എല്ലാ ആയുധങ്ങളും ഉണ്ടായിരുന്നിട്ടും, ബലാത്സംഗം ലോകമെമ്പാടും ഇന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉള്ള ആയുധമായി തുടരുന്നു

78
Jisha Abdulmajeed
ഫെബ്രുവരി 23, 1991,
കശ്മീരിലെ കുനൻ പോഷ്പോറ എന്നീ രണ്ട് ഗ്രാമങ്ങൾ ഇന്ത്യൻ സായുധ സേന വളഞ്ഞ് സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ഭീകരമായി പീഡിപ്പിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 29 വർഷം.അന്ന് രാത്രി 300 ഓളം ഇന്ത്യൻ സൈനികർ കുനാനിലും പോഷ്പോറയിലും അതിക്രമിച്ചു കയറി 5 മുതൽ 60 വരെ പ്രായമുള്ള ബധിരർ, ഗർഭിണികൾ അടക്കം നൂറിലധികം പെൺകുട്ടിളെയും സ്ത്രീകളെയും കൂട്ടബലാത്സംഗം ചെയ്തു.
Image result for kunan poshporaനൂറുകണക്കിന് സ്ത്രീകളിൽ 30-40 സ്ത്രീകൾ മാത്രമാണ് നീതി തേടി മുന്നോട്ട് പോയത്, മറ്റുള്ളവരോട് അവരുടെ ഗ്രാമത്തിലെ മുതിർന്നവർ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. അത് കൊണ്ട് തന്നെ മാധ്യമങ്ങൾ ഇന്നും ഈ കണക്കാണ് അവതരിപ്പിക്കുന്നത്. എല്ലാ ആയുധങ്ങളും ഉണ്ടായിരുന്നിട്ടും, ബലാത്സംഗം ലോകമെമ്പാടും ഇന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉള്ള ആയുധമായി തുടരുന്നു.
കുനൻ-പോഷ്പോറയിലെ ആ രാത്രി അവർ ചരിത്രത്തിൽ പതിച്ചിട്ടുണ്ട്. അത് ഒരിക്കലും ക്ഷമിക്കാനോ മറക്കാനോ കഴിയില്ല. 2014 മുതൽ കാശ്മീരിലെ സ്ത്രീകൾ ഫെബ്രുവരി 23 ‘Kashmiri Women’s Resistance day’ ആയി കണക്കാക്കി, കുനാൻ പോഷ്പോറയിൽ സംഭവിച്ച കാര്യങ്ങളും അത് പോലെ സ്ത്രീകളെ കൊലപ്പെടുത്തിയ മറ്റു പല സംഭവങ്ങളുടെയും ഓർമ്മകൾ നില നിർത്തുന്നു.29 വർഷത്തെ നീതി നിഷേധം. കശ്മീരിലെ പതിറ്റാണ്ടുകളുടെ അടിച്ചമർത്തൽ.
Advertisements