ചിലർക്ക് തലകുനിക്കേണ്ടിവരും കാലത്തിന്റെ ചില നിയോഗങ്ങൾക്കുമുന്നിൽ

0
125
Jiju Kallambalam
ചിലർക്ക് തലകുനിക്കേണ്ടിവരും കാലത്തിന്റെ ചില നിയോഗങ്ങൾക്കുമുന്നിൽ. ഓർമ്മയുണ്ടോ 19 വർഷങ്ങൾക്കു മുൻപ് ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസുകാരി അസ്‌ന എന്ന പിഞ്ചുകുട്ടിയെ ആർ.എസ്.എസുകാർ ബോംബെറിഞ്ഞു കാൽ ചിന്നഭിന്ന
മാക്കിയത് നിങ്ങളിൽ പലരും മറന്നാലും ഇന്നും നടക്കുമ്പോൾ അസ്ഥിയിൽ സ്റ്റീൽ ഉരസ്സി മുട്ടുന്ന
നീറുന്ന വേദന പേറി നടക്കുന്ന അസ്‌നയും രാക്ഷ്ട്രീയ നരാധമാൻ മാരുടെ അസുരഭാവം കണ്ടുമടുത്ത കാലവും ഒന്നും മറന്നിട്ടില്ല .അതാണ് തന്റെ ജീവിതം തച്ചുടച്ച നാട്ടിൽ അവരെത്തന്നെ ചികിൽസിക്കാൻ കാലത്തിന്റെ നിയോഗമേറ്റെടുത്ത് അസ്‌ന ഡോക്ടറായി എത്തുന്നത് …തന്റെ ജീവിതം ഇരുട്ടിൽ എറിയ
പ്പെട്ടവർക്കുമുന്നിൽ അത് അസ്‌നയുടെ മനസിന്റെ പകപോക്കലുകൂടിയാണെന്നു പറഞ്ഞാൽ തെറ്റില്ല .കാരണം അത്രമാത്രമാണ് അസ്‌ന ഈ കാലംകൊണ്ട് ജീവിതത്തിൽ നരകിച്ചു തീർത്തത് .പത്തൊൻപതു വർഷം മുൻപുകണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറിൽ കാലു
തകർന്ന് ചോരയിൽ കുളിച്ചു കിടന്ന ആറു വയസ്സുകാരി അസ്നയല്ല ഇത്. ആത്മവിശ്വാസത്തിന്റെ ഊന്നുവടിയേന്തി ഉയരങ്ങൾ കീഴടക്കിയ ഡോ. അസ്നയാണ്. സ്വന്തം നാട്ടിൽ, ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി അസ്ന ഇന്നു ചുമതലയേൽക്കുമ്പോൾ കണ്ണൂർ
ഒരു മുറിപ്പാടു കൂടി മായ്ക്കുകയാണ്, ഈ പെൺകുട്ടിയുടെ ഇച്ഛാശക്തിക്കു മുൻപിൽ അക്രമ രാഷ്ട്രീയം ഒരിക്കൽ കൂടി തോൽക്കുന്നു. 2000 സെപ്റ്റംബർ 27ന്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബിജെപി പ്രവർത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാൽ നഷ്ടപ്പെട്ടത്.മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ. അക്കാലത്തു ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം വളർത്തിയത്. പാഴ്ക്കിനാവ് എന്നു സഹതപിച്ചവരുണ്ട്
പക്ഷേ, നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാൻ അച്ഛൻ
നാണു കട നിർത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛൻ സ്കൂളിലെത്തിച്ചത്. കൃത്രിമക്കാലിൽ വിജയത്തിലേക്കു കുതിച്ചു അവൾ. ആഗ്രഹം പോലെ കോഴിക്കോട്ഗ വ. മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം. നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നതായിരുന്നു വെല്ലുവിളി.
കണ്ണൂരിലെ കെഎസ്‌യു നേതാവ് റോബർട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നൽകിയ നിവേദനത്തെ തുടർന്ന്, 38 ലക്ഷം രൂപ ചെലവിൽ കോളജിൽ ലിഫ്റ്റ് സ്ഥാപിച്ചു. പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാർ 15 ലക്ഷം രൂപ സമാഹരിച്ചു നൽകിയിരുന്നു. ഡിസിസി വീടു നിർമിച്ചു നൽകി. ഹൗസ് സർജൻസി പൂർത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരിൽ ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നൽകാൻ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളുവെങ്കിലും അസ്നയ്ക്ക് അതു പോലും വലിയ ദൂരമാണ്. കൃത്രിമക്കാൽ ശരീരവുമായി ഇണങ്ങിച്ചേരാത്തതിന്റെ വേദനയും അസ്വസ്ഥതയും ഇപ്പോഴുമുണ്ട്. എങ്കിലും അവൾ ഇന്നു മുതൽ ആ ദൂരം നടന്നു തീർക്കും സങ്കടകാലങ്ങളിൽ ചേർത്തുപിടിച്ച നാടിനോടുള്ള കടം വീട്ടാനെന്ന പോലെ.