പ്രേതം പ്രസവിച്ച കേസ്‌

0
98

പ്രേതം പ്രസവിച്ച കേസ്‌”

പത്തനംതിട്ട നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയാണ് ‘കുമ്പഴ’ എന്ന മലയോര ഗ്രാമമുള്ളത്‌.
ഹാരിസൺ മലയാളം പ്ലാന്റേഷൻ കമ്പനിയുടെ 1500 ഏക്കറിലധികം പരന്ന് കിടക്കുന്ന റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്..അത്‌ കൊണ്ട്‌ തന്നെ സ്ഥലപ്പേരിനോടൊപ്പം ചേർന്ന് ആ തോട്ടത്തേ ‘കുമ്പഴ എസ്റ്റേറ്റ്‌’ എന്ന് വിളിച്ച്‌ പോന്നു..അക്കാലത്ത്‌ കുമ്പഴയിൽ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും വരുമാന സ്രോതസ്സ്‌ ഈ എസ്റ്റേറ്റിനെ ആശ്രയിച്ചുള്ളതായിരുന്നു..

Jis Babu Kattunkal writes

[വിക്കീ പീഡിയ,ഗൂഗിൾ,യൂ ട്യൂബ്‌,ചില ന്യൂസ്‌ ലിങ്കുകൾ,പുസ്തകങ്ങൾ,തുടങ്ങി..ആർക്ക്‌ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തിരഞ്ഞ്‌ കണ്ട്‌ പിടിക്കാവുന്ന കാര്യങ്ങളും വിശദാംശങ്ങളും മാത്രമേ എനിക്കും ലഭിക്കുന്നുള്ളു.അതിനെ എന്റെ സ്വതസിദ്ദമായ ശൈലിയിൽ കോർത്തിണക്കി അവതരിപ്പിക്കുന്നൂ എന്ന് മാത്രം..]

📌1983-കുമ്പഴ
റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട..ഒരു നിബിഡ വനം എന്ന് തോന്നിപ്പിക്കാവുന്ന രീതിയിലുള്ള എസ്റ്റേറ്റിനുള്ളിലേക്ക്‌ വെളിച്ചം കടന്ന് വരുന്നതേയുള്ളു. ടാപ്പിംഗ്‌ തൊഴിലാളികൾ അവരവരുടെ തൊഴിലിലേർപ്പെട്ട്‌ മടങ്ങുന്ന സമയം..ഇത്രയധികം വിസ്തൃതിയുള്ള പ്രദേശമായത്‌ കൊണ്ട്‌ തന്നെ നാട്ടുകാരിൽ പലരും എസ്റ്റേറ്റിനെ ഒരു ഷോട്ട്‌ കട്ട്‌ എന്ന നിലയ്ക്ക്‌ ഉപയോഗിച്ചിരുന്നു.അത്തരത്തിൽ ആ ഇടവഴിയിലൂടെ കടന്ന് പോവുകയായിരുന്നവരിൽ ഒരാൾക്ക്‌,തോട്ടത്തിന്റെ ഒരു മൂലയിൽ എത്തിയപ്പോഴേക്കും അസഹനീയമായ ഒരു ദുർഗ്ഗന്ധം അനുഭവപ്പെട്ടു..ആ ഭാഗത്തേക്കൊന്ന് പാളി നോക്കിയ അയാൾ സ്തംഭിച്ച്‌ പോയി..!പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കിടക്കുന്നു..അവരുടെ കാലുകൾക്കിടയിലുടെ പാതി വളർച്ചയെത്തിയ ഒരു ഗർഭസ്ഥ ശിശുവിനേയും അതേ അവസ്ഥയിൽ കാണുന്നുണ്ട്‌..ഒന്നിലേറേ ദിവസം പഴക്കമുണ്ടാവണം,,കാരണം അവ രണ്ടും നന്നേ അഴുകി തുടങ്ങിയിരുന്നു..

