ഓട്ടിസവും സ്വയം ഭോഗവും തമ്മിൽ

0
597

(ഈ പോസ്റ്റിന് പ്രചോദനം , ഓട്ടിസം ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ച് ഫാദർ ഡൊമിനിക് വളമനാൽ പറഞ്ഞതാണ് .സ്വയംഭോഗം ചെയ്തിരുന്നവർ, മദ്യപിച്ചിരുന്നവർ, പുകവലിച്ചിരുന്നവർ, സ്വവർഗരതി, ബ്ലൂഫിലിം കണ്ടിട്ടുള്ളവർ… ഇങ്ങനെയൊക്കെ ചെയ്തിട്ടുള്ളവർക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ഓട്ടിസം വരും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതെ കുറിച്ചുള്ള പോസ്റ്റ്  )

ഡോ.ജിമ്മി മാത്യു എഴുതുന്നു (Jimmy Mathew)

ബുദ്ധിയുള്ള മണ്ടൻ – നമ്മുടെ തലച്ചോർ .
ഓട്ടിസവും സ്വയം ഭോഗവും തമ്മിൽ.

വളരെ യുക്തി ഭദ്രം എന്ന് നമ്മൾ വിചാരിക്കുന്ന നമ്മുടെ തലച്ചോർ ഒരു സംഭവം ആവാൻ തക്ക യുക്തി ഭദ്രനും , ഗണിത, ഭാഷാ വിശാരദനും , ദൈനം ദിന പ്രശ്ന പരിഹാര വിദഗ്ദ്ധനും ആകുമ്പോൾ തന്നെ , ഒരു തിരു മണ്ടനും കൂടി ആണെന്നത് ഈ കഴിഞ്ഞ പത്തു നാല്പതു കൊല്ലത്തെ പ്രധാന കണ്ടെത്തലുകളിൽ ഒന്നാണ് .

Jimmy Mathew
Jimmy Mathew

പല വിശ്വാസങ്ങളും തലച്ചോർ അന്ധമായി വിശ്വസിക്കാൻ ഇടയുണ്ട് . അതിൽ മത വിശ്വാസം നമുക്കൊക്കെ അറിയാവുന്നതാണ് . പക്ഷെ അതിനേക്കാൾ അടിസ്ഥാന പരമായ ചില വിശ്വാസ പ്രത്യേകതകൾ ഉണ്ട് . അതിലൊന്ന് ആണ് – ‘നീതിയുള്ള ലോകം ‘ എന്ന വിശ്വാസം. ( Belief in a just world ).

ഈ ലോകം പൊതുവെ നീതിയുക്തം ആണെന്നുള്ളതാണ് ഈ വിശ്വാസത്തിന്റെ ഒരിത് . ഞാൻ നല്ലത് ചെയ്താൽ എനിക്ക് നല്ലത് വരും . ചീത്ത ചെയ്താൽ ചിലപ്പോ പെട കിട്ടും . ഇതാണ് സംഭവം . പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും ഇല്ലല്ലോ – പൊതുവെ ശരി ആണല്ലോ എന്ന് നമ്മൾ ഇതിനെ പറ്റി വിചാരിച്ചേക്കാം .

ഞാൻ മിടുക്കൻ , എന്റെ മക്കൾ മിടുക്കർ; എനിക്ക് കാശുണ്ട് – “ഞാൻ നല്ല കാര്യങ്ങൾ ചെയ്തു . എന്റെ പൂർവികർ നല്ല കാര്യങ്ങൾ ചെയ്തു . ! ” – ഇത് വരെ മ്മ് …അത്ര ഓക്കേ അല്ലെങ്കിലും സഹിക്കാം .

Image result for AUTISMഅവൻ , അവർ , അല്ലെങ്കിൽ അവൾ – ജോലി കിട്ടിയില്ല , നല്ല വിദ്യാഭ്യാസം നേടാൻ ആയില്ല . – ” അവർ ചീത്ത കാര്യങ്ങൾ ചെയ്തു . അതിന്റെ ഫലം അവർക്ക് കിട്ടി .”

ടാണ്ടടാ . ഇപ്പൊ ആണ് , ഒരു പ്രശ്നവും ഇല്ല എന്ന് തോന്നുന്ന ഈ വിശ്വാസത്തിന്റെ തനി കൊണം പുറത്ത് വരുന്നത് . ബുൾഷിറ്റ് ആണ് ഇത് എന്ന് പറയണ്ടല്ലോ .

സത്യം എന്താണ് ?

ചില മോശം , അഥവാ സങ്കടകരം ആയ കാര്യങ്ങൾ ഉണ്ടാവുന്നത് നമ്മുടെ , അല്ലെങ്കിൽ ചിലരുടെ കയ്യിലിരുപ്പ് കൊണ്ടാണ് എന്നത് ശരിയായിരിക്കാം . എന്നാൽ വളരെ അധികം- ഒരു പക്ഷെ മിക്ക, കഷ്ടാവസ്ഥകളും, അപകടങ്ങളും , ആകസ്മിക ദൗർഭാഗ്യങ്ങളും , വെറും അത് തന്നെ ആണ് – ദൗർഭാഗ്യങ്ങൾ . അതിനെ അങ്ങനെ ഉൾകൊള്ളാൻ മനുഷ്യ തലച്ചോറിന് ബുദ്ധിമുട്ടാണ് എന്നുള്ളത് സത്യമാണ് .

കഴിഞ്ഞ ജന്മത്തിൽ ഇങ്ങനെ ഒക്കെ ചെയ്തത് കൊണ്ട്, ഈ ജന്മത്തിൽ താഴ്ന്ന ജാതി ആയി ജനിച്ചു .

കർമഫല സിദ്ധാന്തം – ഈ വിശ്വാസത്തെ ന്യായീകരിക്കാൻ ഉള്ള ഒരു സൂത്രം ആണ് .

പാപത്തിന്റെ ഫലം ആണത്രേ , മരണം , മഹാ മാരികൾ , പ്രകൃതി ദുരന്തങ്ങൾ – മധ്യ കാല സഭാ ചിന്തകളിൽ ഇങ്ങനെ ഒന്ന് പ്രകടം ആയിരുന്നു .

ഇത്തരം ചിന്താ പ്രത്യേകതകളെ മറി കടന്ന് , വിശാലവും ശരിക്കും ദൈവീകവുമായി ചിന്തിക്കാൻ അസാമാന്യ അനുഗ്രഹീത വിവേകം വേണം . അതിനെ , ഈ അനുഗ്രഹ അഭിഷേകം എന്നൊക്കെ വിളിക്കാം എന്ന് തോന്നുന്നു .

നമ്മുടെ മക്കള്ക്ക് ഓട്ടിസം എന്ന ജനിതക രോഗം വരുന്നു , അഥവാ ബുദ്ധി ലേശം കുറവ് ഉള്ളവരായി ജനിക്കുന്നു . അപ്പോൾ നമ്മൾ ചെറുപ്പത്തിൽ സ്വയം ഭോഗം ചെയ്തു , ബ്ലൂ ഫിലിം കണ്ടു . ഫലം അനുഭവിച്ചോ.
ആര് ? നമ്മൾ മാത്രമല്ല , കുട്ടികളും അനുഭവിക്കണം .

എന്താല്ലേ ?

സുവിശേഷത്തിൽ, മത്തായി ഏഴാം അധ്യായം , ഒന്നാം വാക്യത്തിൽ യേശു പറഞ്ഞതായി പറയുന്നു :

“ആരെയും വിധിക്കരുത് – എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല .”
(ജിമ്മി മാത്യു)