fbpx
Connect with us

Health

എലിപ്പനി പ്രതിരോധം, ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ പെടാതിരിക്കാൻ സഹായിക്കും

പ്രളയമാണ്… ക്യാമ്പുകളും രക്ഷാപ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു അവസരത്തിൽ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവും. എലിപ്പനി പ്രതിരോധം… ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ

 109 total views

Published

on

Jinesh PS

പ്രളയമാണ്… ക്യാമ്പുകളും രക്ഷാപ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു അവസരത്തിൽ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവും. എലിപ്പനി പ്രതിരോധം… ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ പെടാതിരിക്കാൻ സഹായിക്കും.
2018-ൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതിൽ 1100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പ്രളയാനന്തരം.

ആകെ ഉണ്ടായ എലിപ്പനി മരണങ്ങൾ-99, അതായത് ഏതാണ്ട് 5% മരണനിരക്ക്. ഈ 99 മരണങ്ങളിൽ 55 മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പകുതിയിലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നതും പ്രളയ കാലത്ത്. ഇങ്ങനെ ഒരു പ്രളയം കേരളത്തിൽ ആദ്യമായായിരുന്നു. എങ്കിലും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായ രീതിയിൽ നടത്തിയിരുന്നു. പക്ഷേ എലിപ്പനി പ്രതിരോധ ഗുളിക എല്ലാവരിലും എത്തിയില്ല. ഡോക്സിസൈക്ലിൻ ഗുളിക കയ്യിൽ വച്ച് ഉപയോഗിക്കാതിരുന്നവരെയും അറിയാം.

എന്തുകൊണ്ട് ഗുളിക കഴിച്ചില്ല എന്ന് ചോദിച്ചപ്പോൾ ജേക്കബ് വടക്കഞ്ചേരിയുടെ ഡോക്സിസൈക്ലിൻ കഴിക്കരുത് എന്ന വീഡിയോ കണ്ടതിനാലാണ് എന്ന് പറഞ്ഞവരുണ്ട്. വയറെരിച്ചിൽ മൂലം ആദ്യ ഡോസിനുശേഷം കഴിച്ചില്ല എന്ന് പറഞ്ഞവരുമുണ്ട്. വീട്ടിൽ വച്ചിട്ടുണ്ട്, ആവശ്യം വരുമ്പോൾ ആലോചിക്കാം എന്ന് പറഞ്ഞവരെയും ഓർമ്മയുണ്ട്. ഫലമോ ? കുറെയേറെ മനുഷ്യരുടെ വിലയേറിയ ജീവൻ നമുക്ക് നഷ്ടമായി. അതിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ വരെ ഉൾപ്പെടും എന്നത് എത്രയോ സങ്കടകരമാണ്.

ഇനി നമുക്ക് 2019-ലെ വിവരങ്ങൾ ഒന്നു നോക്കാം. 2019-ൽ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 1211, പ്രളയകാലത്ത് അതായത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 300 മാത്രം. (ഓഗസ്റ്റിൽ 156, സെപ്റ്റംബറിൽ 144) അതായത് ആകെ കേസുകളുടെ 25 ശതമാനം മാത്രം. പ്രളയം ഇല്ലാതിരുന്ന നവംബർ മാസത്തിൽ 188 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആണിത് എന്ന് ഓർക്കണം.

Advertisement

2019-ൽ കേരളത്തിലാകെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 57, ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ മരിച്ചവരുടെ എണ്ണം 14. (ഓഗസ്റ്റിൽ 8, സെപ്റ്റംബറിൽ 6). നവംബർ മാസത്തെ മരണസംഖ്യ 11. 2018-ൽ ഉണ്ടായത്ര ഭീകരമായ പ്രളയം 2019-ൽ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു. അതുപോലെ തന്നെ ഉരുൾപൊട്ടലും മറ്റുമായിരുന്നു കൂടുതലെന്നതും ശരിയാണ്.
പക്ഷേ ഒരു വ്യത്യാസം കണ്ടിരുന്നു. കഴിഞ്ഞ വർഷം എലിപ്പനി പ്രതിരോധ മാർഗ്ഗങ്ങളും ഗുളികയും സ്വീകരിക്കാൻ ജനങ്ങൾക്ക് മടിയില്ലായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആ വ്യത്യാസം കാണാനുമുണ്ട്. ഡോക്സിസൈക്ലിൻ പ്രതിരോധ രീതിക്കെതിരെ അശാസ്ത്രീയ പ്രചരണം നടത്തിയ ജേക്കബ് വടക്കൻചേരിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചത് ജനങ്ങളെ സ്വാധീനിച്ചു എന്നു തന്നെ വിലയിരുത്തുന്നു.