സംഭവമറിഞ്ഞ്‌ പ്രദേശവാസികളും മറ്റ്‌ നാട്ടുകാരും മൃതദേഹം കണ്ടത്തിയ സ്ഥലത്തേക്ക്‌ ഓടിക്കൂടി.മുഖം കത്തിക്കരിഞ്ഞ്‌ വികൃതമായിപ്പോയത്‌ കൊണ്ട്‌ തന്നെ ആരാണ് ഈ പെൺകുട്ടി എന്ന് തിരിച്ചറിയുക അസാധ്യം..ഒടുവിൽ പോലീസെത്തി നടപടികൾ ആരംഭിച്ചു.പക്ഷേ കൊല്ലപ്പെട്ടത്‌ ആരാണെന്ന് തിരിച്ചറിയാതെ മുന്നോട്ട്‌ പോവാനാവില്ലല്ലോ..തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുമ്പഴയിൽ നിന്നോ അടുത്തുള്ള മറ്റ്‌ നാടുകളിൽ നിന്നോ മിസ്സിംഗ്‌ കേസുകളൊന്നും നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാ എന്ന് കണ്ടെത്തി.അത്‌ കൊണ്ട്‌ തന്നെ ഈ യുവതി മറ്റേതെങ്കിലും നാട്ടിൽ നിന്നുള്ളതായിരിക്കാമെന്നാണ് പോലീസ്‌ നിഗമന०..പത്തനംതിട്ട പോലീസ്‌ പ്രസ്ഥുത കേസ്‌ രജിസ്റ്റർ ചെയ്ത്‌ അന്വേഷണമാരംഭിച്ചു..

🔈After 30 Days..

അവർക്കായിട്ടില്ല..’നമ്മുടെ നാട്ടുകാരി’ അല്ലാത്തത്‌ കൊണ്ട്‌ കുമ്പഴയിലെ ജനങ്ങൾക്കും വലിയ ചൂടൊന്നുമില്ല..ഇങ്ങനെ ഒരു പരിധസ്ഥിതിയിൽ നിൽക്കുമ്പോഴാണ് ഈ കേസിന്റെ അന്വേഷണം സർക്കിൾ ഇൻസ്പെക്ടർ വഹാബ്‌ ഏറ്റെടുക്കുന്നത്‌.അദ്ദേഹമതിൽ ഒരു പ്രത്യേക താൽപര്യം കാണിച്ച്‌ അന്വേഷണവും തെളിവെടുപ്പുകളും ഊർജ്ജിതമാക്കി.എസ്റ്റേറ്റുമായി ബന്ധപ്പെട്ട്‌ കിടക്കുന്നവരേയും സംശയമുള്ള മറ്റ്‌ ചിലരേയും വിശദമായി ചോദ്യം ചെയ്തതിന്റെ ഫലമായി മറ്റൊരു വിവരം കൂടെ അവർക്ക്‌ ലഭിച്ചു..

കുമ്പഴ എസ്റ്റേറ്റിൽ ഇതാദ്യമായല്ല ഇത്തരത്തിലൊരു മൃതദേഹം കണ്ടെടുക്കപെടുന്നത്‌,വർഷങ്ങൾക്ക്‌ മുൻപ്‌ മറ്റൊരു സ്ത്രീയേയും കൊല ചെയ്ത്‌ ഉപേക്ഷിച്ച നിലയിൽ ഇവിടെ നിന്നും കണ്ടെടുത്തിരുന്നത്രേ..!!അതിന്റെ ചുവട്‌ പിടിച്ച്‌ നടത്തിയ അന്വേഷണം ചെന്ന് നിന്നത്‌ എസ്റ്റേറ്റിലെ ഒരു വാച്ചറിലേക്കായിരുന്നു..തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഈ പെൺകുട്ടിയുടെ മൃതദേഹം താൻ തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നെന്നും,ഭയം കൊണ്ടാണ് ഇത്‌ പുറത്തറിയിക്കാതിരുന്നതെന്നും അയാൾ സമ്മതിക്കുകയുണ്ടായി.അതിന് തക്കതായ കാരണവുമുണ്ട്‌.ആദ്യ സംഭവത്തിലെ പ്രതികളെ പിടികൂടാൻ സാധിക്കാതെ വന്നതും മിക്കവാറും മുഴുവൻ സമയങ്ങളിലും എസ്റ്റേറ്റിൽ ഉണ്ടാകാറുണ്ടെന്നുള്ളതും നാട്ടുകാരിൽ ചിലർക്ക്‌ ആ സംഭവത്തിൽ ഇയാളെ സംശയിക്കാനിടയാക്കിയിരുന്നു.

