fbpx
Connect with us

Featured

ബരണ ഗടന ചെത്തായിട്ട് മാത്രം കാര്യല്ല , ഗഡീ 

മ്മ്‌ടെ രാജ്യം ഇങ്ങനെ നിക്കുന്നത് നാല് കാലിൽ ആണല്ലോ . ത്രിതീയ ദൈവവും മ്മൾ ജനങ്ങളും .നാൽക്കാലി രാജ്യം . പ്ലീസ് നോട്ട് . പശുവോ , മൃഗങ്ങളോ ഒന്നും അല്ല ഉദ്ദേശിച്ചത് .ജനങ്ങളെ മാറ്റിയാൽ ബാക്കി ഉള്ളത്

 110 total views

Published

on

ഡോ. ജിമ്മി മാത്യു 

ബരണ ഗടന ചെത്തായിട്ട് മാത്രം കാര്യല്ല , ഗഡീ 

മ്മ്‌ടെ രാജ്യം ഇങ്ങനെ നിക്കുന്നത് നാല് കാലിൽ ആണല്ലോ . ത്രിതീയ ദൈവവും മ്മൾ ജനങ്ങളും .നാൽക്കാലി രാജ്യം . പ്ലീസ് നോട്ട് . പശുവോ , മൃഗങ്ങളോ ഒന്നും അല്ല ഉദ്ദേശിച്ചത് .ജനങ്ങളെ മാറ്റിയാൽ ബാക്കി ഉള്ളത് ത്രിതീയ ദൈവം :പിതാവ് – മ്ബേദ്കർ കാരനോർടെ ബരണ ഗഡന .പുത്രൻ – ഗാന്ധി അപ്പൂപ്പന്റെ മാനസ പുത്രൻ നെഹ്‌റുമ്മാൻ.പരിശുദ്ധാത്മാവ് – കൊല്ലപ്പെട്ട ഗാന്ധി അപ്പൂപ്പന്റെ പ്രേതം .
പതിയെ പ്രേതവും നെഹ്‌റുമ്മാൻറെ നീണ്ട നിഴലും നമ്മെ വിട്ടു പോവുന്നതോടെ , മ്മക്ക് ഒരു വിചാരണ്ട്‌ :- അപ്പന്റെ വാക്കുകൾ ചാവൂല്ലല്ലോ ?! ഏത് ? ഭരണ ഘടന അവിടെ തന്നെ ഉണ്ടല്ലോ .അത് നമ്മളെ ലച്ചിപ്പോം !! വേണമെന്നില്ല. അതായത് , ഉന്നത സംസ്കാര , അതി തീവ്ര രാജ്യസ്നേഹികളേ , വെറും ടാക്സ് മാത്രം കൊടുത്ത് , നിയമങ്ങൾ മാത്രം അനുസരിച്ച് , വാൽ സദാ ആട്ടാതെ മടക്കി വച്ച് നടക്കുന്ന സാദാ പൗരന്മാരെ :

നമുക്ക് പതിനെട്ട് വയസ്സ് ഉള്ളപ്പോൾ മ്മ്‌ടെ അപ്പൻ ചാവാൻ കിടക്കുക ആണെന്ന് വിചാരിക്കുക . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ . അപ്പൻ കുറെ ഉപദേശങ്ങൾ തന്നിട്ട് മരിക്കുന്നു . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഉപദേശം . അതനുസരിച്ചേ നമ്മൾ ജീവിക്കു എന്ന് നമ്മൾ വിചാരിക്കുന്നു . ഉറച്ച തീരുമാനം !! സ്ട്രോങ്ങ് റെസൊല്യൂഷൻ . നമ്മൾ ഇങ്ങനെ ജീവിച്ചു പോവുക ആണ് . പ്രശ്നങ്ങൾ വരുന്നു ! മൊബൈൽ ഫോൺ ആധാറുമായി ലിങ്ക് ചെയ്യാമോ ?ഇന്റർനെറ്റ് എന്തിനൊക്കെ ഉപയോഗിക്കാം ?വ്യാജ ഫോർവേർഡുകൾ എങ്ങനെ തിരിച്ചറിയാം ?ഫേസ് ബുക്കിൽ എന്തൊക്കെ പോസ്റ്റാം ?വാട്ട്സാപ്പിൽ ചാറ്റാൻ വരുന്ന സുന്ദരികളെ (സുന്ദരന്മാരെ) എങ്ങനെ ഡീൽ ചെയ്യണം ?

