ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവർ വാരിയംകുന്നനെ എതിർക്കുന്നതിൽ അത്ഭുതമില്ല

0
137

Jinn Jinn

ഗുജറാത്തിൽ 2000 മനുഷ്യരെ കൂട്ടക്കൊല ചെയ്യാൻ ഒത്താശ ചെയ്തു എന്ന ആരോപണവിധേയനായ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയവർ, മൂന്ന് വ്യാജ ഏറ്റുമുട്ടൽകൊലകളിൽ പ്രതിയായ അമിട്ട്ഷായെ ആഭ്യന്തരമന്ത്രിയാക്കിയവർ,നരോദപാട്യയിൽ 98 മനുഷ്യരെ കൂട്ടക്കൊല ചെയ്തകേസിൽ കോടതി 28 വർഷം ജയിൽശിക്ഷ വിധിച്ച മായാ കോഡ്‌നാനിയെ മന്ത്രിയാക്കിയവർ, ആസ്ട്രേലിയൻ മിഷനറിയായ ഗ്രഹാംസ്റ്റെയിനെയും കുടുംബത്തെയും കാറിലിട്ട്‌ ചുട്ടെരിച്ച കേസിലെ പ്രതിയായിരുന്ന പ്രതാപ്ചന്ദ്ര സാരംഗിയെ കേന്ദ്രമന്ത്രിയാക്കിയവർ,അനേകം ആളുകൾ കൊല്ലപ്പെട്ട മലേഗാവ് ബോംബ് സ്ഫോടനക്കേസിൽ പ്രതിയായി വിചാരണ നേരിടുന്ന പ്രഗ്യാസിങ് താക്കൂറിനെ എംപി ആക്കിയവർ…

ബോംബ് സ്ഫോടനം, കൊലപാതകം, ബലാൽസംഗം, കവർച്ച, വധശ്രമം, ആൾക്കൂട്ട ആക്രമണം, തട്ടിക്കൊണ്ടുപോകൽ, വർഗീയകലാപം, തുടങ്ങി അതീവ ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ116 പേരെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലിമെന്റിലേക്ക് എംപിമാരായി ജയിപ്പിച്ചുവിട്ടവർ,പശുവിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും, മതത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും, മനുഷ്യരെ ആൾക്കൂട്ടക്കൊലക്ക് വിധേയരാക്കിയവർ,അനുയായികളുടെ അത്തരം ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ,അതിനെ ന്യായീകരിക്കുന്നവർ,

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവർ,ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവർ,ഗാന്ധിയെ വധിച്ചവർ,ഗോഡ്‌സെയെ തുണച്ചവർ, പള്ളികൾ പൊളിച്ചവർ, വർഗീയകലാപങ്ങളുണ്ടാക്കിയവർ, വംശീയതയുടെ പേരിൽ മനുഷ്യരെ വിഭജിച്ച് അധികാരത്തിലേറിയവർ, അവരുടെ അനുയായികൾ….!

നൂറുവർഷങ്ങൾക്കു മുമ്പ്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീശത്വത്തിൽനിന്ന് പിറന്നനാടിനെ മോചിപ്പിക്കാൻ നാട്ടുസേന രൂപീകരിച്ച് നിർഭയനായി പടപൊരുതി രക്തസാക്ഷിയായ വാരിയംകുന്നത്തു കുഞ്ഞഹമ്മദാജിയും മലബാർ സായുധസമരവും, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ്. സ്വാതന്ത്ര്യ ജനാധിപത്യ മതേതരവാദിയായ ഓരോ പൗരനും ആ ചരിത്രം ഒരു പ്രചോദനമാണ്. ഫാസിസത്തിനും വർഗീയതക്കുമെതിരെ രാജ്യം രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്കു നീങ്ങുന്ന ഈ നിർണായക സമയത്ത് പൂർവയോദ്ധാക്കളുടെ മഹത്വങ്ങൾ മറവിയിലേക്കു മാഞ്ഞുപോകാൻ അനുവദിക്കാതെ അത് അഭ്രപാളികളിലാക്കാൻ തുനിഞ്ഞിറങ്ങിയ അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.

ചിത്രീകരണം തുടങ്ങുംമുമ്പേ അപവാദ/വിവാദ പ്രചരണങ്ങളിലൂടെ ആ ചിത്രത്തെ ഒരു വൻവിജയമാക്കിമാറ്റിയ വർഗീയവാദികൾക്ക് അഭിനന്ദനങ്ങൾ….