കാര്യങ്ങൾ അങ്ങനെ പുരോഗമിക്കവേ,പത്തനംതിട്ട പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഒരു ഊമക്കത്ത്‌ ലഭിക്കുകയുണ്ടായി.അതിലെ ഉള്ളടക്കത്തിന്റെ സത്യാവസ്ഥ തിരഞ്ഞ്‌ അന്വേഷണ ഉദ്വേഗസ്ഥർ ചെന്നെത്തിയത്‌ എസ്റ്റേറ്റിനടുത്തുള്ള ഒരു ‘മാട കടയിലേക്കായിരുന്നു’..
ഒരു വൃദ്ദയും സഹായിയായി അവരുടെ മകനും മാത്രമേ അവിടെയുള്ളു.ലോക്കൽ പോലീസ്‌ അന്വേഷണത്തിൽ ഒരു തവണ ഇവരെ ചോദ്യം ചെയ്ത്‌ വിട്ടയച്ചതുമാണ്..അന്ന് പക്ഷേ ചില കാര്യങ്ങൾ മറച്ച്‌ വച്ച അവർ പിന്നീട്‌..കേസിലെ നിർണ്ണായക വഴിത്തിരിവായ ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി,,”തോട്ടത്തീന്ന് ആ ശവം കണ്ടെടുക്കുന്നേലും രണ്ട്‌ മൂന്ന് ദെവസം മുമ്പ്‌..ഒരു കൊച്ചനും പെണ്ണും കൂടെ ഇവിടെ ചായ കുടിക്കാൻ വന്നാരുന്നു..അതുങ്ങളെ മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലാ..അവനാ പെങ്കൊച്ചിനേം ഇവിടിരുത്തീട്ട്‌.. എങ്ങാണ്ടോ പോയി കൊറേ നേരം കഴിഞ്ഞാ വന്നത്‌…ഞാൻ നോക്കിയപ്പം ആ കൊച്ചിന് വയറ്റിലൊണ്ട്‌..അതിന്റെ ക്ഷീണം കണ്ടപ്പോ എന്റേലൊണ്ടാരുന്ന കഞ്ഞിയൊക്കെ അതിനെടുത്ത്‌ കൊടുത്തു..അങ്ങനെ കുശലം ചോയിക്കുന്നേന്റെ എടേലാണ് വീടൊക്കെ ഇവിടുന്നൊരുപാട്‌ ദൂരെയാന്ന് പറയണത്‌..ദൂരെ എന്ന് പറയുമ്പോ ‘തേങ്ങാക്കല്ല്’ എങ്ങാണ്ടോ ആണെന്നാണ് പറഞ്ഞത്‌..
അങ്ങനെ ഞങ്ങള് സംസാരിച്ചിരിക്കുമ്പോ കൊറേ കഴിഞ്ഞ്‌ ആ ചെറുക്കൻ..മുക്കറ്റം കുടിച്ച്‌ വന്നിട്ട്‌ അതിനേം കൂട്ടിക്കൊണ്ട്‌ തൊട്ടത്തിലോട്ട്‌ പോയീ സാറേ..”👈
-അത്ര മാത്രം ആ വൃദ്ദ പറഞ്ഞ്‌ നിർത്തി..പക്ഷേ അവിടെ നിന്നും സി.ഐ വഹാബും സംഘവും അന്വേഷണം ആരംഭിക്കുകയായിരുന്നു.
📌തേങ്ങാക്കൽ
ഇടുക്കി ജില്ലയിലെ പീരുമേഠ്‌ താലൂക്കിലുള്ള ഒരു ഉൾനാടൻ പ്രദേശമാണ് തേങ്ങാക്കൽ..കുമ്പഴയിൽ നിന്ന് ഏതാണ്ട്‌ നൂറ് കിലോമീറ്ററോളം ദൂരമുണ്ട്‌ തേങ്ങാക്കലിലേക്ക്‌..
മാടക്കടയിലെ വൃദ്ദ പറഞ്ഞതനുസരിച്ചാണ് അന്വേഷ്ണ സംഘം ഇവിടേക്കെത്തിയിരിക്കുന്നത്‌..

