സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം പൂർത്തിയാകുന്ന അവസരത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എല്ലാ ജനങ്ങളുടെയും വീടുകളിൽ പതാക ഉയർത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഫ്‌ളാഗ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമാവലികളും മറ്റും അറിയാത്ത ജനങ്ങളാണ് പതാക ഉയർത്താൻ പോകുന്നത്. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ തെറ്റുകൾ സംഭവിച്ചേയ്ക്കം. അവരെ ക്രൂശിക്കാതിരിക്കുക. ഇതൊരു കുറിപ്പാണു ഡോകട്ർ ജിനേഷ് പി എസ് എഴുതിയത്.

Jinesh PS

ഇതൊരു അഭ്യർത്ഥനയാണ്
നാളെ മുതലാണ് വീടുകളിൽ ഫ്ലാഗ് ഹോയിസ്റ്റ് ചെയ്യാൻ ആഹ്വാനം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഈ ആഘോഷത്തിൽ പങ്കു ചേരണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ പ്രകടനപരത അത്ര ഇഷ്ടമുള്ള ഒരാളല്ല ഞാൻ. ഉദാഹരണമായി പറഞ്ഞാൽ ദിവസവും പുരപ്പുറത്ത് കയറി ഭാരത് മാതാ കീ ജയ് വിളിക്കുന്നതാണ് ദേശസ്നേഹം എന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ച് ദേശസ്നേഹം ലളിതമാണ്. പരിസരം വൃത്തിയായി സൂക്ഷിക്കുക, കൃത്യമായി നികുതി അടയ്ക്കുക, സാധിക്കുമെങ്കിൽ മറ്റുള്ളവരെ സഹായിക്കുക, സഹായിക്കാൻ സാധിച്ചില്ലെങ്കിലും ഉപദ്രവക്കാതിരിക്കുക, മനുഷ്യരോട് വെറുപ്പും വിദ്വേഷവും കാട്ടാതിരിക്കുക തുടങ്ങി ലളിതമായ കാര്യങ്ങളാണ് എൻറെ ദേശസ്നേഹം. മതം, ജാതി, തൊഴിൽ, ദേശീയത തുടങ്ങിയ പല അതിർവരമ്പുകൾക്കും അതീതമായി മനുഷ്യർ തുല്യരാണ് എന്നതാണ് അടിസ്ഥാനപരമായ ആശയം. ഇത് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികമാണ്. ബ്രിട്ടീഷുകാരുടെ അടിമച്ചങ്ങല പൊട്ടിത്തെറിഞ്ഞിട്ട് 75 വർഷം. ആഘോഷിക്കാവുന്ന ഒരു അവസരം തന്നെ. ആ ആഘോഷം മനുഷ്യത്വത്തിലും സാഹോദര്യത്തിലും ഊന്നിയുള്ളതാവണം എന്ന് മാത്രം.

ഒരു കാര്യം മറക്കരുത്, നാളെ പതാക ഉയർത്തുന്നത് ഇതിൽ മുൻ പരിചയം ലഭിക്കാത്ത വലിയൊരു ശതമാനം ആൾക്കാരാണ്. പതാക ഉയർത്തുമ്പോൾ ചിലപ്പോൾ അവർക്ക് തെറ്റുപറ്റാം. തലകുത്തിനെ കെട്ടി എന്നിരിക്കാം. വാങ്ങിയ പതാകയുടെ അളവും മറ്റും തെറ്റിപ്പോയി എന്നിരിക്കാം. മനുഷ്യ സഹജമായ തെറ്റുകൾ സംഭവിക്കാം. എന്തിന്, എല്ലാവർഷവും ഉയർത്തുന്ന ഓഫീസുകളിൽ പോലും മിസ്റ്റേക്കുകൾ സംഭവിക്കുന്നില്ലേ? പല രാഷ്ട്രീയ നേതാക്കളും പതാക ഉയർത്തുമ്പോൾ തെറ്റുപറ്റിയിട്ടില്ലേ? അതുകൊണ്ട് അഭ്യർത്ഥന ചെറുതാണ്.ഏതെങ്കിലും ഒരു വീട്ടിൽ കെട്ടിയ പതാക തലതിരിഞ്ഞു പോയെങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ട് അവരെ ഓഡിറ്റ് ചെയ്യാൻ നിൽക്കരുത്. അവരെ പരിഹസിക്കാനും അപമാനിക്കാനും സൈബർ ലിഞ്ചിംഗ് ചെയ്യാനും എളുപ്പമാണ്. അതൊന്നുമല്ല 75 ആം വാർഷികത്തിന്റെ ലക്ഷ്യം എന്ന് മറക്കരുത്.

