ആണുങ്ങളോടാണ്, അപരിചിതരായ സ്ത്രീകളോട് കഴിയുന്നതും സംസാരിക്കാതിരിക്കുക

0
181

Jisa Jose ന്റെ സോഷ്യൽ മീഡിയ കുറിപ്പ്

ആണുങ്ങൾക്ക് മാത്രം

(സ്ത്രീകളുടെ ശ്രദ്ധയ്ക്കായി കല്പനകൾ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. പാവം ആണുങ്ങളെ care ചെയ്യാൻ ആരുമില്ലല്ലോ എന്ന സങ്കടം കൊണ്ട് എഴുതിയുണ്ടാക്കിയതാണ്. ശ്രദ്ധിച്ചു വായിക്കണം )

May be an image of text that says "സ്‌ത്രികളുടെ ശ്രദ്ധക്ക് ഒരു മുൻ പരിചയം ഇല്ലാത്ത ഒരാൾ (പ്രത്യേകിച്ച് ആണുങ്ങൾ) നിങ്ങൾ സ്‌ത്രികളോട് സംസാരിക്കുമ്പോൾ തീർച്ചയായും ഇത് നിങ്ങൾ ശ്രദ്ധിക്കുക.. 1. ആവശ്യത്തിന് മാത്രം സംസാരിക്കുക 2. ചോദിക്കുന്ന കാര്യങ്ങൾക്കു മറുപടി മാന്യമായി ആവശ്യമെങ്കിൽ മാത്രം പറയുക 3. സംസാരത്തിനിടയിൽ ആവശ്യമില്ലാത്ത ചിരി.. ഒഴിവാക്കുക (ആ ഒരു ചിരി നിങ്ങളോട് കൂടുതൽ സംസാരിക്കാനുള്ള അവസരമാക്കി മാറ്റും) 4. അനാവശ്യ തമാശയ്ക്കു മുഖം കൊടുക്കാതിരിക്കുക 5. കൊഞ്ചി കുഴഞ്ഞു സംസാരിക്കാതിരിക്കുക 6. വീട്ടുകാര്യങ്ങളും വ്യക്തിപരവുമായ കാര്യങ്ങൾ പറയാതിരിക്കുക 7. ബന്ധപ്പെടാനുള്ള നമ്പറോ വീട് അഡ്രസോ പറഞ്ഞു കൊടുക്കാതിരിക്കുക 8. ഉദാഹരണത്തിന് തിരുവന്തപുരത്താണ് വീടെങ്കിൽ എറണാകുളത്താണ് വീട് എന്ന് പറയുക 9. സോഷ്യൽ മീഡിയ അഡ്രസ്, വാട്‍സാപ്പ്, എന്നിവ ഒരു ആവശ്യവും ഇല്ലാതെ കയ്യ് മാറാതിരിക്കുക"1. അപരിചിതരായ സ്ത്രീകളോട് കഴിയുന്നതും സംസാരിക്കാതിരിക്കുക.

2 .ഇങ്ങോട്ടു മിണ്ടിയാൽ ചോദിച്ചതിന് മാത്രം അതും ആവശ്യമെങ്കിൽ മാത്രം മറുപടി കൊടുക്കുക. ഉദാഹരണത്തിന് നിങ്ങൾ Bus stop ൽ നിൽക്കുന്നു. ബസു വരാറായോ എന്നു അടുത്തു നിൽക്കുന്ന സ്ത്രീ ചോദിച്ചാൽ പറഞ്ഞു കൊടുക്കാം. എങ്ങോട്ടാ പോകേണ്ടത് എന്നു ചോദിച്ചാൽ മറുപടി പറയാതെ ,കേക്കാത്ത മട്ടിൽ നിൽക്കുക. ഇത്തരം വർത്തമാനങ്ങൾ അനാവശ്യ സൗഹൃദങ്ങളിലേക്കു വഴിവെച്ചേക്കാം.

3 സംസാരത്തിനിടയിൽ ചിരിക്കരുത് .വളരെ ഗൗരവമായി മാത്രം കാര്യം പറയുക .നിങ്ങളുടെ ചിരി നിങ്ങൾ ടെ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെയുള്ളതാണ്. അതു അപരിചിതകൾക്ക് കൊടുക്കരുത് ..

