ചുമ്മാ ചില സിനിമാ ചിന്തകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
262 VIEWS

Jinesh PS

യുവതാരങ്ങളിൽ ഏറ്റവും റേഞ്ച് ഉള്ളത് ഫഹദ് ഫാസിലിന് ആണെന്നാണ് അഭിപ്രായം. തമാശ മുതൽ ക്രൗര്യം വരെയും ദൈന്യത മുതൽ വിഭ്രാന്തി വരെയും അങ്ങനെ ഒരുവിധപ്പെട്ട റോളുകളെല്ലാം അനായാസം അഭിനയിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ. ഒരുപക്ഷേ ഫാൻ ബേസിൽ പൃഥ്വിരാജും ദുൽഖർ സൽമാനും ഒക്കെ ഒപ്പം കണ്ടേക്കാം. പക്ഷേ വൈവിധ്യമാർന്ന അഭിനയ ശൈലിയിൽ ഇരുവരും ഫഹദിന് അടുത്ത് വരില്ല. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ജോജി, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.

വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത പൃഥ്വിരാജിനെ അസാധ്യ നടൻ എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. പക്ഷേ വിജയം കൈമുതലാക്കിയ ബിസിനസുകാരനാണ് അയാൾ. മെമ്മറീസ്, അയാളും ഞാനും തമ്മിൽ, ഇന്ത്യൻ റുപ്പി ഒക്കെ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല.
ദുൽഖറും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ അഭിനയ മികവിൽ ഫഹദിന്റെ റേഞ്ചിലെങ്ങും എത്തും എന്ന് തോന്നുന്നില്ല. ഉസ്താദ് ഹോട്ടൽ, ചാർലി, സെക്കൻഡ് ഷോ ഒക്കെ നല്ല ചിത്രങ്ങളും ഹിറ്റുകളും ആയിരുന്നു.

മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയൊരു ആരാധക വൃന്ദമുള്ള നടനാണ് ടോവിനോ തോമസ്. ആളുടെ അഭിമുഖങ്ങളും ശ്രദ്ധേയമാണ്. ഗോദയും നല്ലൊരു എന്റർടെയ്നർ ആയിരുന്നു. വലിയ തീയേറ്റർ ഹിറ്റുകൾ ഉള്ള നിവിൻ പോളിയും ഒരു നടൻ എന്ന നിലയിൽ അത്ര ഉയരെയാണെന്ന് തോന്നുന്നില്ല. നല്ലൊരു ടീമിനൊപ്പം ചേരുമ്പോൾ അയാളുടെ ചിത്രങ്ങൾ ആഘോഷമായി മാറാറുണ്ട്. പ്രേമം പോലെയുള്ള സിനിമകൾ ഉദാഹരണങ്ങളാണ്. ഓം ശാന്തി ഓശാന, 1983 ഒക്കെ വലിയ ഹിറ്റുകൾ ആയിരുന്നു. ചില റോളുകൾ ഗംഭീരമായി കൈകാര്യം ചെയ്ത ചില നടന്മാരുടെ പട്ടികയിൽ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ഷെയ്ൻ നിഗവും ഒക്കെയുണ്ട്. അഭിനയിച്ച റോളുകൾ ഒക്കെ ഗംഭീരമായി കൈകാര്യം ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ. പക്ഷേ ആളുടെ അഭിമുഖങ്ങൾ ഒട്ടും ഇമ്പ്രെസീവ് അല്ല. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് എന്ന് തോന്നും. ഇഷ്ക്, ലവ് ഒക്കെ അതിന് നല്ലൊരു ഉദാഹരണമാണ്.

വൈറസിലെ ശ്രീനാഥ് ഭാസിയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ഷെയ്ൻ നിഗവും ചില പ്രത്യേക മാനറിസങ്ങളുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മികച്ചു നിൽക്കാറുണ്ട്. ഈട, ഭൂതകാലം, ഇഷ്ക് ഒക്കെ പുള്ളിയുടെ നല്ല സിനിമകളിൽപ്പെടുന്നു. ഇരുവരുടെയും അഭിമുഖം അത്ര ശ്രദ്ധേയമാണ് എന്ന് പറയാനാവില്ല. ഷറഫുദ്ദീൻ പൊട്ടൻഷ്യൽ ഉള്ള ഒരു നടനാണ് എന്നാണ് തോന്നുന്നത്. ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നു. ചുമ്മാ ചില സിനിമാ ചിന്തകൾ 🙂

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