മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്

4510
Jijo Puthanpurayil എഴുതുന്നു

മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്. കിട്ടേണ്ടവരിൽ നിന്നും കിട്ടേണ്ട പ്രണയം കിട്ടിയില്ലെങ്കിൽ സാധാരണ സ്ത്രീകൾ എല്ലാ മോഹങ്ങളും, ആശകളും, പ്രണയവും കാഞ്ചന കൂട്ടിലിട്ട്‌ പൂട്ടി വെക്കുകയാണ് പതിവ്. വൈദ്യ ശാസ്ത്ര പ്രകാരം പറഞ്ഞാൽ മയക്കി കിടത്തിയിരിക്കുകയാണ്. ഒരു ഗാഢ നിദ്രയിൽ എന്ന പോലെ.

അവളിലെ പ്രണയത്തെ ഉണർത്തുവോളം അവൾക്ക് നല്ല ഇന്ദ്രിയ ജയമാണ്. ആർക്കും പെട്ടെന്ന് കീഴ്പ്പെടുത്താൻ പറ്റാത്ത കോട്ട പോലെ അവളുടെ വികാരങ്ങൾക്ക് ചുറ്റും അവൾ തന്നെ വേലി കെട്ടിയുറപ്പിക്കും.

പ്രത്യയ ശാസ്ത്രങ്ങൾക്കോ, ഉപദേശങ്ങൾക്കോ ആധുനിക ജീവിത രീതിക്കോ, സ്വാതന്ത്യ ചിറകുകൾക്കോ അവളിലെ മോഹത്തെ ഉണർത്താൻ പറ്റില്ല.

എന്നാൽ ഈ സ്ത്രീകൾക്കൊരു ബലഹീനതയുണ്ട്. ഇംഗ്ലീഷിൽ നാലക്ഷരവും, മലയാളത്തിൽ മൂന്നക്ഷരവുമുള്ള ഒരു വാക്ക്. Love/ സ്നേഹം.

സ്ത്രീയുടെ ഈ ബലഹീനത നന്നായറിയുന്ന പുരുഷന് അധികം നേരം വേണ്ട അവളുടെ കാഞ്ചന കൂട് തുറപ്പിച്ച് അവളിലെ പ്രണയത്തെ ഉണർത്താൻ.

പല കാരണങ്ങൾ കൊണ്ടും മോഹഭംഗം വന്നിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ മനസ്സിലാക്കി ഒന്ന് സ്നേഹിച്ച്, താലോലിച്ച് നോക്ക്, ഒരു കരുതൽ കൊടുത്ത് നോക്ക്. സ്നേഹത്തോടെ മോളേ എന്നൊരു വിളി മതി സാമാന്യ സ്നേഹ ബോധമുള്ള സ്ത്രീകൾ കൂപ്പ്‌ കുത്തി വീഴാൻ. സ്ത്രീക്ക് ഈ ബലഹീനതയുള്ളത് കൊണ്ടാണ് വീണ്ടും വീണ്ടും സ്ത്രീകൾ ചില ചതിക്കെണിയിൽ വീഴുന്നത്. ( ഇതല്ല എന്റെ വിഷയം എങ്കിലും സൂചിപ്പിച്ചു എന്നേ ഉള്ളു)

Image result for crying lady and loverഅതായത് സ്ത്രീയുടെ പ്രണയത്തെ സ്നേഹം കൊണ്ട്, കരുതൽ കൊണ്ട് ആരെങ്കിലുമുണർത്തിയാൽ അത് പിന്നെ അഗ്നി പോലെ ആളിക്കത്തും, സ്നേഹത്തിന്റെ കനലുകൾ ചുട്ടു പഴുക്കും, ആരുണർത്തിയോ അവൻ തന്നെ അവളിലെ അഗ്നിയെ പുണരേണ്ടി വരും. അവളോട് കൂടി സ്നേഹാഗ്നിയിൽ ജ്വലിച്ച് പ്രണയ കനലിൽ ഉരുകേണ്ടി വരും. പിന്നെ അവളുടെ സ്നേഹ കരത്തിൽ നിന്ന് മോചനമില്ല. ചൂടിൽ ഉരുകിയ അവൾ അവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചേരും.

അടർത്തി മാറ്റിയാൽ പിന്നെ അവൾക്കൊരു ജീവിതമില്ല, ഒന്നുകിൽ ഒരിക്കലും ഉണരാതെ മനസ്സ് തളർന്നു കിടക്കും അല്ലെങ്കിൽ മനസ്സും ശരീരവും മണ്ണിനോട് ചേർക്കുമവൾ.

മോഹഭംഗം വന്ന സ്ത്രീകൾക്ക് സ്നേഹം കൊടുക്കരുത്, കരുതൽ അറിയിക്കരുത്, അവളിലെ പ്രണയത്തെ ഉണർത്തരുത്. ഉണർത്താതെയിരിക്കുന്നതിനേക്കാൾ അപകടമാണ് ഉണർത്തിയിട്ട്‌ ഉരുകി ഒട്ടിച്ചേർന്നിട്ട്‌ അടർത്തി മാറ്റുന്നത്. അതിലും ഭേദം അവളെ കൊല്ലുകയാണ് നല്ലത്.

സ്നേഹഭംഗം വന്ന വിവാഹിതകളുടെ പ്രണയത്തെ ഉണർത്തുന്ന പുരുഷ പ്രജകൾക്ക് കഷ്ടം ഉണ്ടാവും. ഉണരാൻ നിന്ന സ്ത്രീകൾക്ക് അതിലും കഷ്ടമുണ്ടാവും. കാരണം വിവാഹിതരായ ആളുകളുടെ പ്രണയ ഉണർത്തൽ താൽക്കാലികമായ ഒന്നാണ്. ശാരീരിക സുഖത്തിനുള്ള ഒരു വഴിയാണ് ഈ സ്നേഹവും കരുതലും.

അങ്ങനെയല്ലെങ്കിൽ ആരുമറിയാതെ ഒരു രഹസ്യ ബന്ധം പച്ചിലകൾടയിൽ വളർന്നു വൻ വൃക്ഷമായി ജീവിതാവസാനം വരെ ഉണ്ടാവും. ഉണർത്തിയാൽ പിന്നെ അവൾ നിങ്ങളെ വിടില്ല. അത്രക്ക് സ്നേഹിച്ച് പോകുമവൾ. നിങ്ങൾക്ക് ഭാര്യയും കുട്ടികളുമുണ്ടെങ്കിലും, നിങ്ങളെ അവളുടെ സ്വന്തമായി കരുതും.

നിങ്ങൾക്ക് പിന്നെ അവളെ മറ്റൊരു ഭാര്യയായി കാണേണ്ടി വരും. അല്ല സൂത്രത്തിൽ തടി തപ്പാനാ ഭാവമെങ്കിൽ, അവൾ വീട്ടിൽ വരും. കാരണം സ്നേഹഭംഗം വന്ന സ്ത്രീകൾക്ക്‌ കരുതൽ കിട്ടിയാൽ അങ്ങനെയാണ്.

അല്ലെങ്കിൽ ഒരു രാത്രിയിൽ കൂടുതൽ നിക്കാത്ത പ്രണയത്തിന് സ്ത്രീക്കും മനസ്സ് വരണം.

അല്ലെങ്കിൽ അവൾ അഗ്നിയാണ്, ദഹിപ്പിച്ചു കളയും. സൂക്ഷിക്കുക, തമാശക്ക് പോലും അവളെ ഉണർത്തരുത്.

ജെപി

Advertisements