒരൊറ്റ ഡയമെൻഷണിൽ കാണുന്നതാണ് പ്രശ്നം. ലളിതമായി പറയാം.

ശാരീരികമായി ക്ഷീണമുള്ള ഭാര്യ, കിടപ്പറയിൽ വരുന്നു, വയ്യ, ഒന്നുറങ്ങട്ടെയെന്ന് പറയുന്നു. ഭർത്താവത് ശ്രദ്ധിക്കാതെ തോണ്ടിയും, തലോടിയും, ശാരീരിക ബന്ധത്തിലേക്ക് ക്ഷണിക്കുന്നു. അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ട് അടഞ്ഞ് പോകുന്നു. ഇന്ന് വയ്യ ചേട്ടാ എന്നു പറയുന്നുണ്ടെങ്കിലും. ഭർത്താവ് തോണ്ടൽ തുടരുന്നു. അവസാനം ഡ്രൈ സെക്സിൽ അവസാനിക്കുന്നു. ഡ്രൈ സെക്സ് വളരെ വേദനാജനകമാണ്. ഒന്നോ രണ്ടോ വട്ടം ഇതൊക്കെ കണ്ണടച്ച് കളയുമെങ്കിലും ഇത് തുടർന്നാൽ സ്ത്രീകൾ പ്രതികരിക്കും. ചിലർ ഇരുന്ന് കരയും.

മദ്യപിച്ച് വന്ന് ഭർത്താവ് സെക്സിന് ഒരുങ്ങുമ്പോൾ, കാര്യം ഭാര്യക്ക് സെക്സ് വേണമെന്നുണ്ടെങ്കിലും മദ്യത്തിൻ്റെ മണം, സിഗരറ്റിൻ്റെ മണം കാരണം ഛർദ്ദിക്കാൻ വന്നിട്ട് അവള് മാറി കിടക്കുന്നു. മദ്യത്തിൻ്റെ കെട്ട് അടങ്ങിയിട്ട് മതി എന്ന് പറഞ്ഞാലും നിർബന്ധിച്ച് ചുണ്ടിൽ ഉമ്മ വെക്കുക, നക്കുക തുടങ്ങിയ കാര്യങ്ങളിൽ തുടങ്ങി എങ്ങനെയെങ്കിലും സെക്സ് പൂർത്തിയാക്കുന്ന സാഹചര്യങ്ങൾ. എത്രയോ സ്ത്രീകൾ വായിലെ ദുഷിച്ച നാറ്റം കൊണ്ട് കിടക്കയിൽ ഛർദ്ദിച്ചു പോയിട്ടുണ്ട്.രാവിലെയും വൈകീട്ടും സെക്സ് കിട്ടിയേ തീരൂ എന്ന ആളുകൾ. മൂഡ് swing, periods, ടെൻഷൻ, തലവേദന തുടങ്ങിയ വൈകാരിക ശാരീരിക അവസ്ഥയുള്ള സ്ത്രീകൾക്ക് വേണ്ടത് പൂർണ്ണമായും ഒരു relax ആണ്. അതിനിടയിൽ പതിവ് പോലെ പൊക്കി ചെല്ലുന്നത് അവളോടുള്ള അനീതിയാണ്.