ചില വീടുകളിൽ എങ്കിലും പതാക ഉയർത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായിരിക്കാം. പ്രായമായവരും ഒറ്റയ്ക്ക് താമസിക്കുന്നവരും ഒക്കെയുള്ള വീടുകളിൽ, അങ്ങനെ എന്തെങ്കിലും കണ്ടാൽ അവർക്ക് ദേശസ്നേഹം ഇല്ല എന്ന് വിധിക്കാൻ പോകരുത്. കാരണം മറ്റൊരാളുടെ ദേശസ്നേഹം വിധിക്കാൻ നിങ്ങൾ ആരുമല്ല. ദേശീയ പതാക ഉയർത്തുന്നത് പ്രകടനപരതയാണ് എന്നും അതല്ല ദേശസ്നേഹം എന്നും ചിന്തിക്കുന്നവർ ഉണ്ടാവും. അവരും പതാക ഉയർത്തണം എന്നില്ല. അവരെയും ഫോട്ടോ എടുത്തിട്ട് ഓഡിറ്റ് ചെയ്യാൻ പോകരുത്. കാരണം അവർക്കും എന്തു ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇങ്ങനെ ഒരു ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലെങ്കിൽ അതിൽനിന്ന് മാറിനിൽക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് 75 വർഷം മുൻപ് നേടിയത് എന്ന് മറക്കരുത്.
ഒരു അഭ്യർത്ഥന മാത്രമാണിത്, നന്ദി

******

ഈ പോസ്റ്റിനു അനുബന്ധമായി എഡിറ്റർ കൂട്ടിച്ചേർക്കുന്നത്

പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദേശീയപതാകയോടുള്ള ആദരവു പുലർത്തുന്ന രീതിയില്‍ വേണം പതാക ഉയര്‍ത്തൽ. 2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച് കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകളാണ് ഉയര്‍ത്തേണ്ടത്. ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം രാപ്പകല്‍ ഭേദമന്യേ പതാക ഉയര്‍ത്തിയിടത്തു തന്നെ നിലനിർത്താം. കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം ഉയര്‍ത്തേണ്ടത്. ദേശീയപതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല. കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്. ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങി പ്രത്യേകമായി നിയമം മൂലം അനുവദിക്കപ്പെട്ടവര്‍ക്കല്ലാതെ വാഹനത്തില്‍ പതാക സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും നിയമം അനുശാസിക്കുന്നു.

Leave a Reply
You May Also Like

കപ്പ (മരച്ചീനി) യിൽ വിഷമുണ്ടോ ?

ഉണ്ട്. കപ്പക്കിഴങ്ങിലും, ഇലയിലും, തണ്ടിലും ഒക്കെ രണ്ടു തരത്തിലുള്ള സയനോജെനിക് ഗ്ലൂക്കോസൈഡുകൾ

ഒരു ആനയുടെ ഭാരം കയറ്റിയ ഒരു പെൻസിലിന്റെ മുന ഗ്രാഫിന് ഷീറ്റിൽ വച്ചാൽ ആ ഷീറ്റ് കീറില്ല

ഗ്രാഫിന്: സ്റ്റീലിനേക്കാൾ 200 മടങ് സ്ട്രോങ്ങ് ! പേപ്പറിനേക്കാൾ 1,000 മടങ് ഭാരം കുറഞ്ഞത്

വായിക്കൂ കോശങ്ങളെക്കുറിച്ചു അറിവും രസവും നൽകുന്ന – കോശപുരാണം

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം

ബ്ലേഡിലെ ഈ സുഷിരം ഏന്തിനാണ് ? അതിനു പിന്നിലൊരു വിചിത്രമായ കഥയുണ്ട്

നമ്മുടെ ജീവിതത്തിൽ എപ്പോഴും ആവശ്യമുള്ള ഒരു വസ്തുവാണ് ബ്ലേഡ് എന്ന് പറയുന്നത്. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ്. വളരെ കുഞ്ഞൻ ആണെങ്കിലും