അപ്പൊ എന്തുട്ടാ ചെയ്യാ ? അപ്പൻ മരിക്കുമ്പോ മൊബൈലുമില്ല , നെറ്റുമില്ല , വാട്ടിയ ആപ്പുമില്ല . വാട്ടിയ കപ്പയും വാറ്റിയ ചാരായവുമേ ഉള്ളു . വാട്ടുകപ്പ നല്ല ടച്ചിങ്‌സ് ആണ് വാറ്റ് ചാരായത്തിന് എന്ന് അപ്പൻ പറഞ്ഞിട്ടുണ്ട് . കെണ്ടക്കി ഫ്രൈഡ് ചിക്കനും ഗ്ലെൻ ഫിഡിച്ച് സിംഗിൾ മാൾട്ടും കോമ്പിനേഷൻ ആണോന്ന് അപ്പൻ പറഞ്ഞിട്ടില്ല!അതായത് , അപ്പന് ആകെ പറയാവുന്നത് :”മോനെ, (മോളെ) – ആഴ്ചയിൽ രണ്ടെണ്ണം വേണേൽ വിട്ടോ . കൂടരുത് , കേട്ടോ ” – എന്നതാണ് . അതിൽ തന്നെ പ്രശ്നങ്ങൾ ഉണ്ട് . – ഭാവിയിൽ കഞ്ചാവ് നിയമവിധേയം ആക്കിയേക്കാം . അപ്പൊ അത് അടിക്കാമോ ? എത്ര കേറ്റാം ? – ജോലി സമയത്ത് , ശുദ്ധ ഗാന്ധിയൻ ബോസുമായുള്ള മീറ്റിങ്ങിന് തൊട്ടു മുൻപാണ് രണ്ടെണ്ണം വീശുന്നതെങ്കിലോ ?- ലോ , ലോ ?ചുരുക്കം പറഞ്ഞാൽ , സ്വന്തം വകതിരിവ് ഉപയോഗിക്കാതെ യാതൊരു രക്ഷയുമില്ല എന്നർത്ഥം .ഇക്കാലത്ത് , ജനാധിപത്യങ്ങൾ മരിക്കുന്നത് വെടിയൊച്ചയോടെ ആവണമെന്നില്ല . ഒരു പ്രെസിഡന്റിന്റെയോ പ്രധാനമന്ത്രീയുടേയോ പ്രാണവെപ്രാളത്തിലുള്ള ആർത്തനാദം ആസ്ഥാന വസതിയിൽ മുഴങ്ങണം എന്നില്ല . ടാങ്കുകൾ തലസ്ഥാന നഗരിയിലെ റോഡുകളെ അലങ്കരിക്കണമെന്നും , പുതിയ ഒരു ചുള്ളൻ പതിനൊന്നു മീശയുമായി അലർച്ചയോടെ ടീ വീ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടണം എന്നുമില്ല .

Advertisementകഴിഞ്ഞ പത്തു മുപ്പത് കൊല്ലമായി , ജനാധിപത്യങ്ങൾ മരിക്കുന്നത് തിരഞ്ഞെടുത്ത സർക്കാരുകൾ മൂലമാണ് . ഹ്യൂഗോ ചാവെസിനെ നോക്കു . ഒരു ജനാധിപത്യ രാജ്യം ആയിരുന്ന വെനിസുവേല , തനി ഏകാധിപത്യം ആയത് അവിടത്തെ ജനങ്ങൾ തന്നെ അറിഞ്ഞത് ഒരു രണ്ടു പതിറ്റാണ്ടു കൊണ്ടാണ് . റഷ്യ , ശ്രീലങ്ക , ടർക്കി , ഉക്രൈൻ, ഹാങ്കറി , പോളണ്ട് , അങ്ങനെ പട്ടിക നീളുന്നു . ആസനത്തിൽ ചെറു ചൂട് തട്ടി സുഖം പിടിച്ചിരിക്കുന്ന ജനങ്ങൾ , ആകെ മൊത്തം പൊള്ളി മരണാസന്നർ ആവുമ്പോൾ ആണ് കാര്യം തിരിച്ചറിയുന്നത് .
പലപ്പോഴും ഭരണഘടനയും , കോടതികളും , നിയമവ്യവസ്ഥയും ഉപയോഗിച്ച് , ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു, അഴിമതി തടയുന്നു എന്ന വ്യാജേന ഒക്കെ ആവാം അതിന്റെ തന്നെ കടക്കൽ കത്തി വയ്ക്കുന്നത് !
മാധ്യമങ്ങൾ ഒക്കെ സർക്കാർ വിമർശനം ഒക്കെ നടത്തുന്നുണ്ട് . ചില ആളുകൾ ഒച്ചയിടുന്നു – അതൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് നമ്മൾ വിചാരിക്കുന്നു . പതിയെ ചില മാധ്യമ കമ്പനികൾ പൊളിയുന്നു ; നിയമക്കുരുക്കിൽ പെടുന്നു . ചില ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയോ സാമ്പത്തിക , ക്രിമിനൽ കേസുകളിൽ പെടുകയോ ചെയ്യുന്നു .