നോക്കൂ ഇത്തരം സാഹചര്യങ്ങളിൽ ഭർത്താവിൻ്റെ ഭാഗത്ത് നിന്ന് ഇടി കുത്ത് ചവിട്ട് ഒന്നുമില്ലെങ്കിലും ഇതൊരു വലിയ ലൈംഗീക മനോഭാവ പ്രശ്നമാണ്. സോഫ്റ്റ് rape എന്നൊക്കെ വിളിക്കാം. സ്ട്രെസ്, മാനസിക സമർദം, കുടുംബ പ്രശ്നങ്ങൾ, ബന്ധുക്കളുടെ മരണം, പരീക്ഷ തോൽവി, തീരുമാനം എടുക്കാൻ പറ്റാത്ത ചില സാഹചര്യങ്ങളിൽ, മാനസികമായി ഒട്ടും സുഖമില്ലാത്ത അവസ്ഥകളിൽ ഇങ്ങനെയുള്ള സമയങ്ങളിൽ സെക്സ് ചെയ്യാൻ സമീപിക്കുന്നത്, നിർബന്ധിക്കുന്നത് rape എന്ന ഗണത്തിൽ പെടും.കാമം മൂത്ത് ഭാര്യയെ കുത്തുക ഞെക്കുക, മയമില്ലാതെ penetrate ചെയ്യുക, ഉറക്കെ കടിക്കുക, പോൺ ചിത്രങ്ങൾ കണ്ട് അത് പോലെ സാഹസിക പൊസിഷൻ ചെയ്യാൻ നിർബന്ധിക്കുക. ഓറൽ സെക്സിനു ഇഷ്ടമില്ലെങ്കിൽ പോലും നിർബന്ധിപ്പിച്ച് deep throat നടത്തുക. Semen നിർബന്ധിപ്പിച്ച് വായിൽ ആക്കുക, കാടൻ ആനൽ സെക്സ് തുടങ്ങി ഭീകരമായ സെക്സും നമ്മുടെ ഈ കിടപ്പുമുറികൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. ഇനിയും ഒരുപാട് പറയാനുണ്ട്. പക്ഷേ ഇതൊക്കെ മതിയാവും കോടതി വിധിയെ മനസ്സിലാക്കാൻ.ആയതിനാൽ ഭാര്യയുടെ സമ്മതം എന്ന വാക്കിനെ പരിഹസിക്കുന്നവർ മുകളിലെ ചില വസ്തുതകൾ കാണാതെ പോകരുത്. അല്ലാതെ കയ്യും കാലും കെട്ടിയിട്ടു ചെയ്യുന്ന ഒന്ന് മാത്രമല്ല ഈ marital rape കൊണ്ട് കോടതി ഉദ്ദേശിക്കുന്നത്.

NB: പരസ്പര സമ്മതത്തോടെ എങ്ങനെ വേണേലും ഏത് രീതിയിലും എപ്പോ വേണേലും എത്ര വട്ടം വേണേലും സെക്സ് ചെയ്യാവുന്നതാണ്. അതൊരിക്കലും ചർച്ചാ വിഷയം ആവുന്നില്ല.

Divya Geeth സോഷ്യൽ മീഡിയയിൽ എഴുതിയത്

Marital rape എന്നതിന്റെ ഭീകരത വായിക്കാതെ പോകരുത്.ട്രെയിനിൽ കയറുമ്പോൾ അവൾ സൈഡ് സീറ്റിൽ ഇരുന്ന് ഉറങ്ങുന്നത് കാണാം.മിക്കപ്പോഴും ആ പെൺകുട്ടി കോളേജിൽ ഇരുന്ന് ഉറക്കം തൂങ്ങാറുണ്ട്..!
സ്ലീപ്പിങ് പ്രിൻസസ് എന്നു പറഞ്ഞ് മറ്റു ടീച്ചർമാർ സ്റ്റാഫ് റൂമിൽ വന്ന് കളിയാക്കി പറയുമ്പോൾ എല്ലാവരെയും പോലെ ഞാനും ചിരിച്ചു തള്ളിയിട്ടുണ്ട്.പക്ഷേ ഒരിക്കൽ, വൈകുന്നേരം അത്രയും തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ തൂണും ചാരി നിന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടമാണ് തോന്നിയത്.
22 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ട്രെയിൻ വന്നിട്ട് പോലും അവൾ അറിഞ്ഞില്ല. അവളെ തട്ടിയുണർത്തി ട്രെയിനിൽ കയറ്റി. സീറ്റും ഒപ്പിച്ചു.അതോടെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദവും തുടങ്ങി. സ്ലീപ്പിങ് പ്രിൻസസ് എന്ന് തന്നെയാണ് ഞാൻ അവളെ വിളിച്ചിരുന്നത്. അവൾ ഒരു നനുത്ത ചിരി ചിരിക്കും.
ഒരു ദിവസം എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് സ്ഥിരം ട്രെയിൻ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവൾ എന്നോട് ചോദിച്ചു, മിസ്സ്, നമുക്കിന്ന് പാസഞ്ചറിന് പോയാലോ എന്ന്..

