സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്

0
1466
Jinesh PS
സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്. മത അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവരെ തോക്കുകൊണ്ട് ആക്രമിച്ചവരെ നിങ്ങൾ കണ്ടില്ല. സമാധാനപരമായി സമരം ചെയ്തവരെ ആക്രമിക്കണം എന്ന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കളെ നിങ്ങൾ കണ്ടില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ ആക്രമിക്കണം എന്ന് ആഹ്വാനം ചെയ്ത മന്ത്രിമാരെ നിങ്ങൾ കണ്ടില്ല.
സമാധാനപരമായി പ്രതിഷേധിച്ച സർവകലാശാല വിദ്യാർത്ഥികളെ വേഷം മാറി വന്ന് ആക്രമിച്ച ക്രിമിനലുകളെ നിങ്ങൾ കണ്ടില്ല. ആക്രമിക്കണം എന്നാക്രോശിച്ചവർക്ക്, ആക്രമിച്ചവർക്ക് കുടപിടിക്കുന്ന പോലീസിനെ നിങ്ങൾ കണ്ടില്ല. വർഗീയതയും വിദ്വേഷവും കൈമുതലായവർക്കെതിരെ സമരം ചെയ്യുമ്പോൾ ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടണമെന്നില്ല എന്ന് നിങ്ങൾ ചിന്തിച്ചില്ല.
നിങ്ങൾ പറഞ്ഞത് എന്താണ് ?  സമരം നിർത്തിയ ശേഷം നിങ്ങളെ കേൾക്കാമെന്ന്.നിങ്ങളുടെ കുറ്റകരമായ മൗനം, അതും കൂടിയാണ് ഈ മരണങ്ങൾക്ക് കാരണം. നീതി നിറവേറ്റപ്പെട്ടാൽ മാത്രം പോരാ, യഥാസമയം വിതരണം ചെയ്യപ്പെടുക കൂടി വേണം. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.