പ്രധാന ഒരു ലക്ഷണം , സത്യവും അസത്യവും തമ്മിൽ തീരെ തിരിച്ചറിയാൻ പറ്റാതെ വരുന്നു എന്നുള്ളതാണ് .
2011 ലെ ഒരു സർവേയിൽ , ഭൂരിപക്ഷം വെനിസുവേലക്കാരും ജനാധിപത്യത്തെ ഉയർത്തി പിടിക്കുന്നതിൽ , സ്വന്തം സർക്കാരിന് , പത്തിൽ എട്ട് മാർക്ക് കൊടുത്തു !! ബാക്കി ലോകം മൊത്തം വെനിസുവേലയിലെ ജനാധിപത്യത്തെ അപ്പോഴേക്കും തള്ളി കളഞ്ഞിരുന്നു , എന്നോർക്കണം .

നല്ല ഭരണ ഘടന ഉണ്ടായിട്ട് മാത്രം കാര്യമൊന്നുമില്ല .- 1919 ലെ ജർമൻ വെയ്മർ റിപ്പബ്ലിക് ഭരണ ഘടന നല്ല സൂപ്പർ ആയിരുന്നു , ഷ്ടോ . എന്നിട്ടോ ? വേറെ പ്രശ്നം ഒന്നുമില്ല . ഒരു പതിനൊന്നു മീശക്കാരൻ ഗഡി ഏകാധിപതി ആയി . അത്രേള്ളു . എച് ഐ ടി ടി ൽ ഇ ആർ . – സൗത്ത് അമേരിക്കയിലെ മിക്ക ഭരണഘടനകളും യു എസ് എ യിലെ പോലെ തന്നാണ് . എന്നിട്ട് എന്തുട്ട് സ്ടീമെഡ് റൈസ്പൗഡർ കെയിക്ക ഉണ്ടായേ ?- ഫിലിപ്പൈൻസിന്റെ യു എസ എ ടെ പോലെ തന്നെ ഉള്ള ഭരണ ഘടന ഒക്കെ 1972 ൽ ഫെർഡിനൻറ് മാർക്കോസ് എന്തുട്ടാ ചെയ്തേ ? അല്ല ഞാൻ ചോദിക്കയാണ് , എന്തുട്ടാ ചെയ്തേ ?- എന്തിന് . നമുക്ക് ഏറ്റവും പ്രിയപ്പെട്ട പാകിസ്ഥാൻ ഭരണഘടനാ . എന്തുട്ടാ ഡെമോക്രസി ! എന്തുട്ടാ ന്യൂനപക്ഷ സ്നേഹം ! എന്നിട്ട് ന്തുട്ട ണ്ടായേ ?
അതായത് , ചില ജനാധിപത്യ മര്യാദകളോട് നല്ല കൂറ് വേണം . ജനങ്ങൾക്കും , രാഷ്ട്രീയക്കാർക്കും . അത് പാലിക്കാത്തവരെ , നിഷ്കരുണം തള്ളാൻ ജനങ്ങൾക്കും പറ്റണം , പാർട്ടികൾക്കും പറ്റണം .

പാവം മ്ബേദ്കറേട്ടൻ , കോടതി എങ്ങനെ ഇരിക്കണം . ചീഫ് ജസ്റ്റീസ് എങ്ങനെ കിടക്കണം , എലെക്ഷൻ കമ്മീഷൻ എങ്ങനെ ചെരക്കണം എന്നൊക്കെ എഴുതി വച്ച് . പക്ഷേ റിസേർവ് ബാങ്ക് എന്ത് ചെയ്യണം ? ആ . എഴുതിയില്ല . സെൻട്രൽ ബാങ്ക് ഓട്ടോണമി പിന്നെ മാത്രം വന്ന ഒരാശയമാണ് !ചോദ്യങ്ങൾ പിന്നെയും ഇങ്ങനെ പൊങ്ങി വരും – സംഭവാമി യുഗേ യുഗേ :-എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് എന്ത് ചെയ്യണം ?- സി ബി യഅയ്ക്ക് എന്തോരും വാൽ ആട്ടാം ?- കോടതിക്ക്, മേൽപ്പറഞ്ഞ അവയവം എന്തോരും ചലിപ്പിക്കാം?- അർണാബ് ഗോസ്വാമിയെ എന്തോരും സുഖിപ്പിക്കാം ?അപ്പൊ നമുക്ക് നമ്മുടെ വിവേക വിരിമാറ് കാണിക്കേണ്ടി വരും . പക്ഷെ പലപ്പോഴും മനഃസാക്ഷി അണ്ടർ ഗ്രൗണ്ടിൽ ആയിരിക്കും . നമുക്കും വേണല്ലോ തല .

Advertisement 111 total views,  1 views today

Advertisement
Entertainment4 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment4 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy5 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment5 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment5 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment6 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured6 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized9 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment10 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment10 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment12 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment14 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement