Jins Jose

മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയെപ്പറ്റി, അതിൻ്റെ ഏതു സീനിൽ സ്ക്രീൻ ഷോട്ട് എടുത്താലും മനോഹരമായ ഒരു ഫ്രെയിം ലഭിക്കും എന്ന് പറയുന്നപോലെ, അതിമനോഹരമായ വൈഡ് ആംഗിൾ ഷോട്ടുകൾ കൊണ്ട് സമ്പന്നമായ, മലയാളത്തിൽ നിന്നും വന്ന ഒരു വ്യത്യസ്തമായ മൂവി.. അതാണ് ഞാൻ കണ്ട വാലിബൻ..

ആദ്യം തന്നെ പറയാം. എല്ലാവർക്കും ദഹിക്കുന്ന ഒരു ട്രീറ്റ്മെൻ്റ് അല്ല പടത്തിന്. അന്യഭാഷകളിൽ വരുന്ന സ്ലോ പേസ് മൂവികൾ, അതിൻ്റെ ക്വാളിറ്റീ/കണ്ടൻ്റ് കണക്റ്റ് ആകുന്നവർ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ, പലരും “ഇതെന്ത് മൈ₹” എന്ന് പറഞ്ഞ് അതൊരു മോശം ചിത്രമെന്ന് വിലയിരുത്താറുള്ള പോലെ, ഈ പടം മോശം എന്ന അഭിപ്രായങ്ങൾ ഒരുപാട് കേട്ടിട്ടാണ് ഞാൻ പടം കണ്ടത്. സംഭാഷണങ്ങളിൽ ഉള്ള നാടകീയതയും, അതിമാനുഷികത ഉള്ള നായകനും, പടത്തിൻ്റെ വേഗതക്കുറവും, പഴയകാല സംഘട്ടന രംഗങ്ങളിൽ ഉള്ളപോലെയുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ തുടക്കത്തിൽ തന്നെ, ഇത് ഇങ്ങനൊരു പടമാണ് എന്ന തിരിച്ചറിവിൽ എന്നെ എത്തിച്ചതുകൊണ്ട്, ആസ്വദിച്ചിരുന്നു കാണാൻ സാധിച്ചു.
നായകൻ്റെ ശക്തിയുടെ/കഴിവുകളുടെ ഒരു വർണനയായി തുടരുന്ന ഒന്നാം പകുതിക്ക് ശേഷം, സംഭവബഹുലമായ രണ്ടാം പാതിയും, വളരെ ഇൻ്റെറെസ്റ്റ്റിങ് ആയ ഒരു ക്ലൈമാക്സും ആണ് എനിക്ക് അനുഭവിക്കാൻ സാധിച്ചത്. “എതിരേ നിൽക്കുന്നവൻ്റെ മനസ്സൊന്നറിയാൻ ശ്രമിച്ചാൽ, എല്ലാവരും പാവങ്ങളാ” എന്ന് പറയും പോലെ, സ്ക്രീനിൽ കാണുന്നതിന് ഒപ്പം സഞ്ചരിച്ചതുകൊണ്ട്, മലയാളത്തിൽ ഇതൊരു ഗംഭീരശ്രമം തന്നെയായിട്ടാണ് തോന്നിയത്.