ആറു മണിക്കുള്ള പാസഞ്ചറിന് നാലരക്ക് തന്നെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി.ആരുമില്ലാത്ത റെയിൽവേ സ്റ്റേഷൻ ഇരിക്കുമ്പോ ഞാൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു, നീ ഇവിടെ ഇരുന്ന് ഉറങ്ങരുത് ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ എന്ന്..അന്ന് ആദ്യമായി അവൾ എന്നെ ഒന്ന് നോക്കി.
“മിസ്സിനോട് പറയട്ടെ ഞാൻ എന്തുകൊണ്ടാ ഇങ്ങനെ ഉറങ്ങി തൂങ്ങുന്നത് എന്ന്?”
” പറ ”
“അയാൾ എന്നെ രാത്രി ഉറങ്ങാൻ സമ്മതിക്കാറില്ല മിസ്സേ…!!”
അതും പറഞ്ഞ് അവൾ തല താഴ്ത്തി ഇരുന്നു.അവൾ വിവാഹിതയാണ് എന്നും ട്രെയിനിൽ വരുന്നത് ഭർത്താവിന്റെ വീട്ടിൽ നിന്നാണ് എന്നും സ്വന്തം നാട് പാലക്കാട് ജില്ലയിലാണ് എന്നുമൊക്കെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്. ആ ഇരിപ്പിൽ തന്നെ അവൾ എന്നോട് സംസാരിച്ചു തുടങ്ങി. അയാൾക്ക് എന്നും രാത്രി വേണം മിസ്സേ.നാലും അഞ്ചും പ്രാവശ്യം ഒക്കെ.ഓരോ പ്രാവശ്യവും അയാൾ എന്നെ ഒരുപാട് വേദനിപ്പിക്കും..
ഞാൻ വേദനിച്ച് കരയുമ്പോൾ അയാൾക്ക് ലഹരി കൂടും ത്രേ.കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനെന്റെ ചേച്ചിയോട് ഈ കാര്യം ചെറുതായി സൂചിപ്പിച്ചു.ചേച്ചി പറഞ്ഞു തുടക്കം ആകുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണ്, പിന്നെ ശരിയായിക്കോളും എന്ന്.ഞാനും അത് വിശ്വസിച്ചു.

ഇപ്പൊ കല്യാണം കഴിഞ്ഞ് രണ്ടര വർഷം ആകുന്നു.കുട്ടികൾ ഇല്ലാത്തതിന് വീട്ടുകാരുടെ ചോദ്യമുണ്ട്.
അങ്ങനെ ആരെങ്കിലും അന്ന് ചോദിച്ചാൽ അയാള് ആ രാത്രി എന്നെ വലിച്ചുകീറിയെടുക്കും.
കോളേജിൽ വരാൻ 7 മണിയുടെ ട്രെയിൻ കിട്ടാൻ ഞാൻ ആറേ കാലിന് വീട്ടിൽ നിന്ന് ഇറങ്ങും.
ആളുടെ അമ്മ ഭക്ഷണമൊക്കെ ഉണ്ടാക്കി പാക്ക് ചെയ്തു തന്നു വിടും.എന്നാലും എനിക്ക് ആറുമണിവരെ കിടന്നു ഉറങ്ങാൻ പറ്റുമോ? അഞ്ചുമണിക്ക് എങ്കിലും എണീറ്റ് അമ്മയെ കുറിച്ച് സഹായിച്ചാണ് ഞാൻ കുളിച്ചു ഭക്ഷണവും എടുത്തു വരുന്നത്.ഭർത്താവ് ആഴ്ചയിൽ നാലുദിവസം ആണ് വീട്ടിൽ വരുന്നത്.
ആ ദിവസങ്ങളിൽ ഒക്കെ പുലർച്ചെ മൂന്നു മണി വരെയെങ്കിലും അയാൾ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല.
പക്ഷേ അപ്പോഴും ഞാൻ അഞ്ചു മണിക്ക് എണീറ്റ് വരും.

ഈ കോഴ്സ് പൂർത്തിയാക്കുക എന്നത് മാത്രമാണ് ഇതിൽ നിന്നും എനിക്ക് രക്ഷപ്പെടാനുള്ള ഒരേ വഴി.
അതുകൊണ്ടാണ് ഇത്രയും ത്യാഗം സഹിച്ചിട്ടും ഞാൻ വന്നു പഠിക്കുന്നത്.അസൈമെന്റ് ഒക്കെ അയാൾ വീട്ടിൽ വരാത്ത ദിവസങ്ങളിൽ പുലർച്ചെ വരെ ഇരുന്നാണ് ഞാൻ എഴുതി തീർക്കുന്നത്. അതുകൊണ്ടാ ഞാനൊരു സ്ലീപിംഗ് പ്രിൻസസ് ആയി മാറിയത്.അച്ഛനും അമ്മയും ചേച്ചിയുടെ കൂടെ ഡൽഹിക്ക് പോയതോടെ, വല്ലപ്പോഴും സ്വന്തം വീട്ടിൽ പോയി നിന്ന് സമാധാനത്തോടെ രണ്ടു രാത്രി ഉറങ്ങാം എന്നുള്ള ചാൻസ് പോലും ഇപ്പൊ എനിക്കില്ല.പുറമേ നിന്ന് നോക്കുന്നവർക്ക് എനിക്ക് എല്ലാം ഉണ്ട്.എനിക്ക് ആവശ്യമുള്ളതെല്ലാം ഭർത്താവ് വാങ്ങിച്ചു തരും. ഞാൻ പറയാതെ തന്നെ..