പ്രധാനമായും കണ്ടെത്തേണ്ടത്‌ ഒരൊറ്റ കാര്യം മാത്രം..
ഈ പ്രദേശത്തെ ആർക്കെങ്കിലും കുമ്പഴയിൽ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടോ എന്നുള്ളതാണ്.
ഏറേ നേരത്തെ തിരച്ചിലിനൊടുവിൽ കുമ്പഴയിൽ ബന്ധുവീടുള്ള ഒരു ഫാമിലിയെ പോലീസ്‌ സംഘം കണ്ടെത്തി.
തന്റെ സഹോദരിയേ കുമ്പഴ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നൊരാൾക്കാണ് വിവാഹം ചെയ്ത്‌ കൊടുത്തതെന്ന് ആ ഗൃഹനാഥൻ പറയുകയുണ്ടായി.

തന്നെയുമല്ലാ..ആ വീടിനും പരിസരത്തും നിന്നുമായി ഏതെങ്കിലും പെൺകുട്ടിയേയോ മറ്റോ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ,ഈ വീടിന്റെ തന്നെ തൊട്ട്‌ അപ്പുറത്തെ വീട്ടിലെ ഒരു പതിനേഴ്‌ വയസ്സുകാരിയെ ഇത്തരത്തിൽ കാണാതായിട്ടുണ്ട്‌ എന്ന് അറിയുവാൻ സാധിച്ചു.ഇത്രയും വിശദാംശങ്ങൾ കുട്ടി വായിക്കുമ്പോൾ കുമ്പഴ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ആ മൃതദേഹം ‘സാവിത്രി’ എന്ന ആ പതിനേഴുകാരിയുടേത്‌ തന്നെയാണെന്ന് അന്വേഷണ സംഘം ഏതാണ്ട്‌ ഉറപ്പിച്ചു..
പക്ഷേ ആര്..?
എങ്ങനേ..??
എന്തിന് വേണ്ടി..???
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ചെന്നെത്തിയത്‌ വർഗ്ഗീസ്‌ എന്ന 21 കാരനിലേക്കായിരുന്നു.കൊല്ലപ്പെട്ട സാവിത്രിയുമായി ഇയാൾ പ്രണയത്തിലായിരുന്നു.ഇരു കുടുംബങ്ങൾക്കും അതറിയാമായിരുന്നതുമാണ്.ഇതിനിടയിലാണ് സാവിത്രി ഗർഭിണിയാവുന്നത്‌..
ഉൾനാടൻ പ്രദേശമായിരുന്നത്‌ കൊണ്ട്‌ തന്നെ തേങ്ങാക്കലിൽ കാലത്ത്‌ അതിരാവിലെയും തിരിച്ച്‌ വൈകിട്ടും മാത്രമേ ബസ്സ്‌ സർവ്വീസ്‌ ഉണ്ടായിരുന്നുള്ളു.അങ്ങനെയിരിക്കേ ഒരു ദിവസം വർഗ്ഗീസ്‌ തന്റെ സഹോദരിയോടും സാവിത്രിയോടുമൊപ്പം പത്തനംതിട്ടയിലേക്ക്‌ യാത്രയായി..സഹോദരിയുടെ പല്ല് പറിക്കണമായിരുന്നു,ടൗണിലാണ് ഡന്റിസ്റ്റിന്റെ സേവനമുള്ളത്‌.അത്‌ കൊണ്ട്‌ തന്നെ ടൗൺ ആയപ്പോഴേക്കും അവരവിടെ ഇറങ്ങി.പക്ഷേ വർഗ്ഗീസ്‌ സാവിത്രിയേയും കൂട്ടി നേരേ പോയത്‌ കുമ്പഴയിലേക്കാണ്,അവിടെ അപ്പന്റെ അനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചിട്ടുണ്ട്‌.

കുട്ടിക്കാലത്ത്‌ പഠിക്കാനും മറ്റുമായി കുറേ കാലം വർഗ്ഗീസും കുമ്പഴ എസ്റ്റേറ്റിലുണ്ടായിരുന്നു..അതിന്റെ മുക്കും മൂലയും അവന് മനപാഠമാണ്,ആ കാലയളവിൽ അവിടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹവും..എങ്ങനെ ആ കേസ്‌ തെളിയാതെ പോയി എന്നുള്ളതിനേക്കുറിച്ചും വ്യക്തമായ ധാരണ വർഗ്ഗീസിനുണ്ടായിരുന്നു.അത്‌ കൊണ്ട്‌ തന്നെയായിരിക്കും ഏക്കറ് കണക്കിന് പരന്ന് കിടക്കുന്ന ആ തോട്ടം തന്നെ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ അവൻ തിരഞ്ഞെടുത്തിട്ടുണ്ടാവാനുള്ള കാരണവും..

