സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ഡിസംബർ 30 ന് ജിന്ന് റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം :ഗിരീഷ് ഗംഗാധരൻ , സംഗീതം : പ്രശാന്ത് പിള്ള , എഡിറ്റിംഗ് : ദീപു ജോസഫ് , വരികള്‍ : സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരം വരച്ചുകാണിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.