ഒരു മതഭീകരതയുടെ ഇരുപത്തിയൊന്നാം ചരമ വാർഷികമാണ് ജനുവരി 23ന്‌

379

Jinson Iritty

ഗ്രഹാം സ്റ്റൈനിന്റെയും രണ്ടു കുട്ടികളുടെയും ഇരുപത്തിയൊന്നാം ചരമ വാർഷികമാമാണ് ജനുവരി 23ന്‌ .എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒറീസയിലെ ദരിദ്രരായ കുഷ്ഠരോഗികളെ ശുശ്രുഷിച്ചു ജീവിച്ച ഗ്രഹാം സ്റ്റൈൻനെയും അദ്ദേഹത്തിന്റെ രണ്ട്‌ പിഞ്ച് കുട്ടികളെയും സംഘപരിവാർ ഭീകരർ മത വർഗീയ വിദ്വേഷത്തിന്റെ പേരിൽ വണ്ടിയിൽ ഇട്ട് ചുട്ടു കരിച്ചുകൊല്ലുകയായിരുന്നു .

ഇന്ത്യയുടെ മതേതരത്വത്തെ, ലോകത്തെ മനുഷ്യ സ്നേഹികളെ ആകെ നൊമ്പര പെടുത്തിയ ഒരു ദിനമായിരുന്നു അത് . ഒറിസ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച കുറ്റവാളികളെ സംഘപരിവാർ രാഷ്ടിയ കളികളിലൂടെ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു .

ശിക്ഷ ഇളവ് നൽകിയ ജഡ്ജി വിരമിച്ചപ്പോൾ ഗവർണ്ണർ സ്ഥാനം നൽകി ആദർരിക്കുന്നതും വർത്തമാന ഇന്ത്യ കണ്ടു .ആ മലിനസമായ രാഷ്ടിയ കളി നമുക്ക് മറക്കാം . സ്നേഹവും,നന്മയും ,സഹോദര്യവും ഇഷ്ടപെടുന്ന നല്ല മനുഷ്യരുടെ മനസിൽ ഗ്രഹാം സ്റ്റൈനും ആ രണ്ടു പൊന്നോമന കുട്ടികളും എന്നും ജീവിക്കും .അവരുടെ സ്മരണകൾക്ക് മുന്നിൽ ഒരിക്കലും മായാത്ത ഓർമ്മപ്പൂക്കൾ