 1. തമാശ പറയാനോ കേൾക്കാനോ നിന്നു കൊടുക്കരുത്. തമാശക്കാരെ സ്ത്രീകൾക്കു പ്രിയമായത് കൊണ്ട് അവർ വശീകരിക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്.
 2. 1 ,2 ,3 ,4 ൽ പറഞ്ഞ കാര്യങ്ങൾ എപ്പോഴും ഉരുക്കഴിക്കുക.
 3. വീട്ടുകാര്യങ്ങൾ ,Personal കാര്യങ്ങൾ പ്രത്യേകിച്ച് ഭാര്യയുടെ കുറ്റം ,ദാമ്പത്യ ജീവിത പ്രശ്നങ്ങൾ, ജീവിത നൈരാശ്യം ഇവയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് അന്യ സ്ത്രീകളോട് share ചെയ്യാതിരിക്കുക. അവരെ വീഴ്ത്താനുള്ള ഇത്തരം തന്ത്രങ്ങളൊന്നും ഇപ്പോൾ പണ്ടേപ്പോലെ ഫലപ്രദമല്ല.

7 നമ്പർ & Address ചോദിച്ചാലും കൊടുക്കാതിരിക്കുക. കൊടുത്താൽ ഏതെങ്കിലും Digit തെറ്റിച്ചു പറയുക. കുന്നംകുളം Post office ആണെങ്കിൽ കുമരനെല്ലൂർ PO എന്നു കൊടുക്കുക

8 .സ്ഥലം മാത്രം ചോദിച്ചാൽ EKM കാരൻ കാസർഗോഡെന്നേ പറയാവു.
കാസർഗോഡ് കാരൻ TVM എന്നും.
ദൂരം കൂടുംതോറും നിങ്ങൾ കൂടുതൽ Safe ആവുമെന്നോർക്കുക.

 1. വാട്സ് ആപ് നമ്പർ FB ,instagram ഇത്യാദികൾ ഒരു കാരണവശാലും share ചെയ്യരുത്. അവർ നിർബന്ധിതമായി നമ്പർ തന്നാൽ അതിലേക്ക് Hai ,Hooy അയച്ച് പരിചയം തുടങ്ങാതെ നമ്പർ Block ചെയ്തു വെക്കുന്നതാണ് നല്ലത്. അവരായിട്ട് Msgഅയച്ചാലും അതു ഗൗനിക്കാതിരിക്കുക.
 • കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കടകളിലും മറ്റും phone നമ്പർ കൊടുക്കേണ്ടി വരുമ്പോൾ സ്വന്തം നമ്പർ ഒരു കാരണവശാലും നൽകരുത്. പകരം ഭാര്യ ,അമ്മ തുടങ്ങിയവരുടെ നൽകുക. പ്രത്യേകിച്ച് തുണിക്കടകളിലും മറ്റും ധാരാളമായുള്ള സ്ത്രീജീവനക്കാർ നിങ്ങളെ വിളിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കാനിടയുണ്ട്. ആ വലയിൽ വീണുപോയാൽ പിന്നെ സ്ക്രീൻ ഷോട്ടായി ,FBPost ആയി ,
 • Me too വെളിപ്പെടുത്തലായി ജീവിതം തന്നെ തകർന്നു പോവാം.
  ഭാര്യയോ അമ്മയോ ഫോണെടുത്താൽ ഇത്തരം സാധ്യതകൾ മുളയിലേ നുള്ളാം. അവരോളം നിങ്ങളുടെ കാര്യത്തിൽ മറ്റാർക്കും ശ്രദ്ധയില്ലെന്ന് എപ്പോഴും ഓർക്കുക.

  1. വസ്ത്രധാരണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. മുണ്ടുമടക്കിക്കുത്തിയും ചെറിയ ട്രൗസറിട്ടും ഷർട്ടു തുറന്നിട്ടും ശരീരത്തിൻ്റെ മുക്കാൽ പങ്കും പ്രദർശിപ്പിക്കുന്നതും
   മുറുകിപ്പിടിച്ച ജീൻസ് ഇട്ടു മുൻഭാഗവും പിൻഭാഗവും project ചെയ്യുന്നതും അപകടമാണ്. പല തരം കണ്ണുകൾ നിങ്ങളെ കൊത്തിപ്പറിക്കാനിടയുണ്ട്. നിങ്ങളുടെ ശരീര സൗന്ദര്യം സ്വകാര്യതകളിൽ ഭാര്യയ്ക്ക് ആസ്വദിക്കാൻ മാത്രമുള്ളതാണ്. അതിനെ പ്രദർശന വസ്തുവാക്കരുത്.

  2. . പൊതുവിടങ്ങളിൽ കരുതലോടെയും അടക്കമൊതുക്കത്തോടും പെരുമാറിയാൽ മാനനഷ്ടം ,ധനനഷ്ടം ഇത്യാദി പല നഷ്ടങ്ങളിൽ നിന്നും രക്ഷപെടാനാവുമെന്ന് എപ്പോഴും ഓർക്കുക.ഭയം വേണ്ട ,ജാഗ്രത മതിയാവും.