ഈ വർഷത്തെ പ്രളയത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒക്കെയായി അമ്പതിലധികം പേർ മരണപ്പെട്ടു കഴിഞ്ഞു. ഉറ്റവരും ഉടയവരും സ്വത്തും ജീവിതവും നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയോ കൂടുതൽ.ഇനി ഒരു മരണം പോലും ഉണ്ടായിക്കൂടാ. പ്രത്യേകിച്ചും പ്രതിരോധിക്കാവുന്ന അസുഖങ്ങൾ മൂലമുള്ള മരണങ്ങൾ ഉണ്ടായിക്കൂടാ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ Shameer Vk മുൻപ് ഒരിക്കൽ എഴുതിയ കുറിപ്പാണ്:

“2018-ൽ വെള്ളപ്പൊക്കത്തിന് ശേഷമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെ എലിപ്പനി കേസുകളുടെ എണ്ണം അതിന് മുന്നിലെ വർഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടി. എലിപ്പനിയുമായി വന്നവരോടൊക്കെ തടയാൻ വേണ്ടി ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചിരുന്നോ എന്ന് ഞങ്ങൾ ചോദിച്ചിരുന്നു, ആരും കഴിച്ചിട്ടുണ്ടായില്ല. കുറേ പേർക്ക് അറിവില്ലായിരുന്നു. അറിഞ്ഞവർ കയ്യിൽ ഗുളിക കിട്ടിയിട്ടും കഴിച്ചില്ല.

എലിപ്പനി എന്നാൽ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകും. എലിപ്പനി ബാധിക്കാത്ത അവയവങ്ങൾ ശരീരത്തിൽ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലർക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാൾ ഗുരുതരമാണ് തലച്ചോർ, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോൾ. ശ്വാസകോശത്തെ ബാധിച്ചാൽ എലിപ്പനിയിൽ മരണസാദ്ധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100-ൽ 10 പേർ മരണപ്പെടാൻ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.

Advertisement

മുൻവർഷങ്ങളിലെ ദുരിതാശ്വാസ കാംപുകളിൽ പങ്കെടുത്തപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ആളുകൾ ഇത് തിരിച്ചറിഞ്ഞ് രോഗം പ്രതിരോധിക്കാൻ വേണ്ട പോലെ ശ്രമിച്ചില്ല എന്നതാണ്. അനാവശ്യമായ ഭയം ഗുളിക കഴിക്കുന്നതിൽ കാണിക്കുന്നവരുമുണ്ട്. പല തരത്തിലുള്ള മാനസിക പിരിമുറുക്കത്തിലായിരിക്കാം, എന്നാലും ഇതിന്റെയൊക്കെ കൂടെ എലിപ്പനി പോലെ ഒരു രോഗം കൂടി താങ്ങാനുള്ള ശേഷി നമുക്കുണ്ടാവില്ല എന്ന് പലരും മറക്കുന്നു.

അതു കൊണ്ട് വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടി വരുന്ന എല്ലാവരും രണ്ട് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക. പോകുന്ന വഴി പലേടത്തും വെള്ളം കെട്ടി നിന്നതിനാൽ ആരോഗ്യപ്രവർത്തകർ ഒക്കെ കഴിക്കുന്നുണ്ട്.”ദൗത്യത്തിന് ഇറങ്ങിയ ആരോഗ്യപ്രവർത്തകർ എല്ലാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ട്. അത് അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ വേണ്ടിയാണ്. അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ അവർ കഴിക്കുന്നത് ഡോക്സിസൈക്ലിൻ ഗുളിക ആണെങ്കിൽ അത് കഴിക്കാൻ മറ്റുള്ളവർ മടിക്കുന്നതെന്തിന് ?

വയറെരിച്ചിൽ ഒരു പ്രശ്നമാക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വെറും വയറ്റിൽ കഴിക്കാതിരിക്കുക. ആഹാരത്തിനു ശേഷം മാത്രം കഴിക്കുക. കൂടെ ധാരാളം വെള്ളം കുടിക്കുക. ഗുളിക കഴിച്ച ഉടനെ കിടക്കാതിരിക്കുക. കൂടെ കഴിക്കാനായി ആരോഗ്യപ്രവർത്തകർ നൽകുന്ന ഗുളികകൾ നിർദ്ദേശിച്ച രീതിയിൽ കഴിക്കുക. മുതിർന്നവർ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം ഗുളികയാണ് ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കിൽ 100 മില്ലിഗ്രാം 2 ഗുളിക.

ഒരു കാര്യം കൂടി, പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ തുടർന്നുള്ള ആഴ്ചകളിലും പ്രതിരോധമരുന്ന് കഴിക്കേണ്ടതാണ്. ഓരോ ജീവനും വിലയേറിയതാണ്, പ്രളയബാധിതരുടെയും രക്ഷാപ്രവർത്തകരുടെയും. അതുകൊണ്ട് എലിപ്പനി മൂലം മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക തന്നെ വേണം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്സിസൈക്ലിൻ ഗുളികകളല്ല കഴിക്കേണ്ടത് എന്നതുകൂടി മനസ്സിൽ കരുതുക. എലിപ്പനി പ്രതിരോധത്തിനായി കഴിഞ്ഞവർഷം (2019) ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോൾ ചിത്രത്തിൽ.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. ഉരുൾപൊട്ടലിലും വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളുടെ വേദനയിലാണ് നമ്മൾ. ഇതിനൊപ്പം എലിപ്പനി മരണങ്ങൾ കൂടി ക്ഷണിച്ചു വരുത്തരുത്.

Advertisement

 110 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX4 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment4 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment11 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy11 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment12 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment12 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment13 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment13 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy14 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment15 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »