ജിം തോമസ് കണ്ടാരപ്പള്ളിയിൽ (Jim Thomas Kandarappallil ) എഴുതുന്നു 

തങ്ങളുടെ സ്ഥാപനങ്ങളിൽ മുഖം മറച്ചുകൊണ്ട് ഒരു സ്ത്രീയും പഠിക്കാനോ, പഠിപ്പിക്കാനോ വരേണ്ടതില്ല എന്ന തീരുമാനത്തിലൂടെ, ഞമ്മളും ‘ഗഫൂർക്കാ ദോസ്ത് ‘ ആയിരിക്കുകയാണ്.

ഈ കാലഘട്ടത്തിലും, ക്ലസ്സ്മുറികളിൽ പോലും മുഖം മറച്ചിട്ടിരിക്കെണ്ടി വരിക എന്നത്, ഒരു സ്ത്രീയെ സംബദ്ധിച്ചുട്ടുള്ള ഏറ്റവും വലിയ ഗതികേടാണ്. അങ്ങിനെ ഒരു മതം പറയുന്നുണ്ടെങ്കിൽ, ആ മതത്തിന്റെയോ അതിലെ ദൈവത്തിന്റെയോ ഡ്രൈവർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യേണ്ടത് തന്നെയാണ്.

ഗോത്രകാലത്തെഴുതപ്പെട്ട ഗ്രന്ഥാതാളുകളിലൂടെ ചികഞ്ഞിറങ്ങി, സ്ത്രീ അത് ധരിക്കണം- ഇത് ധരിക്കരുത് എന്നൊക്കെ ഇന്നും അനുശാസിക്കുന്ന സൊ കാൾഡ് മതപുരോഹിതപണ്ഡിത വിവരദോഷികളുടെ ആസനത്തിൽ അമിട്ട് തിരുകി അന്യഗ്രഹത്തിലേക്കു പറഞ്ഞു വിടുകയാണ് ആദ്യം ചെയ്യേണ്ടത്.

Related imageവേഷവിധാനത്തിലൂടെ വ്യക്തിയുടെ മതം അടയാളപ്പെടുത്തുന്നത് പുരോഗമനകാലഘട്ടത്തിനു ചേർന്നതല്ല.

ക്രിസ്ത്യാനികളുടെ ഇടയിൽ ഉള്ള കന്യകസ്ത്രീകളുടെ കാര്യം തന്നെ എടുത്താൽ, തങ്ങൾ ക്രിസ്തുവിന്റെ മണവാട്ടിമാർ ആണെന്നാണ് ആ വേഷവിധാനത്തിലൂടെ അവർ സമൂഹത്തിനോട് വിളിച്ചു പറയുന്നത്- അവർ ആരുടെ മണവാട്ടി ആണെന്നുള്ളത് സമൂഹത്തെ സംബന്ധിച്ചിടത്തോളം വിഷയം അല്ലാതിരുന്നിട്ടും.

കന്യക ആയി ജീവിതകാലം മുഴുവൻ തുടരുവാൻ ഒരു സ്ത്രീക്ക് അവകാശം ഉണ്ട്. അതവരുടെ സ്വാതന്ത്ര്യവുമാണ്. പക്ഷെ, അതിങ്ങനെ ഒരു പ്രേത്യേക വേഷവിധാനത്തിലൂടെ നാട്ടുകാരോട് വിളിച്ചു പറയേണ്ടുന്ന കാര്യം അവർക്കില്ല. ഒരു പാട് സ്ത്രീകൾ, കന്യകയായി തന്നെ, ഒരു വേഷവിധാനത്തിന്റെ പിൻബലവും ഇല്ലാതെ പൊതു സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുമ്പോൾ,ഒരുകൂട്ടർ മാത്രം അടിച്ചേല്പിക്കപ്പെട്ട വസ്ത്രധാരണരീതിയുമായി (അതും കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത) തങ്ങളുടെ കന്യക ജീവിതം എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ എടുത്തുകാണിക്കുന്നതു അപലപനീയം തന്നെ ആണ്.

കന്യാസ്ത്രികൾ കന്യകയായി ഇരിക്കുകയും ആ വേഷം ധരിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് ഇത്രയും കാലം ആലോചിച്ചിട്ടും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. ഇടയ്ക്കാണ് ആരോ പറഞ്ഞത് അവർ യേശുക്രിസ്തുവിന്റെ മണവാട്ടിമാർ ആണെന്ന്. ബൈബിളിൽ എവിടെയെങ്കിലും യേശുക്രിസ്തു കന്യകമാരെ ‘പൂശാൻ’ മുട്ടി നടന്നതായി വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാൽ നൊടിയിടയ്ക്കുള്ളിൽ ഒരായിരം കന്യകമാരെ അദ്ദേഹത്തിന്റെ മുന്നിൽ നിർത്തുവാനും സാധിക്കും.

Related imageപിന്നെ എന്തിനാണ്, വേറൊരു കൂട്ടർ പതിനാറും പതിനേഴും വയസ്സുള്ളപ്പോൾ മുതൽ, ശരീരം മുഴുവൻ മൂടിയ ഈ വസ്ത്രങ്ങളും അണിഞ്ഞു എഴുപതു എൺപതു വയസ്സുവരെ ഞങ്ങൾ മണവാട്ടിമാരാണ് എന്ന് പറഞ്ഞു ജീവിക്കുന്നത്- ജീവിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നില്ല…???!!!

കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ ഇത്തരം കോപ്രായങ്ങൾ ക്രിസ്ത്യൻ സഭകൾ നിർത്തണം. ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആണ് നിങ്ങള്ക്ക് ആളുകളെ വേണമെങ്കിൽ- ആ പ്രവർത്തനങ്ങളിൽ നന്മയുണ്ടെങ്കിൽ- ജാതി മതഭേതമന്യേ ആയിരങ്ങൾ അതിനു തയ്യാറായി വരും.

അതിനുവേണ്ടി, ഇനിയും ഈ പാവപ്പെട്ട പെൺകുട്ടികളെ നെടുങ്കൻ കുപ്പായങ്ങളും അണിയിച്ചു അവരുടെ ജീവിതം തുലയ്ക്കല്ലേ.
അവർ നല്ല വസ്ത്രങ്ങൾ ധരിക്കട്ടെ; വിവാഹം കഴിക്കുകയോ കഴിക്കാതെയോ ജീവിക്കട്ടെ; യേശുക്രിസ്തു, തന്റെ പിതാവിനോട് പറഞ്ഞു വേറെ പെണ്ണന്വേഷിക്കട്ടെ..

അല്ല പിന്നെ-

പെൺവിരുദ്ധ ദൈവങ്ങളോടും മതങ്ങളോടും അതിലെ ആണധികാരത്തോടും മരുഭൂമിയിൽ പോയി തലപൂഴ്ത്താൻ പറയുക.

ങ്ങള് പൊളിക്ക് പെണ്ണുങ്ങളെ…!!

-ജിം തോമസ് കണ്ടാരപ്പള്ളിയിൽ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.