കാസ്റ്റിംഗ് കൗച്ച് നെ പറ്റി ചില തോന്നലുകൾ

ജിജു ജിജിത്ത്

അഭിനയ മോഹം ഉള്ള, അത് ഒരു കരിയർ ആയി തിരഞ്ഞെടുത്ത, നല്ല കഴിവുള്ള ഒരു കുട്ടി കാസ്റ്റിംഗ് സമയത്ത് നിർമാതാവ്/നായകൻ/ സംവിധായകൻ പറയുന്നു എനിക്കൊപ്പം സെക്സ് ചെയ്യാൻ തയ്യാറായാലേ ഈ ചിത്രത്തിൽ നിനക്ക് അവസരം തരികയുള്ളു, അല്ലെങ്കിൽ അതിന് തയ്യാറാവുന്ന മറ്റ് ആർക്കെങ്കിലും ആ അവസരം നൽകും, നോക്കൂ കഴിവൊ, സൗന്ദര്യമോ പാഷനോ ഒന്നുമല്ല സെക്സ് ആണ് ഇവിടുത്തെ സെലക്ഷൻ ക്രൈറ്റീരിയ ആയി വർക്ക്‌ ചെയ്യുന്നത്, അങ്ങനെ ഒരു സ്ഥലമായി സ്ത്രീകൾക്ക് സിനിമയെ മാറ്റിയത് ആരാണ്?

Casting Couch ഒരു ആചാരം പോലെ തുടർന്നു പോരുന്നു, അത് ലൈംഗിക ചൂഷണം ആണ്, അത് മനസിലാക്കാൻ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നുമില്ല അതിലെ ഇര ആരാണ്? എന്തായാലും പുരുഷനല്ല (പുരുഷന് casting couch നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ വിരളം ആണ് അതും പുരുഷൻമാരിൽ നിന്ന് തന്നെ ആണ് കൂടുതലായും നേരിടേണ്ടിയും വരുന്നത്) ഇവിടെ ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടാക്കി അതിനെ ഇന്നും യൂസ് ചെയ്ത് സെക്ഷ്വൽ ബെനിഫിറ്സ് നേടുന്നവർ തന്നെയല്ലേ പ്രതിസ്ഥാനത്ത് വരേണ്ടത്?

ആ സിസ്റ്റത്തെ അനുസരിക്കാൻ നിർബന്ധിതരാവുന്ന, ഏതെങ്കിലും ഒരു ഘട്ടത്തിൽ അത് തിരിച്ചറിയാൻ ഉള്ള ബോധം വന്ന് പ്രതികരിച്ചവരെ സ്ലട്ട് ഷെയിം ചെയ്യുകയും, സെക്സ് ചെയ്താൽ റോൾ തരാം ഇല്ലെങ്കിൽ സെക്സ് തരാൻ റെഡി ആയ മറ്റാർക്കെങ്കിലും കൊടുക്കും എന്ന് പറഞ്ഞു മാനിപുലേറ്റ് ചെയ്ത് ഉപയോഗിച്ചവനെ വിശുദ്ധനും ആക്കി വാഴ്ത്തിപ്പാടുന്നത് കാസ്റ്റിംഗ് കൗച്ച് എന്ന മനുഷ്യത്വ രഹിതമായ പരിപാടിക്ക് ഏറാൻ മൂളുന്ന ഇടപാട് ആണ്

വിജയ് ബാബു ലൈവ് വന്ന ശേഷം വിജയ് ബാബുവിന് അറിഞ്ഞോ അറിയാതെയോ സപ്പോർട്ട് കൊടുക്കുന്ന ആളുകൾ ഒന്ന് ചിന്തിച്ചു നോക്കൂ നിങ്ങൾ അഭിനയിക്കാൻ കഴിവും അഭിനിവേശവും ഉള്ള ഒരാളാണ്, പക്ഷേ നിങ്ങൾക്ക് അവസരം കിട്ടാൻ സെക്സ് ചെയ്തേ പറ്റൂ എന്ന കണ്ടീഷൻ മുന്നിൽ വെക്കുന്നു, എല്ലാവരും ഇങ്ങനെ ഒക്കെ ആണ് വലിയ നടനും നടിയും ഒക്കെ ആവുന്നത് എന്നൊക്കെ പറഞ്ഞു മാനിപുലേറ്റും ചെയ്യുന്നുണ്ട്, നിങ്ങൾ മനസ്സില്ലാ മനസോടെ സെക്സ് ചെയ്യാൻ സമ്മതിക്കുന്നു, എന്നാൽ പിന്നീട് അയാളുടെ താല്പര്യങ്ങൾക്ക് എല്ലാത്തിനും വഴങ്ങികൊടുക്കേണ്ട അവസ്ഥ വരുന്നു,

താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല എന്ന് പറഞ്ഞതിന് ശാരീരികമായി ഉപദ്രവിക്കുന്നു ചവിട്ടും തുപ്പും ഏറ്റു വാങ്ങിയ നിങ്ങൾ പരാതിപ്പെടുമ്പോൾ നിങ്ങളെ ഉപയോഗിച്ച വ്യക്തി ലൈവ് വന്ന് നിങ്ങളെ slut shame ചെയ്യാനും നിങ്ങളെ സൈബർ അറ്റാക്ക് നടത്താനും ഉള്ള ഡോഗ് വിസിൽ നൽകുന്നു, “പൊതു” സമൂഹം ആ ഡോഗ് വിസിൽ ഏറ്റെടുത്തു നിങ്ങളെ അപമാനിക്കുന്നു, sex എന്നത് രണ്ട് പേർ പരസ്പര സമ്മതത്തോടെ ചെയ്യാത്ത ഏത് സാഹചര്യത്തിലും അത് റേപ്പ് തന്നെ ആണ്

casting couch ന്റെ കാര്യത്തിൽ അത് മാനിപ്പുലേറ്റഡ് റേപ്പ് ആണ്, ജോലി കിട്ടണമെങ്കിൽ എന്റെ കൂടെ കിടന്നോളൂ ഇല്ലെങ്കിൽ ജോലി ഇല്ല എന്ന് പറയുന്നവൻ ആരാണോ, അവനാണ് വില്ലൻ മീശ പിരിച്ചു ലൈവ് വന്നാലും, ഇല്ലെങ്കിലും.

Leave a Reply
You May Also Like

”ഒരേ പകൽ…” പൂക്കാലം വീഡിയോ ഗാനം

പൂക്കാലം വീഡിയോ ഗാനം വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ…

ഭർത്താവിന് ‘പരസ്ത്രീബന്ധം’, നടി അസിൻ വിവാഹ മോചനത്തിനൊരുങ്ങുന്നു?

ഭർത്താവിന് ‘പരസ്ത്രീബന്ധം’, നടി അസിൻ വിവാഹ മോചനത്തിനൊരുങ്ങുന്നു? തമിഴ് സിനിമയിലെ മുൻനിര നടിയായ അസിൻ ഭർത്താവ്…

വിക്രമുമായുള്ള ചുംബനരംഗത്തിൽഛര്‍ദ്ദിക്കാനാണ് തോന്നിയതെന്ന് ഐശ്വര്യ, വീഡിയോ കാണാം

ഇതിഹാസ നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1989ൽ…

പൈങ്കിളി സാഹിത്യം, പൈങ്കിളി കഥ , പൈങ്കിളി പ്രേമം എന്നൊക്കെ പറയാറുണ്ട്, പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ?

പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ? അറിവ് തേടുന്ന പാവം പ്രവാസി പൈങ്കിളി സാഹിത്യം,…