ഈ സിനിമ കാണുന്ന പലരും പ്രതീക്ഷിച്ചപോലെ, കാച്ചിക്കുറുക്കിയ സീനുകളും, ആദിമധ്യാന്തം മാസ് ഡയലോഗുകളും ഇല്ല എന്നതുകൊണ്ട് ഇതൊരു മോശം സിനിമ ആകുന്നത് എങ്ങനെ എന്ന് മാത്രം മനസ്സിലായില്ല. ലിജോ, പുള്ളി കഥ മനസ്സിൽ കണ്ടപോലെ തന്നെ ഇത് ചെയ്തിട്ടുണ്ട്. അതിനൊപ്പം, വാലിബനായി മറ്റാരെയും സങ്കൽപ്പിക്കാൻ ആവാത്തവിധം ആ വേഷം ലാലേട്ടൻ അവതരിപ്പിച്ചിരിക്കുന്നു.
പേഴ്സണലി, പാട്ടുകൾ എനിക്കത്ര ശ്രവ്യഭംഗി തോന്നിച്ചില്ല. ഈവൻ, ലാലേട്ടൻ പാടിയ പാട്ട് പോലും. മലയാള യുവനടിമാരിൽ കൃത്യമായ അഴകളവുകൾ ഉള്ളവർക്ക് നന്നായിഅഭിനയിക്കാൻ അറിയില്ല എന്നതുകൊണ്ടാവും, ഇതിൽ പ്രധാന വേഷത്തിൽ അന്യഭാഷാ നായിക ഉള്ളത്. അവരുടെ ഡബ്ബിങ്ങും അത്ര നന്നായി തോന്നിയില്ല. അതല്ലാതെ, എനിക്ക് വ്യക്തിപരമായി സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് പറയുമ്പോൾ, സിനിമ കണ്ട് ഇഷ്ടപ്പെടാത്തവരും, കാണാതെ മോശമെന്ന് പറയുന്ന ചിലരും ഹ ഹ റിയാക്ഷനും നെഗറ്റീവ് കമൻ്റ്സും ഒക്കെയായി ഇതിന് താഴെയും വന്നേക്കാം. കുറെ ആളുകൾ മോശം പറയുമ്പോൾ, എനിക്ക് ഇഷ്ടമായത് ഇഷ്ടമായി എന്ന് പറഞ്ഞാല്, ആളുകൾ എന്ത് കരുതും എന്ന പോലെ, Bandwagon Effect ന് ഒപ്പം കൂടാൻ ഞാനില്ല. I liked this movie, very much.

ആരോടും പോയി ഈ സിനിമ കാണണം എന്ന സജഷനും പറയാനില്ല. ‘കണ്ടിട്ട്’ ഇഷ്ടമാകാത്ത ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നതിന് ഒപ്പം, കാണാനുള്ള ആരുടെയും ആഗ്രഹത്തിന് വിലങ്ങുതടി ആവാനും അല്ല ഈ പോസ്റ്റ്. വേറൊരാൾ പറയുന്നത് കേട്ട് കാണാതിരുന്നാൽ, ഒരുപക്ഷേ നിങ്ങൾക്ക് അന്യായ തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കേണ്ട അവസരമാകാം നഷ്ടമാകുന്നത്. കാണുമ്പോൾ ചിലർക്ക്, ഇഷ്ടമായില്ല എന്നും വരാം. അത് നിങൾ ഈ സിനിമയെ എങ്ങിനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

You May Also Like

എന്താണ് ക്രാവ് മാഗ ?

ക്രാവ് മാഗ – Your Shield of Confidence in an Uncertain World! എഴുതിയത്…

ഓസ്‌ട്രേലിയിൽ ചുറ്റിക്കറങ്ങി ബഡായി ആര്യ, ഗ്ലാമർ ചിത്രങ്ങൾ

ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ആര്യ ബാബു. മഹാറാണി എന്ന തമിഴ്…

ബീസ്റ്റിലെ ഈസ്റ്റ് കോസ്റ്റ് മാൾ പൂർണമായും സെറ്റിട്ടത്, കാണാം വീഡിയോ

ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പ്രൊമോ അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഈസ്റ്റ് കോസ്റ്റ് മാൾ…

പുത്രേട്ടാ ചായ ഉണ്ടാക്കാൻ മിനിമം തീ എങ്കിലും വേണം….. അല്ലെങ്കിൽ വേറെ എന്തൊക്കെ ഇട്ടു ഇളക്കിയാലും ചായ ആവില്ല

Sanal Kumar Padmanabhan പുത്രൻ സാർ , ഒരിക്കൽ നിങ്ങളുണ്ടാക്കിയ നേരം , പ്രേമം എന്നീ…