Jijo Puthanpurayil എഴുതുന്നു

പെൺയാത്രകൾ

പുരുഷന്മാർ പണ്ട്‌ മുതലേ ഒറ്റയ്ക്കും, കൂട്ടുകാരുമായും പല സ്ഥലങ്ങൾ സന്ദർശ്ശിക്കുമ്പോൾ, വീട്ടിലെ സ്ത്രീകൾക്ക്‌ വല്ലപ്പോഴുമൊരിക്കൽ മാത്രമേ പുറലോക കാഴ്ചകൾ കാണാൻ അവസരം കിട്ടിയിരുന്നുള്ളു.

സ്ത്രീകൾ ഒറ്റക്ക്‌ യാത്ര ചെയ്യുമെങ്കിലും ടൂറിന്‌ പോകുവാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക്‌ സൗജന്യ ടൂർ വർഷാ വർഷമുണ്ടെങ്കിലും, ചില സ്ത്രീ ജീവനക്കാരെ അവരുടെ വീട്ടുകാരോ ഭർത്താക്കന്മാരോ വിട്ടിരുന്നില്ല. വിടാൻ പേടിയാണെന്ന മുടന്തൻ കാരണങ്ങളും.

Jijo Puthanpurayil
Jijo Puthanpurayil

പലരും കുട്ടികളായിരിക്കുമ്പോൾ സ്കൂളിൽ നിന്നുള്ള വിനോദ യാത്രക്ക്‌ വിട്ടിരുന്നില്ല. പെൺകുട്ടികളാണെങ്കിൽ അമ്മമാർ പറയുമായിരുന്നു. നീയൊക്കെ കല്ല്യാണം കഴിഞ്ഞ്‌ കെട്ടിയോന്റെ ഒപ്പം എവിടെ വേണമെങ്കിലും പൊക്കോ ഇപ്പോ പൊകണ്ട എന്ന്.

അങ്ങനെ കല്ല്യാണം കഴിഞ്ഞപ്പോഴോ അവരേക്കാൾ കഷ്ടമാണ്‌ ഭർത്താവ്‌. പുള്ളിയൊട്ട്‌ എങ്ങും പോവുകയുമില്ല, കൊണ്ടു പോവുകയുമില്ല. ഇനി പരിചയമുള്ള ഗ്രൂപ്പിന്റെയൊപ്പം പോകട്ടെ എന്ന് ചോദിച്ചാൽ വിടുകയുമില്ല.

ചീലരിന്നും ഈ അവസ്ഥയിൽ ആണെങ്കിലും
ഇന്ന് ഒരുപാട്‌ സ്ത്രീകൾ ഒറ്റക്ക്‌ ബസ്‌ കയറിയും, സ്കൂട്ടറിൽ പോയും, കാറോടിച്ചും സ്ഥലങ്ങൾ കാണുവാൻ പോകാറുണ്ട്‌. അത്‌ പുരോഗമനത്തിന്റെ നല്ല ലക്ഷണമാണ്‌.

ഈ ഫേസ്‌ ബുക്കിൽ തന്നെ ചിലർ അതിനുദാഹരണങ്ങളാണ്‌.

ഇവരുടെ പ്രൊഫെയിലുകൾ നോക്കിയാൽ സമയം കിട്ടുമ്പോഴൊക്കെ, കുടുംബമായും ഒറ്റക്കും യാത്ര ചെയ്ത്‌ യാത്രാ തലത്തിൽ ജീവിതം ആഘോഷിക്കുന്ന വിവരമുള്ള സ്ത്രീകളാണ്‌. അതിൽ ചിലർ എന്റെ ഫേസ് ബുക്കിലുണ്ട്.

ഇതിൽ ചിലർക്ക്‌ ജോലിയുണ്ട്‌, കുടുംബവുമുണ്ട്‌, അതെല്ലാം നോക്കുകയും വേണം, എന്നിട്ടും യാത്രകൾക്ക്‌ സമയം കണ്ടെത്തുന്നു എന്നത്‌ അംഗീകരിക്കേണ്ട ഒന്നാണ്‌

എല്ലാ സൗകര്യങ്ങളുണ്ടായിട്ടും, ഡ്രൈവിംഗ്‌ അറിഞ്ഞിട്ടും വീടിനുള്ളിൽ സീരിയലും കണ്ട്‌ ബോറഡിച്ചിരിക്കുന്ന സ്ത്രീകൾ അടുത്തുള്ള സ്ഥലങ്ങളെങ്കിലും സന്ദർശ്ശിച്ച്‌ കുറച്ച്‌ കാറ്റും വെളിച്ചവും കൊണ്ടുവെന്നോർത്ത്‌ ഒരു കുഴപ്പവുമില്ല.

സ്ത്രീ പുരോഗമനത്തിൽ യാത്രകൾക്ക്‌ ഒത്തിരി സ്ഥാനമുണ്ട്‌.

പലവിധ സാമൂഹിക ചുറ്റുപാടുകൾ, കുടുംബ പശ്ചാത്തലങ്ങൾ, കലാ, കായിക, ജോലി സാംസ്ക്കാരിക വ്യത്യാസങ്ങൾ, ചരിത്ര സംഭവങ്ങൾ, ഭാഷാ പ്രയോഗങ്ങൾ, പല നാട്ടിലേയും ഭക്ഷണ, പാചക, രുചി, കൃഷി, കാലാവസ്ഥ വൈവിധ്യങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ നേരിട്ടുള്ള അനുഭവസമ്പത്തും അറിവും ലഭിക്കുന്നതിനോടൊപ്പം, സ്ത്രീയുടെ സാമൂഹിക മാനസിക കെട്ടുറപ്പ്‌ വളരുകയും ചെയ്യും എന്ന ഗുണം കൂടി ഒരോ യാത്രകളൂം നേടി തരും.

യാത്രകൾക്ക്‌ പണം വേണം. അതാണ്‌ സാധാരണക്കാരുടെ പ്രതിസന്ധി. നിങ്ങൾ വിചാരിച്ചാൽ അത്‌ സാധിക്കും. ലഭിക്കുന്ന പണത്തിൽ നിന്ന് മിച്ചം പിടിച്ച്‌ കൂട്ടി വെച്ചാൽ ചെറിയ യാത്രകൾക്ക്‌ ഉപയോഗിക്കാം.

അതി സമ്പന്നരുടെ യാത്രകൾ നോക്കിയാൽ അന്തവും കുന്തവും ഉണ്ടാവില്ല. നിങ്ങൾക്ക്‌ പറ്റുന്ന പോലെ നമ്മുടെ കേരളം എന്ന സ്ഥലത്ത്‌ തന്നെ എന്തിനേറെ പറയുന്നു, നിങ്ങളുടെ ജില്ലയിൽ തന്നെ ഒരുപാട്‌ സ്ഥലങ്ങൾ കാണാനുണ്ട്‌.

യാത്രകൾ സ്ത്രീകൾ ശീലമാക്കുക. അത്‌ നല്ലതാണ്‌. ഭർത്താവ് കൊണ്ടു പോകുന്നില്ലായെങ്കിൽ, നിങ്ങൾക്ക് യാത്രകൾ ഇഷ്ടമാണെങ്കിൽ സ്വയം പോവുക. മറ്റുള്ള കാര്യങ്ങൾ പോലെ യാത്രകളും നിങ്ങളുടെ അവകാശമാണ്.

വിവാഹിതർ അല്ലെങ്കിൽ നിങ്ങളുടെ അച്ഛനോ അമ്മയോ ടൂറിന് വിടുവാൻ അല്പം ബുദ്ധിമുട്ടുള്ള മനസ്സാണെങ്കിൽ, ജോലി നേടി പണമുണ്ടാക്കി ആഘോഷിക്കുക. അല്ലാതെ വേറെ നിവ്യത്തിയില്ലല്ലോ. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും ഒരു കാരണമാകാം.
ശ്രമിച്ചാൽ നടക്കാത്ത ഒന്നുമില്ല.

ജെപി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.