മതം നോക്കി വിദേശരാജ്യങ്ങൾ നമ്മെ സ്വീകരിച്ചിരുന്നെങ്കിൽ ഓരോ വർഷവും ഇന്ത്യയിലേക്ക് വാങ്ങുന്ന 4,89,69,694 കോടി രൂപ നമുക്ക് നഷ്ടപ്പട്ടേനെ

0
2516

Jinesh PS

4,89,69,694 കോടി രൂപയാണ് (68.968 billion US dollar) ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്നത്, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ നിന്നും. ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ലഭിക്കുന്നത് വർഷം 40545 കോടി രൂപ ($5.710 billion).

അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ അങ്ങനെ ധാരാളം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉണ്ട്. ആ രാജ്യങ്ങളിൽ പൗരത്വം ഉള്ളവരും ഇല്ലാത്തവരും. ആ രാജ്യങ്ങളിൽ സ്റ്റുഡൻറ് വിസയിൽ പോയവർ മുതൽ വർക്ക് വിസയിൽ പോയവർ വരെ. ഇതൊന്നുമല്ലാതെ അനധികൃതമായി കടന്നുകയറിയവരും ഉണ്ട്. ഇങ്ങനെയുള്ള പലർക്കും പല രാജ്യങ്ങളിലും പൗരത്വം ലഭിച്ചിട്ടുണ്ട്. ചിലരൊക്കെ പല രാജ്യങ്ങളിലും പി ആർ ആണ്. ചിലർ വർഷങ്ങളോളം വർക്ക് വിസയിൽ തന്നെ ജോലി ചെയ്തുവരുന്നു. ഇവരയക്കുന്ന തുകയുടെ കണക്കാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

ഇങ്ങനെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന രാജ്യങ്ങളുടെ പേരറിയുമോ ?

ഒന്നാംസ്ഥാനത്ത് യുഎഇ ആണ്, 13.823 billion USD

രണ്ടാമത് യു എസ് എ തന്നെ, 11.715 billion

മൂന്നാമത് സൗദി അറേബ്യ, 11.239 billion

വിക്കിപീഡിയയിൽ നാലാമത്തെ പേര് കണ്ട് അത്യാവശ്യം ഒന്ന് അത്ഭുതപ്പെട്ടു. ബംഗ്ലാദേശ് ആണത്, 10 ബില്യൺ യുഎസ് ഡോളർ. (വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന ഈ കണക്കിന്റെ ആധികാരികതയിൽ ഉറപ്പില്ല.) അഞ്ചാമത് കുവൈറ്റ്, തുടർന്ന് ഖത്തർ, യുണൈറ്റഡ് കിങ്ഡം, നേപ്പാൾ, കാനഡ, ഓസ്ട്രേലിയ, ബഹറിൻ, ശ്രീലങ്ക, സിംഗപ്പൂർ, ഇറ്റലി, ന്യൂസിലൻഡ്, ജർമ്മനി. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യക്കാർ ഉണ്ട്. ചെറിയ എണ്ണമല്ല താനും. ഇതിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിക്കും ജൈനരും ഒക്കെയുണ്ട്. പല മതക്കാരും പലരാജ്യങ്ങളിലും പെർമനന്റ് റസിഡണ്ടും പൗരനും ഒക്കെ ആയിട്ടുണ്ട്.

അമേരിക്കയിലേക്ക് മെക്സിക്കോ അതിർത്തി വഴി നുഴഞ്ഞുകയറിയവരില്ലേ ? ഓസ്ട്രേലിയയിലേക്ക് ബോട്ടിൽ കടന്ന വാർത്ത ചർച്ചയായിട്ട് ഒരു വർഷം പോലും ആയില്ലല്ലോ.പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നും വന്നവരാണ് ലോകത്തുള്ള എല്ലാ മനുഷ്യരും എന്നു പറഞ്ഞാൽ ചിലപ്പോൾ തലയിൽ ചാണകം ഉള്ളവർക്ക് മനസ്സിലായി എന്നുവരില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല.

മതത്തിൻറെ അടിസ്ഥാനത്തിൽ ഈ രാജ്യങ്ങളിലൊക്കെ പ്രവേശനം നിഷേധിച്ചിരുന്നെങ്കിലോ ? പൗരത്വം നൽകുന്നത് നിഷേധിച്ചിരുന്നെങ്കിലോ ? ജോലി നിഷേധിച്ചിരുന്നെങ്കിലോ ? പല വികസിത രാജ്യങ്ങളിലും കുടിയേറിയവർ ആ രാജ്യങ്ങളിൽ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റം അടക്കം ഉപയോഗിക്കുന്നു. അതായത് സ്വന്തം ചികിത്സ ചിലവ് പോലും സർക്കാർ വഹിക്കുന്ന സംവിധാനം. വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്ന സ്ഥലങ്ങൾ. ഇതൊക്കെ ഇന്ത്യയിൽ നിന്ന് പോയവരിൽ ചിലരെങ്കിലും അനുഭവിക്കുന്നുണ്ട്.

മതത്തിൻറെ പേരിൽ വേർതിരിവ് കാണിക്കുന്നതിനു മുൻപ് ഇതെങ്കിലും ആലോചിച്ചുകൂടേ ? എന്നിട്ടും മനുഷ്യരെ തുല്യര്യായി കാണാൻ നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ, നിങ്ങൾ ഒരു മത ഭ്രാന്തനാണ്. അങ്ങനെയുള്ളവരോട് ഒന്നും സംവദിക്കാനില്ല. അങ്ങനെ സേഫ് സോണിൽ ഇരുന്ന് വിഷം വമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒന്ന് കരുതിയിരിക്കുക.