സിനിമ പഹയൻ
ജിന്ന് കണ്ടു, ഈ വർഷത്തെ ആദ്യത്തെ സിനിമ കാണൽ മഹാമഹം ഒരു ഗംഭീര സിനിമയിൽ തുടങ്ങി എന്നതുതന്നെ സന്തോഷം… ട്രെയിലർ കണ്ട പ്രതീക്ഷയിൽ ഒരു പുതുമയുള്ള കോമഡി ചിത്രം എന്നത് മാത്രമാണ് തിയേറ്ററിൽ ടിക്കറ്റ് എടുക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്, എന്നാൽ ട്രെയിലറും പോസ്റ്ററും ഒരു തുടക്കം മാത്രമാവുകയും പടം ഒന്നാകെ ഒരു അഡാർ കാഴ്ച വിരുന്നു തന്നെ നൽകുകയും ചെയ്യുന്ന കാഴ്ചയാണ് ജിന്ന്.
സിദ്ധാർത്ഥ് ഭരതൻ സിനിമകളുടെ സ്ഥിരം ഫോർമാറ്റിൽ നിന്നും ഏറെ മാറ്റങ്ങൾ വരുത്തി കാഴ്ചയിൽ പുതിയൊരു സിനിമ അനുഭവപ്പെടുത്താൻ സംവിധായകന് സാധിക്കുന്നിടത്ത് ജിന്ന് യഥാർത്ഥത്തിൽ ഞെട്ടിച്ചു തുടങ്ങുന്നുണ്ട്, കൂടാതെ സൗബിനെ ഒരു പെർഫോമർ എന്ന നിലയിൽ ആഘോഷിക്കാനുള്ള ചേരുവകൾ നൽകിയ കഥാപാത്രം ഒരു തട്ടുപൊളിപ്പൻ സിനിമയുടെ ആഖ്യാനത്തിലും തല മറന്ന് ചിരിക്കാൻ ഉള്ള കോമഡി നൽകിയും പ്രേക്ഷകനെ ഇമോഷണലി ഹുക്ക് ചെയ്യുന്ന കാഴ്ച നൽകാൻ സിനിമയ്ക്ക് സാധിക്കുന്നു.
ലാലപ്പൻ എന്ന കഥാപാത്രത്തെ ഇതിനുമുകളിൽ മികച്ചതാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ആദ്യാവസാനം പറയേണ്ട ഉത്തരം… അത്രമേൽ സൗബിൻ കഥാപാത്രത്തെ ഗംഭീരം ആക്കിയിട്ടുണ്ട്.കൂടാതെ ഗിരീഷ് ഗംഗാധരൻ ഒരുക്കിയ വിഷ്വലും നല്ല എഴുത്തും സിനിമയെ എവിടെയും താഴേക്ക് പോകാതെ പിടിച്ചു നിർത്താൻ സഹായിച്ചിട്ടുണ്ട്.ഉറപ്പായും ഈ വർഷത്തെ തുടക്കം ജിന്നിൽ സംഭവിച്ചത് കാഴ്ചയെ മനോഹരമാക്കി എന്നു പറയാം…
ഏതുതരം സിനിമകളുടെ ആരാധകരായാലും കോമഡി ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല, നല്ല തമാശയിൽ മറ്റെന്തും മറന്ന് ചിരിക്കാൻ പ്രേക്ഷകർ ഉറപ്പായും ഉണ്ടാകും… ജിന്ന് അത്തരം ഒരു കാഴ്ച ഓഫർ ചെയ്യുന്ന ചിത്രമാണ്..പെർഫോമൻസിലും വിട്ടുവീഴ്ചയില്ലാത്ത എഴുത്തിലും ഒരുപോലെ കയ്യടി നേടുന്ന മികച്ച ചിത്രം.
JINNU👍
Verdict – Super Hit