ആളുടെ അമ്മ എന്നെ കഷ്ടപ്പെടുത്താതെ പഠിക്കാൻ ഉള്ള സൗകര്യങ്ങളൊക്കെ ചെയ്തു തരും..
എന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ ചോദിക്കുന്നത് ഇത്രയും സൗഭാഗ്യം ഉള്ള ജീവിതം കിട്ടിയല്ലോ എന്നാണ്..നിനക്ക് എന്തിന്റെ കുറവാണ് എന്നാണ് ചേച്ചി ചോദിച്ചത്.എനിക്കൊന്നുറങ്ങണം ചേച്ചി എന്നു പറയാനുള്ള ധൈര്യം എനിക്കും ഇല്ല.പക്ഷേ എന്നോട് ഏതെങ്കിലും ദൈവങ്ങൾ ഇപ്പോൾ വന്ന്,നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചാൽ ഞാൻ പറയും, വേദനിക്കാതെ, ഉറക്കം ഇളക്കാതെ ഒരാഴ്ചയെങ്കിലും എനിക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങണം എന്ന്.പിന്നീട്, അവൾ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ അയാൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെ കുറിച്ച് പറഞ്ഞു..അയാളുടെ പല്ലും നഖവും അവളുടെമേൽ തീർത്ത വ്രണങ്ങൾ കാണിച്ചുതന്നു.വേദന സഹിക്കാൻ പറ്റാറില്ല മിസ്സേ എന്ന് പറഞ്ഞ് എന്റെ തോളിൽ മുഖമമർത്തി വിതുമ്പിക്കരഞ്ഞു… !! രഹസ്യഭാഗങ്ങളിൽ പോലും ഉണങ്ങാത്ത മുറിവുകൾ ഉണ്ട് ആ കുട്ടിക്ക്…
മനസ്സിന്റെ മുറിവു കൂടാതെ.ഇന്നിപ്പോ ഈ സുപ്രീംകോടതിവിധി കണ്ടപ്പോൾ ഞാനോർത്തത് അവളെയാണ്.

പലർക്കും ഇതൊരു തമാശയാണ്…പക്ഷേ അവളെ പോലെ നെരിപ്പോടിനകത്ത് നീറി നീറി ജീവിക്കുന്ന സ്ത്രീകൾ ഇഷ്ടം പോലെ പോലെയുണ്ട് എന്ന് പിന്നീടുള്ള ജീവിതത്തിൽ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്…
പലരുടെയും അനുഭവം കേട്ട് സ്വയമറിയാതെ ഉറക്കെ വാവിട്ട് കരഞ്ഞിട്ടുണ്ട്..അവൾ കോഴ്സ് വിജയകരമായി തന്നെ പൂർത്തിയാക്കി. പക്ഷേ അപ്പോഴേക്കും ഗർഭിണിയായി. ബന്ധം ഉപേക്ഷിക്കാൻ വീട്ടുകാരും നാട്ടുകാരും അവളെ അനുവദിച്ചില്ല. മാനസികമായും വൈകാരികമായും അവളെ ബ്ലാക്ക് മെയിൽ ചെയ്ത് ആ ബന്ധത്തിൽ തന്നെ കുരുക്കിയിട്ടു.ഇപ്പോഴും അവൾ ആ ജീവിതത്തിൽ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്… അയാളിൽ മാറ്റം വന്നിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.വല്ലപ്പോഴും വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ മാത്രം പറയുമ്പോൾ ഞാനത് ഓർമിപ്പിക്കാറില്ല..ഈ വിധി ഒരു തമാശയായി പോസ്റ്റ് ഇട്ടു കളിക്കുന്നവരോട് പുച്ഛമോ സഹതാപമോ ദേഷ്യമോ അല്ല തോന്നുന്നത്… വെറും മരവിപ്പ് മാത്രമാണ്..
.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