📩ആ ദിവസം സംഭവിച്ചത്‌..
അപ്പന്റെ സഹോദരിയുടെ വീട്ടിലേക്ക്‌ പോവാമെന്ന് പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ് വർഗ്ഗീസ്‌ സാവിത്രിയുമായി തോട്ടത്തിനുള്ളിലേക്ക്‌ കടക്കുന്നത്‌.ഏറേ നേരം നടന്ന് ആൾപ്പെരുമാറ്റം ഇല്ലാത്ത ഒരു വിജനമായ പ്രദേശത്ത്‌ എത്തിയപ്പോഴേക്കും..പ്രണയം നടിച്ച്‌ സാവിത്രി ഉടുത്തിരുന്ന സാരി അയാൾ ഊരി വാങ്ങി,ശേഷം പിന്നിലൂടെ കഴുത്തിൽ കുരുക്കിട്ട്‌ ശ്വാസം മുട്ടിച്ച്‌ ആ പെൺകുട്ടിയെ കൊലപ്പെടുത്തി.
ഗർഭിണി ആയിരുന്നത്‌ കൊണ്ട്‌ തന്നെ മൽപിടുത്തത്തിനിടയിൽ കുഞ്ഞ്‌ പുറത്തേക്ക്‌ വന്നു.ഒട്ടും പ്ലാൻഡ്‌ ആയിരുന്നില്ലാത്തത്‌ കൊണ്ട്‌ തന്നെ എത്രയും പെട്ടെന്ന് ആ മൃതദേഹം ഉപേക്ഷിച്ച്‌ അവിടെ നിന്നും കടന്ന് കളയാനായിരുന്നു വർഗ്ഗീസിന് താൽപര്യം.പക്ഷേ അതിന് മുൻപ്‌ സാവിത്രിയുടെ സാരീ മുഖത്തും ശരീരത്തിലും പുതപ്പിച്ച്‌ കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ച്‌ കത്തിക്കുകയുണ്ടായി.
ഉദ്ദേശിച്ചത്‌ പോലെ തന്നെ മുഖം വികൃതമാവുകയും തുടക്കത്തിൽ അന്വേഷ്ണം വഴിമുട്ടുകയും ചെയ്തു.

ഒടുവിൽ കേട്ടതും അറിഞ്ഞതുമായ കഥകളെ കോർത്തിണക്കി കുമ്പഴയിൽ നിന്നും തേങ്ങാക്കലിൽ നിന്നും സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിച്ച്‌ സി.ഐ വഹാബും സംഘവും കുറ്റവാളിയായ വർഗ്ഗീസിനെ നീയമത്തിന് മുൻപിൽ കൊണ്ട്‌ വന്നു.ക്രൂരമായ കുറ്റകൃത്യമായിരുന്നിട്ടും പ്രതിയുടെ പ്രായം മാനിച്ചും,അയാൾക്കൊരു പുനർവിചിന്തനത്തിന് സാധ്യത നൽകിക്കൊണ്ടും കോടതി ജീവപര്യന്തം തടവിന് വിധിച്ചു.നിലവിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി അയാളൊരു സന്നദ്ദ പ്രവർത്തകനായി മാറിയെന്നറിയുന്നു.🙂

NB-ഒരു നിമിഷ നേരത്തെ മനസിന്റെ പാളിച്ചയിലാണ് കുമ്പഴ എസ്റ്റേറ്റ്‌ കൊലപാതകം സംഭവിച്ചിട്ടുള്ളത്‌.പ്രത്യേകിച്ച്‌ പ്രകോപനമൊന്നുമില്ലാതെ സംഭവിച്ച്‌ പോയൊരു കുറ്റ കൃത്യം.
ആലുവാ കൂട്ടകൊലയും ഇതിന് സമാനമാണ്..പ്രതിയിലേക്കെത്തിയതും ഒരു വൃദ്ദയുടെ മൊഴിയിൽ നിന്നുമാണ്..!