എവിടെ നിന്നാണ് മേത്തക്ക് ഷെയർ വാങ്ങുവാൻ അത്രയധികം പണം എന്ന് ആർക്കും അറിയില്ലായിരുന്നു !

239

Jimmy Jose

ഷെയർ മാർക്കറ്റിനെ കുറിച്ച് അറിയാവുന്നവർ ഹർഷദ് മേത്ത എന്ന പേര് കേട്ടിട്ടുണ്ടാവും . ഹർഷദ് മേത്ത ജനിച്ചത് ഗുജറാത്തിൽ ആണ് . ബിരുദ പഠനത്തിന് ശേഷം ചെറിയ എക്സിക്യൂട്ടീവ് ജോലികൾ ചെയ്താണ് ഹർഷദ് മേത്ത തന്റെ കരിയർ ആരംഭിക്കുന്നത് . ഇന്നത്തേത് പോലെ ഓൺലൈൻ ട്രേഡിങ് ഇല്ലാതിരുന്ന ആ കാലത്തു ബ്രോക്കർമാർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എത്തി ലേലം വിളിച്ചാണ് ഇടപാട് നടത്തിയിരുന്നത് . 1980 കളുടെ തുടക്കത്തിൽ മേത്ത സ്വന്തമായി ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനം ആരംഭിച്ചു . സാവധാനത്തിൽ ബിസിനസ് വർദ്ധിപ്പിച്ചു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മാത്രമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത് . ചില പ്രത്യേക കമ്പനികളുടെ ഷെയർ മേത്ത വാങ്ങി കൂട്ടി . ACC സിമന്റ് , റിലയൻസ് തുടങ്ങിയവ ആയിരുന്നു മേത്തയുടെ പ്രിയപ്പെട്ട കമ്പനികൾ . 200 രൂപ വിലയുണ്ടായിരുന്ന ACC സിമന്റ് 9000 രൂപയിലേക്കു എത്തി . പല കമ്പനികളും undervalued ആണ് എന്നാണ് മേത്ത ഇതിനു കാരണമായീ പറഞ്ഞിരുന്നത് . ഇതേ തുടര്ന്നു പൊതുജനങ്ങളും മറ്റു സ്ഥാപനങ്ങളും ഷെയർ വാങ്ങി കൂട്ടുവാൻ തുടങ്ങി .

മേത്ത താൻ വാങ്ങിയ വിലയിൽ നിന്നും വളരെ ഉയർന്നപ്പോൾ ഷെയർ വിൽക്കുകയും ചെയ്‌തു . എവിടെ നിന്നാണ് മേത്തക്ക് ഷെയർ വാങ്ങുവാൻ അത്രയധികം പണം എന്ന് ആർക്കും അറിയില്ലായിരുന്നു . മേത്ത തന്റെ ബിസിനസ് തുടർന്നുകൊണ്ട് ഇരുന്നു . അക്ഷരാർഥത്തിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഒരു വെക്തി നിയന്ത്രിക്കാൻ തുടങ്ങി . ഇൻവെസ്റ്റ്മെന്റ് രംഗത്തെ ഏറ്റവും വലിയ സമ്പന്നന്മാരിലൊരാളായി മേത്ത മാറി .

ഉയർന്ന നിലവാരത്തിൽ വിനിമയം നടക്കുന്ന പല കമ്പനികളും ഓവർ വാല്യൂട് ആണ് എന്ന് പലർക്കും തോന്നി തുടങ്ങി . അപ്പോഴും എങ്ങനെയാണ് ഇത് സാധിക്കുന്നതെന്നു ആർക്കും അറിയില്ലായിരുന്നു . ഇന്ത്യൻ ബാങ്കിങ് രംഗത്തെ പഴുതുകൾ ആണ് മേത്ത ഈ തിരിമറിക്കു ഉപയോഗപ്പെടുത്തിയത് . ആ കാലത്തു ബാങ്കുകൾ നേരിട്ടു ഷെയർ മാർക്കറ്റിൽ നിന്നും ഷെയർ വാങ്ങാറില്ലായിരുന്നു . ഏതെങ്കിലും ഷെയർ ബ്രോക്കെർ വഴിയായിരുന്നു അത് ചെയ്തിരുന്നത് . നാലോളം ബാങ്കുകൾ മേത്തയുടെ ബ്രോക്കിങ് സ്ഥാപനം വഴിയാണ് ഷെയർ മാർക്കറ്റിൽ നിന്നും ഷെയർ വാങ്ങിയിരുന്നത് .

ബാങ്കുകളിൽ നിന്ന്നും മുൻകൂറായി പണം വാങ്ങുന്ന മേത്ത , ആ പണം ഉപയോഗിച്ച് ഷെയർ മാർക്കറ്റിൽ ഷെയർ വലിയ തോതിൽ വാങ്ങി . അങ്ങനെ കമ്പനികളുടെ ഷെയർ പ്രൈസ് കൃത്രിമമായീ വർദ്ധിപ്പിച്ചു. വില കൂടിയപ്പോൾ കൈയിലുള്ള ഷെയർ വിറ്റു ലാഭം ഉണ്ടാക്കി . ബാങ്കിന്റെ പണം തിരികേ നൽകി . പലിശ വാഗ്ദാനം ചെയ്തും ബാങ്കിൽ നിന്നും പണം വാങ്ങിയിരുന്നു .

Huge Tax Relief For Harshad Mehta Family As ITAT Orders Deletion Of Rs.2014  Crores From Income [Read Order]മേത്തയുടെ വാക്കുകൾ വിശ്വസിച്ച നിക്ഷേപകർക്കും കമ്പനികൾക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടായി . ഏകദേശം 4000 കോടി രൂപയുടെ നഷ്ടം ഇതുമൂലം ഉണ്ടായതായീ കാണക്കാക്കകപ്പെടുന്നു. ഈ വാർത്തകൾ പുറത്തു വന്നപ്പോൾ സിബിഐ ഹർഷദ് മേത്തയെ അറസ്റ്റ് ചെയ്തു . ഹർഷദ് മേത്ത കുംഭകോണം ഇന്ത്യൻ ഫിനാൻഷ്യൽ സെക്ടറിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ചു . ഓഹരി വിപണിയിലേ നയങ്ങൾ രൂപീകരിക്കാനും നിയന്ത്രിക്കാനും വേണ്ടി സെബി രൂപവൽക്കരിക്കപ്പെട്ടു എന്നതാണ് അതിലൊന്ന് . എന്തായലും ഹർഷദ് മേത്തക്കു മുന്പും ശേഷവും എന്നാണ് ഇന്ത്യൻ സ്റ്റോക്ക്മാർക്കറ്റ് അറിയപ്പെടുന്നത് . അറസ്റ്റിനെ തുടർന്ന് ജയിലിൽ ആയ മേത്ത 2001-ൽ മരണമടഞ്ഞു.